ADVERTISEMENT

സീറോ ബജറ്റില്‍ തുടങ്ങിയ ടെറസ് ഗാര്‍ഡനില്‍ നിന്നും മാസം 4,000 രൂപ സമ്പാദിക്കാന്‍ തുടങ്ങിയ കഥയാണ്‌ രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ ആയ അജയ് ശര്‍മ്മയുടേത്. കൃഷിയെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്ന ആളായിരുന്നു അജയ് ശര്‍മ്മ. പച്ചക്കറികൃഷിക്കായി അധികവും ഉപയോഗിക്കുന്നത് ഡ്രെയിനേജ് വാട്ടര്‍ ആണെന്ന് ഒരിക്കല്‍ ഒരു വ്യാപാരി പറഞ്ഞത് കേട്ട ശേഷമാണ് എന്തുകൊണ്ട് നല്ല ജലം നല്‍കി സ്വന്തമായി കൃഷി ചെയ്തുകൂടാ എന്ന ചിന്ത അജയ് ശര്‍മ്മയ്ക്ക് ഉണ്ടായത്.

ഇന്റര്‍നെറ്റ്‌ നോക്കിയാണ് ശര്‍മ്മ അധികവും കൃഷിയുടെ എബിസിഡി പഠിച്ചത്. കുറഞ്ഞ പരിചരണവും, വലിയ വേരുകള്‍ ആഴ്ന്നിറങ്ങാത്തതുമായ പച്ചക്കറികള്‍ കൃഷി ചെയ്യാം എന്ന് അങ്ങനെ ശര്‍മ്മ തീരുമാനിച്ചു. പുതിനയിലാണ് ആദ്യം ശര്‍മ്മ കൃഷി ആരംഭിച്ചത്. ഇന്ന് ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസ്സിൽ ഏതാണ്ട് ഇരുപതോളം ഇനം പച്ചക്കറികള്‍, 2,000 ചതുരശ്രയടിയില്‍ പടര്‍ന്നു കിടപ്പുണ്ട്. ബ്രിഞ്ചാല്‍, തക്കാളി, വെള്ളരി, ചീര , ക്യാബേജ് അങ്ങനെ പോകുന്നു ശര്‍മ്മയുടെ പച്ചക്കറികള്‍. പഴവര്‍ഗ്ഗങ്ങളില്‍ നാരങ്ങ, ചിക്കൂ, പേരക്ക എന്നിവയും വളര്‍ത്തുന്നുണ്ട്. ഒരു കീടനാശിനികളും ഉപയോഗിക്കാതെയാണ് ശര്‍മ്മ പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്.

terrace-garden-youth

വീട്ടിലെ ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ മാസം 4,000 രൂപ പച്ചക്കറി കൃഷിയില്‍ നിന്നുമാത്രം  ശര്‍മ്മ സ്വരുകൂട്ടുന്നുണ്ട്. ഓര്‍ഗാനിക് വിത്തുകള്‍ വാങ്ങാന്‍ പണം ചിലവിടുന്നത്‌ ഒഴികെ കൃഷിക്കായി ഒറ്റ പൈസ ചിലവാക്കേണ്ടി വന്നിട്ടില്ല എന്ന് ശര്‍മ്മ പറയുന്നു. ചകിരി , ചാണകം എന്നിവ സമംചേര്‍ത്തു ഒരാഴ്ച വച്ചിട്ടു എടുക്കുന്ന വെള്ളമാണ് കൃഷിക്കായി ഉപയോഗിക്കുന്ന വളം.

drip irrigation വഴിയാണ് കൃഷിക്ക് വെള്ളമൊഴിക്കുന്നത്. ഇത് 60 % ജലം പാഴാകുന്നത്‌ തടയുകയും ചെയ്യും. കാലാവസ്ഥ അനുസരിച്ചാണ് അജയ് ചെടിക്ക് വെള്ളം ഒഴിക്കുക. ചൂട് കൂടിയ നേരങ്ങളില്‍ കൂടുതല്‍ തവണ ചെടികള്‍ക്ക് ജലം നല്‍കും. 

സ്വന്തമായി കൃഷി തുടങ്ങിയ ശേഷം ഒരിക്കല്‍ പോലും പച്ചകറി കടകളില്‍ പോകേണ്ടി വന്നിട്ടില്ല എന്ന് ശര്‍മ്മ പറയുന്നു. കുടുംബാംഗങ്ങള്‍ക്കും ഇതില്‍ സന്തോഷം. അടുക്കളയില്‍ പാകം ചെയ്യുന്ന നേരത്ത് ഒന്ന് ടെറസില്‍ വന്നാല്‍ ഇഷ്ടമുള്ള പച്ചക്കറി പറിച്ചു കൊണ്ട് പോയി പാചകം ചെയ്യാം.. ശര്‍മ്മയുടെ കൃഷി കണ്ടു ഇപ്പോള്‍ അയല്‍ക്കാരും കൃഷി തുടങ്ങിയിരിക്കുകയാണ്. വീട്ടില്‍ തന്നെ അത്യാവശ്യവസ്തുക്കളുടെ കൃഷി ഉണ്ടെങ്കില്‍ രണ്ടുണ്ട് നേട്ടം. നല്ല ഹെല്‍ത്തി ഫുഡ്‌ കഴിക്കുകയും ചെയ്യാം, ചെലവും  കുറയ്ക്കാം. 

English Summary- Youth Save 4000 Rs from Terrace Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com