ADVERTISEMENT

വയനാട് കാരാപ്പുഴ സ്വദേശിയായ ജോർജ്, കവുങ്ങ് കൊണ്ട് വീടുപണിയാന്‍ പോകുന്നെന്നു പറഞ്ഞപ്പോള്‍, പലരും പിന്തിരിപ്പിക്കാൻ നോക്കി. എന്നാല്‍ ജോർജ് പിന്മാറിയില്ല. ഇപ്പോൾ 5 വർഷം കഴിഞ്ഞിട്ടും ഈ വീടിനു യാതൊരു കേടുപാടുകളും ഇല്ലെന്നു മാത്രമല്ല നിരവധി സന്ദർശകരും ഈ വീട് കാണാനെത്തുന്നു.  മനോഹരമായ ഭൂപ്രകൃതിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 

areca-palm-home4

വീടിനു സമീപത്തും മറ്റുമായുള്ള 97 കവുങ്ങുകള്‍ വെട്ടിയാണ് ഈ വീടിനു ആവശ്യമായ തടി എടുത്തത്. കവുങ്ങ് സംസ്കരിച്ചെടുത്ത് ബലം കൂട്ടിയാണ് നിർമാണത്തിനുപയോഗിക്കുന്നത്. ഇതിനായി പ്ലോട്ടിൽ തന്നെ നീളൻ കുഴിയെടുത്ത്, കവുങ്ങ്  ബോറിക് ആസിഡ് മിശ്രിതത്തിൽ 48 മണിക്കൂർ മുക്കി വയ്ക്കും.

മകുടം പോലെ മേൽക്കൂര വരുന്ന രീതിയിലാണ് ഡിസൈൻ. ഭിത്തി മുകളിലേക്ക് വരുമ്പോൾ  മേൽക്കൂരയായി മാറുന്ന കാഴ്ചയാണിവിടെ കാണുക. ഭിത്തിയും സീലിങ്ങും ഉറപ്പിക്കാൻ വളരെ കുറച്ച്  കമ്പിയേ വേണ്ടി വന്നുളളൂ. എല്ലാ ഭിത്തികളിലും കനംകുറച്ച് സിമന്റ് പ്ലാസ്റ്ററിങ്ങും ചെയ്തിട്ടുണ്ട്. കാറ്റും വെളിച്ചവും ആവോളം കയറി ഇറങ്ങുന്ന തരത്തിലാണ് ജോര്‍ജ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

x-default
x-default

മേൽക്കൂര വാർക്കാതെ ഇരുനിലയുടെ സൗകര്യം വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതെങ്ങനെ എന്നല്ലേ? പഴയ വീടുകളിൽ കാണുന്നതുപോലെ തടിമച്ച് പണിതു. അതിൽ വുഡൻ ഫ്ലോറിങ് ചെയ്തു. ഗോവണിയാണ് അകത്തളത്തിൽ ശ്രദ്ധാകേന്ദ്രം. ഇതിനു ചുറ്റുമായിട്ടാണ് വീടിനെ വിന്യസിച്ചതെന്നു പറഞ്ഞാലും തെറ്റില്ല.

വീട്ടിലെ ഫര്‍ണിച്ചറുകള്‍ എല്ലാം തന്നെ മുളയിലും കവുങ്ങിലുമാണ് തീര്‍ത്തിരിക്കുന്നത്. ഇരൂൾ, കൊന്ന തുടങ്ങിയ മരങ്ങളുടെ  തടിയാണ് അപ്രധാന വാതിലുകൾ, ജനലുകൾ എന്നിവയ്ക്ക് നൽകിയത്.  മാസ്റ്റർ ബെഡ്റൂമിലെ കട്ടിൽ, ലാംപ് ഷെയ്ഡുകൾ  മുള കൊണ്ടുളളതാണ്. ഇങ്ങനെ നല്ലൊരു തുക തടിയുടെ കാര്യത്തിൽ ലാഭിക്കാനായി.

areca-palm-home6

2638 ചതുരശ്രയടിയിലാണ് മൊത്തം വീടുള്ളത്. ഇത്രയും വിസ്തൃതിയുള്ള വീടിനു വെറും 18.4 ലക്ഷം രൂപയേ ചെലവായുള്ളൂ എന്നോർക്കണം.

English Summary- Areca Palm Wood House Wayanad Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com