ADVERTISEMENT

ഒരു വീടെന്നത്‌ എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ആ സ്വപ്നം പൂവണിയാനുള്ള അവസരമാണോ ഇത് ? അതെ എന്നാണ് 'ഇന്ത്യ റിയല്‍ എസ്റ്റേറ്റ്‌ റിപ്പോര്‍ട്ട്‌ 2020 ' പുറത്തു വിട്ട സര്‍വേ പറയുന്നത്. ഇന്ത്യക്കാര്‍ക്ക് വീട് വാങ്ങാന്‍ അനുയോജ്യമായ സമയമാണോ ഇത് എന്നറിയാന്‍ നടത്തിയ ഈ സര്‍വേയില്‍ പങ്കെടുത്ത 89% ആളുകളും പറയുന്നത് ഇതാണ് ബെസ്റ്റ് ടൈം എന്നാണ്. 

കൊറോണ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രതിസന്ധിയും നേരിട്ട വർഷം കൂടിയാണ് കടന്നു പോയത്. എങ്കില്‍ പോലും ഇത് റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ വലിയ തോതിൽ ബാധിച്ചില്ല എന്നാണ്  ഈ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്. 

കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്താകമാനം പല കമ്പനികളും 'വര്‍ക്ക്‌ ഫ്രം ഹോം ' ഓപ്ഷന്‍ സ്വീകരിച്ചിരുന്നു. ഇത് ആളുകളെ കൂടുതല്‍ നേരം വീട്ടിലിരിക്കാന്‍ പ്രേരിപ്പിച്ചു. ഇത് വീടെന്ന സ്വപ്നം പൂവണിയിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കി എന്ന് പറയാം. മുംബൈ , ഡല്‍ഹി , ബംഗ്ലൂര്‍ ,  പൂനെ , ചെന്നൈ , ഹൈദരാബാദ് എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റ്‌ മൂല്യം കണക്കിലെടുത്താണ് ഈ റിപ്പോര്‍ട്ട്‌. 

ബാങ്കുകള്‍ ഹോം ലോണ്‍ റേറ്റ് കുറച്ചതും , കമ്പനികള്‍ നല്‍കുന്ന ഡിസ്‌കൗണ്ട്  എന്നിവയെല്ലാം ആളുകളെ കൂടുതല്‍ ഈ മേഖലയിലേക്ക് അടുപ്പിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 82% ആളുകളും പറയുന്നത്  2021 ല്‍ തങ്ങള്‍ ഒരു വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്നാണ്. ഇതില്‍ 58% ആളുകളും അറുപതുലക്ഷം രൂപയ്ക്കുള്ളില്‍ ഉള്ള വീടാണ് വാങ്ങാന്‍ ഉദേശിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. 19% പേര്‍ എണ്‍പത് ലക്ഷത്തിനുള്ളിലെ വീടും. 

ഒരു കോടിക്ക് മുകളില്‍ വീട് നോക്കുന്നവര്‍  11% ആണ് സര്‍വ്വേയില്‍. വീടിനുള്ളില്‍ ആളുകള്‍ കൂടുതല്‍ സമയം ചിലവിടാന്‍ തുടങ്ങിയതോടെ 29% ആളുകളും മൂന്നു ബെഡ് റൂം വീടുകള്‍ ആണ് സ്വന്തമാക്കാന്‍ ഉദേശിക്കുന്നത്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍  89% ആളുകള്‍ ഒരു പാര്‍പ്പിടം എന്ന നിലയിലാണ് വീട് വാങ്ങുന്നതെങ്കില്‍ പതിനൊന്നുശതമാനം ആളുകള്‍ ഇതൊരു ഇന്‍വെസ്റ്റ്‌മെന്റ് ആയാണ് കണക്കാക്കുന്നത്.

English Summary- Best Time to Buy House Real Estate Survey Report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com