ADVERTISEMENT

വേസ്റ്റ് പേപ്പര്‍ കൊണ്ട് പുകയില്ലാത്ത ത്രീ ഇന്‍ വണ്‍ അടുപ്പ് നിര്‍മ്മിച്ച്‌ താരമായിരിക്കുകയാണ് അബ്ദുള്‍ കരീം എന്ന എറണാകുളംകാരന്‍. ലോക്ഡൗൺ കാലം കരീമിന് കുറച്ചു ക്രിയേറ്റിവിറ്റികള്‍ പുറത്തുകൊണ്ടുവരാനുള്ള അവസരമായിരുന്നു . ഈ കാലയളവിലാണ് എപ്പോഴെങ്കിലും ഗ്യാസും കറണ്ടും തീര്‍ന്നു പോകുന്നൊരു കാലത്തെ കുറിച്ച് കരീം  ആലോചിച്ചത്. കേരളത്തില്‍ പുക അടുപ്പുകള്‍ ഇപ്പോഴും ഉണ്ടെങ്കിലും അധികം വീടുകളിലും പുകയുടെ പ്രശ്നം പറഞ്ഞു അവ ഒഴിവാക്കുന്ന പതിവുണ്ട്. അങ്ങനെയാണ് കരീം പുകയില്ലാത്ത അവ്നും ഹീറ്ററും കൂടി ചേര്‍ന്ന അടുപ്പ് നിര്‍മ്മിച്ചത്. ശരിക്കും ഒരു ത്രീ ഇന്‍  വണ്‍ അടുപ്പാണ് ഇത്. 

1850 കളില്‍ ബ്രിട്ടനില്‍ നിര്‍മ്മിച്ചിരുന്ന റോക്കറ്റ് സ്റ്റൗവിന്റെ മാതൃകയില്‍  നിന്നാണ് കരീം ഈ അടുപ്പുകള്‍ നിര്‍മ്മിച്ചത്‌. എക്സലന്‍സ് എൻജിനീയറിങ് എന്നൊരു സ്ഥാപനം 40 വര്‍ഷമായി നടത്തി വരുന്ന ആളാണ്‌ കരീം. റോക്കറ്റ് സ്റ്റൗവ്വുകള്‍ ബ്രിട്ടനില്‍ നിന്നും പ്രചാരത്തില്‍ എത്തിയതാണ്. കൊടയ്ക്കനാല്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ ഇന്നും ഇവ കാണാം. സ്വന്തം കമ്പനിയിലെ കുറച്ചു സ്റ്റാഫുകളുടെ കൂടി സഹായത്തോടെയാന്‍ കരീം തന്റെ ത്രീ ഇന്‍ വണ്‍ സ്റ്റൗ നിര്‍മ്മിച്ചത്. 

stove-model

അവ്ൻ ചേംബര്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്റൈന്‍ലെസ്സ് സ്റ്റീല്‍ ഷീറ്റുകള്‍ കൊണ്ടാണ്. സ്റ്റൗവിന് ആവശ്യമായ വസ്തുക്കള്‍ പുറത്തുനിന്നും വാങ്ങുകയും ചെയ്തു. 

അവ്ൻ , കുക്കിംങ് അടുപ്പ്, വാട്ടര്‍ ഹീറ്റര്‍ , പുക പുറത്തേക്ക് തള്ളാനുള്ള പൈപ്പ് ഇവയാണ് ഇതിലുള്ളത്. മണ്‍ചട്ടി ഉള്‍പ്പെടെ എന്തും ഈ അടുപ്പില്‍ വയ്ക്കാം. നാല് മോഡലുകളിലാണ് സ്റ്റൗ നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും കൂടിയ മോഡലിന് 20,000 രൂപ വരും. ഇതൊരു വണ്‍ ടൈം ഇന്‍വെസ്റ്റ്‌മെന്റ് ആണെന്ന് കരീം പറയുന്നു. യാത്രകളില്‍ കൂടെ കൊണ്ട് പോകാന്‍ പാകത്തിന് വെറും ഇരുപതുകിലോ വരുന്ന ഒരു അടുപ്പും കരീം ഇതേ മോഡലില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 7,000 രൂപയാണ് ഇതിന്റെ വില. 

English Summary- Energy Efficient Stove using Waste Paper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com