ഭാഗ്യം കൊണ്ടുവരുമെന്നത് വിശ്വാസമല്ല; ലാലിന്റെ ജീവിതം മാറ്റിയത് ഈ ചെടി! വിഡിയോ

SHARE

കാഞ്ഞിരപ്പള്ളി പഴയിടത്ത് താമസക്കാരനായ ജയലാലിന് ആ പേരിനേക്കാൾ ചേരുക 'ലക്കി'ലാൽ എന്ന പേരാണ്. കാരണം ‘ലക്ക്’ അല്ലങ്കിൽ ഭാഗ്യം കൊണ്ടു വരുന്ന ചെടി എന്ന് വിശ്വസിക്കുന്ന ലക്കി ബാംബുവിന്റെ വളർത്തലും നിർമാണവും വിപണനവുമാണ് കഴിഞ്ഞ 13 വർഷമായി ജയലാൽ ചെയ്യുന്നത്. കൃഷിയും ചില ബിസിനസുകളുമായി നീങ്ങിയിരുന്ന ജയലാലിന് 14 വർഷം മുൻപാണ് ചൈനയിൽ നിന്നും എത്തുന്ന ലക്കി ബാംബു ചങ്ങനാശേരിയിലെ ഒരു കടയിൽ നിന്നും ലഭിച്ചത്. അന്ന് അത് തന്റെ ലക്കിനു കിട്ടിയതാണ് എന്ന് ലാൽ കരുതിയിരുന്നില്ല. പക്ഷേ അതിൽ നിന്നും കിളിർപ്പിച്ചെടുത്ത തൈകൾ ഇന്ന് തന്റെ ഒരേക്കർ വരുന്ന റബർതോട്ടത്തിൽ കൃഷിചെയ്യുകയാണ് അദ്ദേഹം.

lucky-bamboo-lal

ലക്കി ബാംബുകൊണ്ട് മനോഹരമായതും അതിശയിപ്പിക്കുന്നതുമായ രൂപങ്ങൾ നിർമിച്ച് വിൽപന നടത്തിയിരുന്ന ജയലാലിന്റെയും കുടുംബത്തിന്റെയും മേൽ ഇടിത്തീ പോലെയാണ് ലോക്ഡൗൺ വന്നു വീണത്. പക്ഷേ ‘ലക്ക്’ ലാലിനൊപ്പമാണല്ലോ. ചില മൊത്ത വിൽപനക്കാർ വഴി വിൽപന നടത്തിയിരുന്ന ലാൽ പുതിയ വിൽപന രീതി ഒാൺലൈനിൽ കണ്ടെത്തി!!

lucky-lal

അവിടെ തുടങ്ങിയ കച്ചവടം കേരളത്തിനു പുറത്ത് തമിഴ്‍നാട്ടിലേയ്ക്കും കർണാടകയിലേയ്ക്കും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിച്ചു. ലോക്ഡൗണിനു ശേഷം ഇപ്പോൾ പരമ്പരാഗതമായ വിൽപനരീതിയേക്കാൾ ജയലാലും കുടുംബവും ആശ്രയിക്കുന്നത് ഒാൺലൈൻ വിപണിയെയാണ്. ലാൽ പറയും ലോക്ഡൗണാണ് ശരിക്കും ലക്കായത്, എന്നെ ലക്കിലാൽ ആക്കിയതും. 

English Summary- Lucky Bamboo Business; Indoor Plants Kerala

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA