വില കത്തിക്കയറുന്ന ഗ്യാസ് സിലിണ്ടർ; കാശ് ലാഭിക്കാൻ ഇവ പരീക്ഷിച്ചോ?

gas-stove
Representative Image
SHARE

കുടുംബ ബജറ്റിനെ  താറുമാറാക്കുന്ന ഘടകങ്ങളിൽ മുൻപന്തിയിലാണ് പാചകവാതകത്തിന്റെ വില വർധനവ്. അടയ്ക്കടി വില വർധിക്കുന്ന പാചകവാതകം കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ചില കാര്യങ്ങളിൽ അല്പം ശ്രദ്ധിച്ചാൽ പാചകവാതകം ലാഭിക്കാൻ സാധിക്കും.

ഗ്യാസ് ഓണാക്കിയ ശേഷം പാചകത്തിനായുള്ള വസ്തുക്കൾ തേടിപ്പോകുന്ന സ്വഭാവം ആദ്യം നിർത്തണം. പാചകം ചെയ്യാൻ ആവശ്യമായ എല്ലാവിധ ചേരുവകളും കയ്യെത്തും ദൂരത്തായി തയ്യാറാക്കി വച്ച ശേഷം മാത്രം പാചകം തുടങ്ങുക. തുടർച്ചയായി പാചകം ചെയ്യാൻ സാധിക്കില്ല എങ്കിൽ ഗ്യാസ് ഓഫ് ചെയ്ത ശേഷം മാത്രം ചേരുവകൾ തേടി പോകുക.

പാചകം വേഗത്തിൽ നടക്കുന്നതിനായി വലിയ ബർണർ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ വലിയ ബർണറിനെക്കാൾ 10 ശതമാനം കുറവ് ഇന്ധനമാണ് ചെറിയ ബർണർ വിനിയോഗിക്കുന്നത്. അതുപോലെ ഗ്യാസിന്റെ ബർണറിനു അനുസരിച്ച വലുപ്പത്തിലുള്ള പാത്രങ്ങൾ മാത്രം പാചകത്തിനായി ഉപയോഗിക്കുക.

stove

ഭക്ഷണം തിളച്ചു തുടങ്ങുമ്പോൾ ചൂട് പരമാവധി കുറയ്ക്കുക. മൺചട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഗ്യാസ് ലാഭിക്കാൻ കഴിയും. ഗ്യാസ് ലാഭിക്കാൻ നല്ല വഴിയാണ് പ്രഷർ കുക്കർ. പാചകത്തിന്റെ ഏറിയ പങ്കും പ്രെഷർ കുക്കർ വഴിയാക്കിയാൽ ഇന്ധനം നല്ല രീതിയിൽ ലാഭിക്കാം. ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ കുതിർത്ത ശേഷം കുറഞ്ഞ തീയിൽ വേവിച്ചെടുക്കുക. അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും അടുപ്പത്ത് വച്ച് തിളച്ച ഉടന്‍ തെര്‍മല്‍ കുക്കറിൽ  ഇറക്കി വയ്ക്കണം.

ഗ്യാസ് സ്റ്റൗവ് കത്തിക്കുമ്പോള്‍ നോബ് മുഴുവന്‍ തുറന്നാല്‍ വലിയ വട്ടത്തില്‍ തീനാളം കത്തി ഗ്യാസ് പാഴാവും. നോബ് അല്‍പം തുറന്ന് സിമ്മില്‍ വച്ചുവേണം സ്റ്റൗവ് കത്തിക്കാന്‍.പരന്ന് പരമാവധി ഉയരം കുറഞ്ഞ പാത്രത്തില്‍ പാചകം ചെയ്താല്‍ ഗ്യാസ് ലാഭം 25 ശതമാനമാണ്.

അത് പോലെത്തന്നെ ഫ്രിഡ്ജിൽ നിന്നും വിഭവങ്ങൾ നേരിട്ടെടുത്ത് ചൂടാക്കരുത്. പകരം ഫ്രിഡ്ജിൽ നിന്നും കുറച്ചധികനേരം പുറത്തെടുത്ത വച്ച ശേഷം മാത്രം ചൂടാക്കുക. ഇത് ഇന്ധനം ലാഭിക്കാൻ സഹായിക്കും. അത് പോലെ തന്നെ വിഭവങ്ങൾ ഇടക്കിടയ്ക്ക് ചൂടാക്കുന്ന സ്വഭാവത്തെ ഒഴിവാക്കി ഒറ്റത്തവണ മാത്രം ചൂടാക്കുക.

ഗ്യാസടുപ്പിന്റെ ബർണർ ഇടക്കിടെ വൃത്തിയാക്കുക. കരട് കുടുങ്ങിയ ബർണറുകൾ ഇന്ധന നഷ്ടത്തിന് കാരണമാകും.സാധിക്കുമെങ്കിൽ പാചകവാതകം തന്നെ എല്ലാത്തരം പാചകങ്ങൾക്കും ഉപയോഗിക്കാതെ ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുക.

English Summary- Gas Saving Tips at Home; Kitchen Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA