വീട്ടിലെ മാലിന്യവും സംസ്കരിക്കാം, ബോണസായി വളവും കിട്ടും! ശ്രദ്ധ നേടി ജി-ബിൻ

gee-bin-composter
SHARE

മലയാളികൾ ഇത്തിരിസ്ഥലത്തെ വീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും ചേക്കേറിയപ്പോൾ ഉയർന്ന ഒരു പ്രശ്‌നമാണ് മാലിന്യസംസ്കരണം. പലരും റോഡുകളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാൻ തുടങ്ങിയത് ഗുരുതരമായ പരിസ്ഥിതി മലിനീകരണവും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉറവിട മാലിന്യസംസ്കരണത്തിന്റെ പ്രസക്തി.  മാലിന്യം അത് സൃഷ്ടിക്കപ്പെടുന്ന ഇടതുവച്ചുതന്നെ സംസ്കരിച്ച് വളമാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് ഇപ്പോൾ കേരളത്തിൽ പ്രസക്തിയുണ്ട്.

അമൽജ്യോതി എൻജിനീയറിങ് കോളജിലെ സ്റ്റാർട്ടപ് വിഭാഗം രൂപകൽപന ചെയ്ത ഹോം- കംപോസ്റ്റർ യൂണിറ്റാണ് ജീ-ബിൻ. അടുക്കള മാലിന്യങ്ങൾ ജൈവവളമാക്കി മാറ്റുന്ന ഈ ഉൽപന്നത്തിനു ഇപ്പോൾ കേരളം ശുചിത്വമിഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.  അമൽജ്യോതിയിലെ ബിസിനസ് ഇൻക്യുബേറ്ററിൽ പ്രവർത്തിക്കുന്ന ഫോബ്‌ സൊല്യൂഷൻസാണ് ജീ-ബിൻ രൂപകൽപന ചെയ്തത്.   

ജി-ബിൻ പ്രവർത്തനം..

gee-bin

ജി- ബിന്നിൽ അടുക്കളമാലിന്യങ്ങൾ നിക്ഷേപിച്ചാൽ 45 ദിവസത്തിനകം വളമായി മാറും. മൾട്ടിലെയർ മൈക്രോബിയൽ സാങ്കേതികവിദ്യയാണ്  ജി-ബിന്നിൽ ഉപയോഗിച്ചിരിക്കുന്നത്. 29 ലിറ്റർ 3 ബിന്നുകളിൽ ഒരെണ്ണം ഒരുമാസം കൊണ്ട് നിറയുന്നതാണ്. ഇതിനെ ഏകദേശം 45 ദിവസത്തിനകം മൂല്യമുള്ള ജൈവവളമാക്കി മാറ്റം. മാലിന്യങ്ങൾ വിഘടിക്കുമ്പോഴുള്ള ദുർഗന്ധവും ഇവിടെ ഒഴിവാകുന്നു.  അടുക്കളത്തോട്ടത്തിൽ ഈ വളം ഉപയോഗിക്കുകയും ചെയ്യാം. 

ഒരു വർഷമായി വാണിജ്യ ഉൽപാദനവുമുണ്ട്. എണ്ണൂറോളം ബിന്നുകൾ ഇതിനോടകം വിറ്റുപോയിട്ടുണ്ട് എന്ന് ഇതിന്റെ പ്രചാരകർ പറയുന്നു. 5200 രൂപയാണ് മൂന്നു ബിന്നുകൾ അടങ്ങിയ ഒരു ജി-ബിൻ യൂണിറ്റിന്റെ വില. എന്നാൽ പഞ്ചായത്ത്- മുനിസിപ്പാലിറ്റി-കോർപറേഷൻ വഴി 90 % സബ്സിഡിയോടെ ജി-ബിൻ സ്വന്തമാക്കാം. കേരളത്തിൽ 15 ഫ്രാഞ്ചൈസികളും പ്രവർത്തിക്കുന്നു. ചെറിയ പ്ലോട്ടുകളിൽ വീടുവച്ചു താമസിക്കുന്നവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ഈ ഉൽപന്നം ഒരുനുഗ്രഹമാകുമെന്നു തീർച്ച.  

English Summary- Gee-Bin BioComposter

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA