ADVERTISEMENT

നഗര പ്രദേശങ്ങളില്‍ ചെറുവനങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്ന രീതിയാണ് മിയാവാക്കി. ഈ മാതൃകയില്‍ അഞ്ചോ പത്തോ വര്‍ഷം കൊണ്ട്‌ ഒരു വനം സൃഷ്ടിക്കാം. മുപ്പതുവര്‍ഷത്തിനുളളില്‍ നൂറു കൊല്ലം പഴക്കമുളള സ്വാഭാവികവനത്തിനൊപ്പമുളള വളര്‍ച്ച നേടാന്‍ ഒരു മിയാവാക്കി വനത്തിനു കഴിയും. ജപ്പാനിലെ യോക്കോഹാമ സര്‍വകലാശാലയിലെ  പ്രഫസര്‍ ആയിരുന്ന ഡോ.അകിരാ മിയാവാക്കി വികസിപ്പിച്ചെടുത്ത വനവത്‌കരണ മാതൃകയാണിത്‌. ചെറിയ സ്ഥലമുള്ള വീട്ടുപറമ്പുകളിൽ പോലും ഈ രീതി അവലംബിക്കാം. വീടിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ  പൊടിശല്യം കുറയ്‌ക്കാനും ചൂട് കുറയ്ക്കാനും ഓക്‌സിജന്‍ ലഭ്യത കൂട്ടി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ പുറന്തളളുന്നത്‌ കുറയ്‌ക്കാനുമൊക്കെ സഹായകമാകുന്ന വനവത്‌കരണ മാതൃകയാണിത്‌. മിയാവാക്കി മാതൃകാ വനവത്‌കരണത്തിന്റെ പ്രചാരകനാണ് എ. ആർ. ഹരി. ഇതിനായി ക്രൗഡ് ഫോറസ്റ്റിങ് എന്നൊരു യൂട്യൂബ് ചാനലും ഇദ്ദേഹം നടത്തുന്നുണ്ട്. 

എന്നാൽ വീടിനു ചുറ്റും ഇങ്ങനെ കാടുവച്ചാൽ പാമ്പ് ശല്യം ഉണ്ടാകില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. ഇപ്പോൾ ഗ്രാമത്തിലെ വീടുകളേക്കാൾ നഗരത്തിലുള്ള വീടുകളിലാണ് പാമ്പുശല്യം കൂടുതൽ കാണുന്നത്. കാരണം അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥ ഏറ്റവും നഷ്ടപ്പെട്ടതും നഗരങ്ങളിലാണ്.പാമ്പുകളെ കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണം. ഹരി വിശദീകരിക്കുന്നു. ഒരു പാമ്പും മനുഷ്യനെ ഇങ്ങോട്ട് ഓടിച്ചു കടിക്കാൻ വരാറില്ല. മൂർഖൻ പോലെയുള്ള പാമ്പുകൾ പത്തി വിടർത്തുന്നത് പോലും  സ്വയം പ്രതിരോധത്തിനാണ്. ഭൂരിപക്ഷം പാമ്പുകളും ആളനക്കം, അല്ലെങ്കിൽ രാത്രിയിൽ വെളിച്ചം കണ്ടാൽ ഒഴിഞ്ഞു പോകുന്നതാണ്.

snake-at-home

വീട്ടിൽ പാമ്പ് ശല്യം ഒഴിവാക്കാൻ വളരെ ചുരുക്കം കാര്യങ്ങൾ ചെയ്താൽ മതിയാകും. വീട്ടിനകത്തേക്ക് ഇഴജന്തുക്കൾ കയറാതിരിക്കാൻ എയർഹോൾ പോലെയുളള ദ്വാരങ്ങൾ നെറ്റടിച്ച് ഭദ്രമാക്കുക, വീട്ടിൽ നിന്നും പുറത്തേക്കുള്ള ദ്വാരങ്ങൾ (ഉദാ. എക്സ്ഹോസ്റ്റ് ഫാൻ) നെറ്റ് വച്ച് അടയ്ക്കുക. കാട് വെച്ചിരിക്കുന്ന സ്ഥലത്തിനു ചുറ്റും നെറ്റ് കൊണ്ടൊരു വേലി തീർക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ പരിഹരിക്കാവുന്നതേയുളളു.  കിണറിൽ ഒക്കെ വിരിക്കുന്ന വല, ഈ വേലിയിൽ വിരിച്ചാൽ അധികസുരക്ഷയും ലഭിക്കും. ഓവുകളിലൂടെ പാമ്പ്  കയറുന്നത് കാണാറുണ്ട്. പുറത്തേക്ക് തുറന്ന ഓവുകൾ ഒഴിവാക്കി ചെറുകുഴലിലൂടെ കൊടുക്കുന്നതും അറ്റത്ത് ഫിൽറ്റർ കൊടുത്തും ഈ സാധ്യത ഒഴിവാക്കാം. ഓടിട്ട മേൽക്കൂരയുള്ള വീടുകളിൽ ഉത്തരത്തോട് ചേർന്ന് ഒരു വിടവ് ഉണ്ടാകും. ഇതും വയർ മെഷ് ഉപയോഗിച്ച് അടയ്ക്കാവുന്നതേയുള്ളൂ

English Summary- Miyawaki Forest, Snake at House Prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com