ADVERTISEMENT

വലിയ ടൈലുകൾക്ക് ചെറിയ ടൈലുകളെ അപേക്ഷിച്ച് ഗുണങ്ങളേറെയുണ്ട്. വീടോ ഓഫീസോ ഏതുമാകട്ടെ ഇടങ്ങൾ വിശാലമായി തോന്നിപ്പിക്കാൻ വലിയ ടൈലുകൾ സഹായിക്കുന്നു. ഇന്ത്യയിലെ നമ്പർ 1 ടൈൽ നിർമാതാക്കളായ കജാരിയ വിവിധോദ്ദേശ്യ ടൈലുകളുടെ വിശാലമായ ലോകം അവതരിപ്പിക്കുന്നു. വിലയേറിയ മാർബിൾ, ഗ്രാനൈറ്റ് എന്നിവയെക്കാൾ വലിയ ടൈലുകൾ മികച്ചതാകാനുള്ള കാരണങ്ങൾ പറയാം..

ഇറ്റാലിയൻ മാർബിളിന്റെ ഫീൽ ആസ്വദിക്കാം

വീട്, ഓഫിസ് ഫ്ലോറിങ് തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ, ഇറ്റാലിയൻ മാർബിൾ വേണോ, ഗ്രാനൈറ്റ് വേണോ അതോ ടൈൽ വേണോ എന്ന് പലരും ആശയക്കുഴപ്പത്തിലാകും. എന്നാൽ പ്രീമിയം മാർബിളിനേക്കാൾ വില കുറഞ്ഞ ബിഗ് ടൈലുകൾ വിരിക്കുന്നതുവഴി, മാർബിളിന്റെ അതേ തിളക്കവും ഈടും ദൃഢതയും ഉറപ്പാക്കാനാകും.

വീടിനു നൽകാം ക്‌ളാസ് ലുക്ക്

kajaria-floor

കജാരിയ കുടുംബത്തിലെ അൾട്ടിമ എന്ന ശ്രേണിയിലെ എക്സ്ട്രാ-ലാർജ് ടൈൽസ് ( 1000x2000 | 1200x1800 | 1200x1200 | 800x1600 | 290x1800 mm) വലുപ്പത്തിൽ ലഭ്യമാകും. ഇവ വീടിനു ക്‌ളാസ് ലുക്ക് നൽകാൻ സഹായിക്കുന്നു. ഒപ്പം ചെറിയ സ്‌പേസുകൾ പോലും വിശാലമായി തോന്നാൻ സഹായിക്കുന്നു.

കുറഞ്ഞ ഗ്രൗട്ട് ലൈനുകൾ, മികച്ച വൃത്തി

വലിയ ടൈലുകളിൽ ഗ്രൗട്ട് ലൈനുകൾ കുറവാണ്. അതിനാൽ വൃത്തിയാക്കാൻ കൂടുതൽ എളുപ്പമാണ്. മാത്രമല്ല ചെറിയ ടൈലുകളിലെ കൂടുതൽ ഗ്രൗട്ട് ലൈനുകൾ സ്‌പേസുകൾ കൂടുതൽ ഇടുക്കമുള്ളതാക്കി തോന്നിക്കും.

വിരിക്കാൻ എന്തെളുപ്പം

ചെറിയ ടൈലുകൾ വിരിക്കുമ്പോൾ ജോയിന്റുകൾ ഏറെയുണ്ടാകും. അതിനാൽ ബുദ്ധിമുട്ടും അധ്വാനവും വേസ്‌റ്റേജും ഏറെയാണ്. പിന്നീട് ജോയിന്റുകൾ വൃത്തിയാക്കുക ഇരട്ടിപ്പണിയാണ്. എന്നാൽ വലിയ ടൈലുകൾ വിരിക്കാൻ താരതമ്യേന എളുപ്പമാണ്. മാത്രമല്ല വേസ്റ്റേജ് കുറയുന്നു, വൃത്തിയാക്കാനും എളുപ്പം.

പലവിധ ഉപയോഗങ്ങൾ

വീട് അല്ലെങ്കിൽ ഓഫിസിന്റെ ഏതുകോണിലും ബിഗ് ടൈലുകൾ ഉപയോഗിക്കാം. കൗണ്ടർ ടോപ് മുതൽ വോൾ ക്ലാഡിങ് വരെയായി ഇത് വിരിക്കാം. ഉദാഹരണത്തിന് വീട്ടിലെ ഒരു ഏരിയ ഹൈലൈറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ, അവിടെ ഒരു ഭിത്തിയിൽ ഇത് ക്ലാഡിങ്ങായി വിരിച്ചാൽ മാത്രം മതി. 

കജാരിയായുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഇവിടെ പരിചയപ്പെടാം..

English Summary- Kajaria Tiles for Stunning House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com