ADVERTISEMENT

കോവിഡ് വന്നശേഷമുള്ള രണ്ടാമത്തെ ഓണമാണ്. വലിയ ഒത്തുചേരലുകൾക്ക് വിലക്കുണ്ടെങ്കിലും ഓണം മലയാളിക്ക് എന്നും പുതിയ തുടക്കങ്ങളുടെ കാലമാണ്. ഇക്കുറി ഓണത്തിനായി വീടൊരുക്കുമ്പോൾ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി  ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓണത്തിനായി ഒരുങ്ങുക എന്നതാണ് ഇവിടെ പ്രധാനം. ഓണാഘോഷത്തിലെ പ്രധാന ഇനം എന്ന നിലയ്ക്ക് കുടുംബാംഗങ്ങൾ ചേർന്ന് വീട് വൃത്തിയാക്കുന്നതിന് ശ്രദ്ധ നൽകാം.

ആവാം ഒരു മോഡിഫിക്കേഷൻ 

ഓണവുമായി ബന്ധപ്പെട്ട് വീട് ഒരുക്കുമ്പോൾ നിലവിലുണ്ടായിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി വീടിനു ഒരു അഴിച്ചുപണി ആകാം. വീടിനുള്ളിൽ കാലാകാലങ്ങളായി ഒരേ സ്ഥാനത്ത് കിടക്കുന്ന വീട്ടുപകരണങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് മാറ്റിയിട്ട് പരീക്ഷിക്കാം. ഓണം എന്നത് മാറ്റത്തിന്റെ കൂടെ ഉത്സവമാണ്. അതിനാൽ ആ മാറ്റം സ്വന്തം വീട്ടിൽ നിന്നും ആരംഭിക്കുന്ന രീതിയിൽ കാര്യങ്ങളെ വിഭാവനം ചെയ്യാം. 

ഓണത്തിന് ഒരുമുറം പച്ചക്കറി 

കാലങ്ങളായി നാം കണ്ടു വരുന്ന ഓണച്ചന്തകൾ ഇക്കുറി ഉണ്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം. മാത്രമല്ല, ഈ കോവിഡ് കാലത്ത് ലഭിക്കുന്ന പച്ചക്കറികൾ അണുവിമുക്തമാക്കുക എന്നത് തന്നെ ഒരു വലിയ ജോലിയാണ്. ആ നിലയ്ക്ക് വീട്ടിനുള്ളിൽ തന്നെ അത്യാവശ്യം പച്ചക്കറികൾ നട്ടുണ്ടാക്കുന്നത് ഗുണകരമാണ്. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന നിലയ്ക്ക് പല വീട്ടുകാരും ടെറസിലും അടുക്കളത്തോട്ടങ്ങളിലുമായി പച്ചക്കറിക്കൃഷി തുടങ്ങി എന്നത് സന്തോഷാർഹമാണ്. തുടങ്ങാത്തവർക്ക് ഇനിയെങ്കിലും തുടങ്ങുക.

പൂന്തോട്ടത്തിനു പ്രാധാന്യം 

ഓണം എന്നാൽ മലയാളികൾക്ക് പൂക്കളുടെ ഉത്സവമാണ്. കാലങ്ങളായി തോവാളയിൽ നിന്നും മറ്റും എത്തുന്ന ഇറക്കുമതി പൂക്കൾ കൊണ്ടാണ് ഓണാഘോഷം നടക്കാറുള്ളത്. എന്നാൽ ഇത്തവണ കൊറോണ  മൂലം അത്തരം ഒരാഘോഷം പ്രതീക്ഷിക്കേണ്ട. അപ്പോൾ വീട്ടുമുറ്റത്തു മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കി ആ കുറവ് പരിഹരിക്കുന്നതാണ് ഉചിതം. ഇപ്പോൾ മുതൽ തുടങ്ങിയാൽ മാത്രമേ അത്തരത്തിൽ പൂക്കൾ വിടർന്നു നിൽക്കുന്ന മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ 

പുതിയ വർഷം പുതിയ ശീലം 

നാളിതുവരെ ആരോഗ്യകരമായ ജീവിതശൈലികൾ വീട്ടിൽ നടപ്പിലാക്കിയിട്ടില്ല എങ്കിൽ അതിനു പറ്റിയ സമയമാണ് ചിങ്ങത്തിലെ ഓണക്കാലം. പുതിയ വർഷത്തിൽ ആരോഗ്യകരമായ ചില ശീലങ്ങൾ കോവിഡിനെ മുൻനിർത്തി തുടങ്ങിവയ്ക്കാം. വീടിന്റെ സിറ്റൗട്ടിൽ തന്നെ കോവിഡിനെ മുൻനിർത്തിയുള്ള ആരോഗ്യകരമായ ശീലങ്ങൾ തുടങ്ങി വയ്ക്കാം. സാനിട്ടൈസർ , ഹാൻഡ്‌വാഷ് എന്നിവ വീടിനു മുന്നിൽ തന്നെ കരുതി വയ്ക്കുക. വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയാൽ തിരിച്ചു കയറുന്നത് കൈകൾ ശരിയായി വൃത്തിയാക്കിയ ശേഷം മാത്രമാകട്ടെ.

English Summary- Onam during Covid for healthy changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com