ADVERTISEMENT

ദീർഘകാലം മുംബൈ നഗരത്തിൽ ജീവിച്ച എൻജിനീയറായ നരേന്ദ്ര പിട്ടാലെ, തന്റെ വിശ്രമകാലജീവിതം സ്വച്ഛസുന്ദരമായി ചെലവഴിക്കാൻ ഗ്രാമത്തിലേക്ക് ചേക്കേറിയയാളാണ്. മഹാരാഷ്ട്രയിലെ ഷിലമ്പ് എന്ന ഗ്രാമത്തിലേക്കാണ് അദ്ദേഹം ചേക്കേറിയത്.  

സുഹൃത്തിന് ലോണവാലയിലുള്ള 20 ഏക്കർ തോട്ടം അഗ്രോ ടൂറിസം സ്പോട്ടാക്കി മാറ്റാൻ ലഭിച്ച അവസരം ഗ്രാമീണജിവിതത്തെ കൂടുതൽ അടുത്തറിയാൻ സഹായിച്ചു. ഇതാണ് ഗ്രാമീണതയുടെ സ്വച്ഛതയിൽ സമാധനപരമായി വിശ്രമജീവിതം നയിക്കുന്നതിന് പ്രേരകമായത്.ഇവിടെ അദ്ദേഹം സ്വന്തമായാണ് ഒരു വ്യത്യസ്ത ഭവനം നിർമിച്ചത്. തോട്ടത്തിലെ ജോലിക്കൊപ്പം വീടിന്റെ പണിയും നടത്തി. മൂന്ന് മാസം കൊണ്ട് വീടിന്റെ പണി തിർത്തു. 500 ചതുരശ്രയടി വലുപ്പം. ഹാൾ, ഒരു കിടപ്പുമുറി, ബാത്റൂം, കിച്ചൻ എന്നിവ മാത്രമാണ് ഇവിടെയുള്ളത്.

Narendra-Pitale-kitchen

ഗ്രാമീണ അന്തരീക്ഷത്തിൽ ആഢംബരമെല്ലാം ഒഴിവാക്കി, മണ്ണും റീസൈക്കിൾ ചെയ്ത സാമഗ്രികളും വച്ചാണ് വീട്. മഡ്, റീസൈക്കിൾ ചെയ്ത സാമഗ്രികൾ, സ്ക്രാപ്പ് വിൽപനക്കാരിൽ നിന്നും വാങ്ങിയ സാമഗ്രികൾ എന്നിവയാണ് വീടിന്റെ പ്രധാന നിർമാണ വസ്തുക്കൾ.  വാതിൽ, ജനൽ, ഓട് എന്നിവ പഴയത് പുനരുപയോഗിച്ചു. ഒരു ചാക്ക് സിമന്റ് മാത്രമാണ് ഈ വീടിന്റെ നിർമാണത്തിന് വേണ്ടിവന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. 100 വാട്ടിന്റെ സോളർ പാനൽ കൂടി ആയതോടെ വീട് വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തമായി.

രണ്ട് ലക്ഷം രൂപയാണ് മൊത്തം നിർമാണച്ചെലവ്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. വീടിനായി ജീവിതത്തിലെ ഭൂരിപക്ഷം സമ്പാദ്യവും ചിലവഴിക്കുന്നവർ ഇത് ഗുണപാഠമാക്കേണ്ടതാണ്.

English Summary- Eco friendly house for 2 Lakhs; Retirement Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com