ADVERTISEMENT

മാലിന്യമുക്ത ഭവനം എന്ന കൺസപ്റ്റിൽ ഒരുക്കിയിരിക്കുന്നതാണ് ആർക്കിടെക്റ്റ് ബാലസുന്ദ കൗഷികൻ പണിത ഈ വീട്. തമിഴ്നാട്ടിലെ തേനിയിലാണ് ഈ വീട്. നാല് ഏക്കറിലെ വിശാലമായ പ്ലോട്ടിൽ 12 സെന്റ് വേർതിരിച്ചാണ് പാർപ്പിടം. തദ്ദേശീയ സാമഗ്രികൾ  ഉപയോഗിച്ചാണ് നിർമാണം. കാലാവസ്ഥ, ജ്യോഗ്രഫി, ടോപ്പോഗ്രഫി എന്നിവ പരിഗണിച്ചാണ് നിർമാണം.

ദുബായ്, മുംബൈ, ബെംഗ്ലുരു  എന്നിവിടങ്ങളിൽ  ആർക്കിടെക്റ്റായി ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചത്. സ്വന്തം ഗ്രാമത്തിലൊരുക്കുന്ന വീട് നൂതനാശയത്തിലാവണം എന്നതായിരുന്നു കൗഷികന്റെ ആഗ്രഹം. സുസ്ഥിരമാതൃകയിൽ പരിസ്ഥിതിക്ക് ഇണങ്ങും വിധമാണ് ഭവനം ചിട്ടപ്പെടുത്തിരിക്കുന്നത്.   

sustainable-home-theni-building

വീട്ടമ്മമാരെ അലട്ടുന്ന മുഖ്യപ്രശ്നമാണ് ഗൃഹമാലിന്യം എങ്ങനെ നിർമ്മാർജനം ചെയ്യും എന്നത്. ഇതിനൊരു ശ്വാശ്വത പരിഹാരമാണ്  സിറോ വേസ്റ്റ് കൺസപ്റ്റ് . വീട്ടിലുണ്ടാകുന്ന ജൈവ മാലിന്യവും കക്കൂസ് മാലിന്യവും മികച്ച രീതിയിൽ സംസ്കരിക്കാം എന്നതാണ് ഈ രീതിയുടെ നേട്ടം. മാലിന്യ നിർമ്മാർജനം ഈ വീടിന്റെ ഭാഗമാണ്. 

മാലിന്യനിർമാർജനത്തിന് ബയോഡൈജസ്റ്റർ സോയിൽ ടാങ്കാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റിക് ടാങ്കിന് പകരമാണ് ഇത്. മനുഷ്യാവശിഷ്ടം ജലമാക്കിമാറ്റുന്നു. ഇത് ഗാർഡനിങ്ങിന് ഉപയോഗിക്കുന്നു. അടുക്കള മാലിന്യത്തിന് പരിഹാരം ബയോഗ്യാസ് ടാങ്കാണ്. പാചകത്തിന് ആവശ്യമായ ഗ്യാസ് ഇതിൽ നിന്നും ലഭിക്കുന്നു. മഴവെള്ളസംഭരണവും ഗ്രൗണ്ട് വാട്ടർ റീച്ചാർജ്ജിങ്ങും സാധ്യമാണ്. വീടിന്റെ  എല്ലാ ഭാഗത്തും പച്ചപ്പൊരുക്കിയിട്ടുണ്ട്. മാലിന്യമുക്ത ഭവനം എന്ന ആശയത്തോട് നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ട് ഈ വീടും ഇതിന്റെ ശില്പിയും.

sustainable-home-theni-interiors

ഊർജ്ജ ഉപഭോഗം കുറയ്ക്കുന്ന തരത്തിലാണ് ഡിസൈനും നിർമാണവും. സ്വഭാവിക വെളിച്ചം പരമാവധി ടാപ്പ് ചെയ്യുന്ന രീതിയിലാണ് സംരചന. പാസീവ് സോളർ ഡിസൈൻസ് വീടിന്റെ ഭാഗമാണ്. സോളർ എനർജിയിലാണ് വൈദ്യുതി ലൈറ്റുകൾ പ്രവർത്തിക്കുന്നത്. 70 ശതമാനം വൈദ്യുതി ഉപഭോഗവും സോളർ വഴിയാണ്. 

റെഡ് ഓക്സൈഡും ആത്തംകുടി ടൈൽസുമാണ് ഫ്ലോറിൽ. നടുമുറ്റം കൂടി വീടിന്റെ ഭാഗമായതോടെ ഇന്റീരിയറിൽ കാറ്റും വെളിച്ചവും ധാരാളമായി. നിരവധി ആളുകളാണ് ഈ സുസ്ഥിരഭവനം കാണാനെത്തുന്നത്.

English Summary- Energy Efficient Home; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com