മികച്ച സൗകര്യങ്ങളും കയ്യിലൊതുങ്ങുന്ന വിലയുമായി ഫേവറിറ്റ് വാല്യൂ പ്ലസിന്റെ ദി ഗാർഡൻ കോർട്ട് അപ്പാർട്മെന്റ്സ്

HIGHLIGHTS
 • RERA No -K-RERA/PRJ/TVM/006/2022
favourite-homes-garden-court
SHARE

ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് സന്തോഷകരമായ ജീവിതമാണ്. കുടുംബജീവിതത്തിൽ സന്തോഷത്തിന്റെ കേന്ദ്രമാകുന്നത് നമ്മുടെ വീടുകളാണ്. ഏറ്റവും മികച്ച ലൊക്കേഷനിൽ എല്ലാവിധ ജീവിതസൗകര്യങ്ങളോടെ ഒരു വീട് ലഭിക്കുക എന്നത് ധാരാളമാളുകളുടെ സ്വപ്നമാണ്. തിരുവനന്തരപുരത്ത്, നഗരത്തിന്റെ എല്ലാ ജീവിതസുഖങ്ങൾക്കുമൊപ്പം സ്വച്ഛസുന്ദരമായ ഒരു വാസയിടം കൂടി ലഭിച്ചാലോ? നടക്കാത്ത സ്വപ്നം എന്നുവിചാരിക്കേണ്ട. അതിനുള്ള ഉത്തരമാണ് ഫേവറിറ്റ് ഹോംസിന്റെ ഗാർഡൻ കോർട്ട് അപ്പാർട്മെന്റുകൾ.

തിരുവനന്തപുരം കാര്യവട്ടത്ത് ലക്ഷ്മിഭായ് കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന് സമീപമാണ് ഫേവറിറ്റ് ഹോംസ് ദി ഗാർഡൻ കോർട്ട് അപാർട്മെന്റ് സമുച്ചയം സ്ഥിതിചെയ്യുന്നത്. ഫേവറിറ്റ് വാല്യൂ പ്ലസ് പ്രൊജക്ടായ ദി ഗാർഡൻ കോർട്ടിൽ 1,2 & 3 BHK ഉള്ള 196 ഫ്ലാറ്റുകളാണുള്ളത്.

ഫേവറിറ്റ് ഹോംസിന്റെ 'വാല്യൂ പ്ലസ്' പദ്ധതിയിലെ രണ്ടാമത്തെ പ്രോജക്ടാണ് ദി ഗാർഡൻ കോർട്ട് അപാർട്മെന്റ്. ഇടത്തരക്കാർക്കും സ്വന്തമാക്കാൻ കഴിയുംവിധം ബജറ്റ് ഫ്രണ്ട്ലി അപാർട്മെന്റുകളാണ് ക്വാളിറ്റിയിലോ സൗകര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യാതെ ഒരുക്കിയിട്ടുള്ളത്. 879 Sq.Ft - 1071 Sq.Ft വിസ്തൃതിയുള്ള അപാർട്മെന്റുകളാണ് വാല്യൂ പ്ലസ് പദ്ധതിയിൽ ഉൾപ്പെടുത്തി ദി ഗാർഡൻ കോർട്ടിലൂടെ അവതരിപ്പിക്കുന്നത്. 41.90 ലക്ഷം മുതൽ ആരംഭിക്കുന്ന വിലയിൽ ഈ അപാർട്മെന്റുകൾ സ്വന്തമാക്കാം.

Garden-Area-Night-View

കഴിഞ്ഞ 22 വർഷം കൊണ്ട് രണ്ടു ദശലക്ഷം സ്‌ക്വയർ ഫീറ്റ്നു മുകളിൽ നിർമ്മാണം പൂർത്തീകരിച്ചു പദ്ധതികൾ ഉപഭോക്താക്കൾക്ക് കൈമാറാൻ ഫേവറിറ്റ് ഹോംസിന് സാധിച്ചു. CRISIL DA2 അംഗീകാരമുള്ള ഫേവറിറ്റ് ഹോംസിന് കേരളത്തിലെ തന്നെ മികച്ച റിയൽ എസ്റ്റേറ്റ് ബ്രാൻഡുകളിൽ ഒന്നാകാൻ സാധിച്ചത് പദ്ധതി പൂർത്തീകരണത്തിന്റെ ഓരോ ഘട്ടങ്ങളിലും പുലർത്തുന്ന കൃത്യത, ഗുണനിലവാരത്തിലെ കണിശത, മുടക്കുന്ന തുകയ്ക്ക് മികച്ച മൂല്യം, സുതാര്യമായ നടപടിക്രമങ്ങൾ, മികച്ച വിൽപനാനന്തര സേവനം തുടങ്ങിയവമൂലമാണ്. ദി ഗാർഡൻ കോർട്ടിലൂടെ സമാനതകളില്ലാത്ത ജീവിതശൈലിയുടെ മേൽവിലാസമാണ് ഫേവറിറ്റ് ഹോംസ് ഒരുക്കുന്നത്.

ഏറ്റവും മികച്ച ലൊക്കേഷൻ

Pool-Night-View

മികച്ച തൊഴിൽ സാധ്യതകൾക്കും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും മാതാപിതാക്കൾക്ക് മികച്ച ചികിത്സ ലഭിക്കാനുമെല്ലാം ഇതിലും മികച്ച ലൊക്കേഷൻ കേരളത്തിൽ വിരളമാകും. തിരുവന്തപുരത്തെ ഐടി ഹബ്ബായ കഴക്കൂട്ടവും, ടെക്‌നോപാർക്, ലുലു മാൾ, ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, കേരള സർവകലാശാല, എയർപോർട്ട്, കിംസ് ഹോസ്പിറ്റൽ തുടങ്ങിയവയെല്ലാം സമീപത്തായി സ്ഥിതിചെയ്യുന്നു. എന്നുവച്ചാൽ ഏറ്റവും മികച്ച ജീവിതനിലവാരം നിങ്ങൾക്കും കുടുംബത്തിനും ലഭ്യമാകുന്നു.

ഏറ്റവും മികച്ച രൂപകൽപന

Multi-Gym

കാറ്റും വെളിച്ചവും ക്രോസ് വെന്റിലേഷനുമൊക്കെ നന്നായി ലഭിക്കും വിധമാണ് ഓരോ ഭവനങ്ങളും ഇവിടെ രൂപകൽപന ചെയ്തിരിക്കുന്നത്. അപാർട്മെന്റ് സമുച്ചയത്തിനൊപ്പം പച്ചപ്പിനും ഓപ്പൺ സ്‌പേസുകൾക്കും കളിസ്ഥലങ്ങൾക്കും ഇവിടെ ധാരാളം സ്ഥലം വേർതിരിച്ചിട്ടുണ്ട്. തിരക്കേറിയ ഔദ്യോഗിക ജീവിതമാകട്ടെ, ശാന്തമായ വിശ്രമജീവിതമാകട്ടെ, ഏറ്റവും മികച്ച ബാലൻസ് ജീവിതത്തിന് ലഭിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. അതിപ്പോൾ ജിമ്മിൽ നല്ലൊരു വർക്ക്ഔട് ആയാലും സ്വിമ്മിങ് പൂളിൽ ചില്ലിങ്ങായാലും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഒത്തുചേരലായാലും...ഇവിടെ സന്തോഷകരമായ ജീവിതത്തിലേക്ക് ഒരുപാട് ചോയിസുകളുണ്ട്.

സൗകര്യങ്ങൾ

 • സ്വിമ്മിങ് പൂൾ, കുട്ടികളുടെ പൂൾ
 • ഹെൽത് ക്ലബ്, സ്ത്രീകൾക്ക് പ്രത്യേക ഹെൽത് ക്ലബ്
 • കുട്ടികളുടെ കളിസ്ഥലം
 • ബാർബിക്യൂ കൗണ്ടറോടുകൂടിയ പാർട്ടി ഏരിയ
 • ബാറ്റ്മിന്റൺ കോർട്ട്
 • ഇൻഡോർ റിക്രിയേഷൻ ഏരിയ
 • പാസേജുകളിൽ സോളർ ലൈറ്റുകൾ
 • ഗ്യാസ് സപ്ലൈ ശൃംഖല
 • ആക്സസ് കൺട്രോൾ സിസ്റ്റം
 • കോമൺ ഏരിയകളിൽ ഓട്ടമാറ്റിക് പവർ ബാക്കപ്. അപ്പാർട്മെന്റുകളിൽ 500 W വരെ പവർ ബാക്കപ് (എസിയും പവർ പ്ലഗും ഒഴിച്ച്) .
 • 24 മണിക്കൂറും സുരക്ഷാജീവനക്കാർ
 • വ്യക്തിഗത ലെറ്റർ ബോക്സ്
 • ഓട്ടമാറ്റിക് റെസ്ക്യൂ സംവിധാനമുള്ള എലിവേറ്റർ
 • സ്‌റ്റൈലിഷായ എൻട്രൻസ് ലോബി
 • കെയർ ടേക്കർ ലോഞ്ച്
 • മൾട്ടിപർപസ് ഹാൾ / അസോസിയേഷൻ റൂം
 • മാലിന്യസംസ്കരണ പ്ലാന്റ്
 • വീട്ടുജോലിക്കാർ/ ഡ്രൈവർ എന്നിവർക്ക് പ്രത്യേക റൂം
 • അപാർട്മെന്റുകൾ തമ്മിലും സെക്യൂരിറ്റി ക്യാബിനിലേക്കും ഇന്റർകോം സൗകര്യം
 • ജൈവമാലിന്യസംസ്കരണ സംവിധാനം/ ഇൻസിനറേറ്റർ
 • സിസിടിവി നിരീക്ഷണം
 • കാർ വാഷ് റാംപ്

Project facts

Project Name -The Garden Court by Favourite Value Plus

RERA No -K-RERA/PRJ/TVM/006/2022

Project Type - 1, 2 & 3 BHK Lifestyle Apartments

Project Location - Karyavattom, Trivandrum

Total Units - 196 Luxury Lifestyle Apartments of 1, 2 & 3 Bedrooms

Contact Nos: -+91-9846044000 (IND), +971-508448772 (UAE)

Project Link: https://www.favouritehomes.com/projects/the-garden-court/

English Summary- Favourte Homes garden Court Apartments

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA