കുളിക്കാൻ മാത്രമല്ല; സോപ്പ് കൊണ്ട് വീട്ടിൽ വേറെയുമുണ്ട് ഉപയോഗം

soap-use-house
Representative shutterstock image © Warah38
SHARE

ഷവര്‍ ജെല്ലും ബോഡി വാഷുമൊക്കെ വന്നു എന്ന്‌ പറഞ്ഞാലും കുളിക്കണമെങ്കിൽ ഇപ്പോഴും സോപ്പ് ആണ് മിക്കവരുടെയും ചോയ്‌സ്. ഫ്രഷ് ആയിരിക്കാന്‍ ബാത് സോപ്പുപയോഗിച്ച് ചിലപ്പോള്‍ നമ്മള്‍ തുണിയും കഴുകാറുണ്ട്. എന്നാല്‍ ഇതിന് പുറമേ സോപ്പ് കൊണ്ട് മറ്റ് ചില ഉപയോഗങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...


ബാത്‌റൂമിന്റെ കണ്ണാടി

കണ്ണാടികള്‍ ക്ലീന്‍ ചെയ്യാന്‍ ബെസ്റ്റ് ആണ് സോപ്പ്. സോപ്പെടുത്ത് ബാത്‌റൂമിന്റെ കണ്ണാടയില്‍ മൃദുവായി തടവിയ ശേഷം പഞ്ഞിയോ  തുണിയോ എടുത്ത് കണ്ണാടി തിളങ്ങും വരെ മിനുക്കിയാല്‍ വരയും കുറിയും ഒന്നുമില്ലാതെ കണ്ണാടി വൃത്തിയായി കിട്ടും

ക്ലോസറ്റിലെ ദുര്‍ഗന്ധം

Toilet-Cleaning
പ്രതീകാത്മക ചിത്രംക്ലോസറ്റിലെ ദുര്‍ഗന്ധമകറ്റാന്‍ സോപ്പ് ഉപയോഗിക്കാവുന്നതാണ്. ക്ലോസറ്റില്‍ ഉപയോഗിച്ച് തീരാറായ  ഒരു ബാര്‍സോപ്പ് ഇട്ടാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. അലമാരയിലെ തുണിക്കിടയിൽ സോപ്പ് പൊതിഞ്ഞ് വയ്ക്കുന്നത് വസ്ത്രങ്ങളിലും നല്ല സുഗന്ധമുണ്ടാക്കും. ടിഷ്യൂ പേപ്പറില്‍ സോപ്പ് പൊതിഞ്ഞ് വയ്ക്കുന്നതാണ് ഉത്തമം.

തറയിലെ പൊട്ടിയ ഗ്ലാസ്സ്

പൊട്ടിയ ഗ്ലാസ്സ് കഷണങ്ങള്‍ തറയില്‍ നിന്ന് പൂര്‍ണമായും നീക്കുന്നത് വലിയ പണിയാണ്. കുഞ്ഞ് ചില്ലുകള്‍ എത്ര തിരഞ്ഞാലും കണ്ണില്‍ പെടുകയുമില്ല കൃത്യമായി ചിലപ്പോള്‍ കാലില്‍ തന്നെ തറഞ്ഞ് കയറുകയും ചെയ്യും. ഇതിന് സോപ്പ് ഉപയോഗിച്ച് പരിഹാരമുണ്ട്. തറയില്‍ സോപ്പ് കഷണം അമര്‍ത്തി നോക്കിയാല്‍ കണ്ണില്‍ പെടാത്ത ചെറിയ ചില്ലുകള്‍ ഈ സോപ്പില്‍ തറഞ്ഞ് കയറിക്കൊള്ളും.

വാതിലിന്റെ ശബ്ദം

വാതില്‍ തുറക്കുമ്പോഴുള്ള ശബ്ദം കുറയ്ക്കാന്‍ ഒരു കഷ്ണം സോപ്പ് കൊണ്ട് സാധിക്കും. വാതിലിന്റെ വിജാഗിരിയില്‍ സോപ്പ് ഉപയോഗിച്ച് തടവിയാല്‍ ഈ ശബ്ദം കുറയ്ക്കാം.

ചെടികള്‍ സംരക്ഷിക്കുന്നതിന്

വീട്ടില്‍ വളര്‍ത്തുന്ന ചെടികളെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സോപ്പ് മികച്ച ഒരു പരിഹാരമാണ്. ചേരുവകളും ജൈവ എണ്ണകളും ഉപയോഗിച്ച് നിര്‍മിച്ച സോപ്പ് ആണ് ഇതിന് വേണ്ടത്. സസ്യങ്ങളെ ദേഷമായി ബാധിക്കാതിരിക്കാനാണിത്. ലിക്വഡ് സോപ്പോ ബാര്‍ സോപ്പ് വെള്ളത്തില്‍ ലയിപ്പിച്ചോ ഉപയോഗിക്കാം. ഒരു ഗ്യാലണ്‍ വെള്ളത്തില്‍ 1 ടീസ്പൂണ്‍ ലിക്വിഡ് സോപ്പ്,ഒരു ടീസ്പൂണ്‍ സസ്യ എണ്ണ എന്നിവയാണ് മിശ്രിതം ഉണ്ടാക്കാന്‍ ആവശ്യം. എല്ലാ ചേര്‍ത്ത് സോപ്പ് വെള്ളം തയ്യാറാക്കി ചെടികളില്‍ തളിക്കുന്നത് കീടങ്ങളകറ്റും.

English Summary- Multi purpose Use of Soap in House; Home Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS