ADVERTISEMENT

ചെറിയ പ്ലോട്ടിൽ വയ്ക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് ഒരുനില വീടുകളെ പുതിയ തലമുറയിൽനിന്ന് അകറ്റിനിർത്തുന്നത്. എന്നാൽ വലിയ പ്ലോട്ടാണെങ്കിലും പ്രായമായവർക്കു വേണ്ടി വീടു പണിയുമ്പോഴും ഒരു നില വീട് തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നാണ് നിർമാണരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

ഒരു സെന്റ് സ്ഥലത്ത് 435  ചതുരശ്രയടിയുള്ള വീടിനെ ഉൾക്കൊള്ളിക്കാം. അങ്ങനെയെങ്കിൽ 2000  ചതുരശ്രയടിയുള്ള ഒറ്റനില വീട് നിർമിക്കാൻ ഏകദേശം നാലര സെന്റ് സ്ഥലം മതി. നിയമപ്രകാരം വീടിനു ചുറ്റും ഒഴിച്ചിടേണ്ട സ്ഥലം ഉൾപ്പെടുത്തിയാലും ആറ് സെന്റ് സ്ഥലമുണ്ടെങ്കിൽ ഒറ്റനില വീട് പണിയാം. സ്ഥലത്തിന്റെ ആകൃതി കൂടി കണക്കിലെടുക്കേണ്ടി വരുമെന്നുമാത്രം.

ഉറപ്പുള്ള മണ്ണിലാണ് വീട് പണിയുന്നതെങ്കിൽ ഒറ്റനില വീടുകൾ സാമ്പത്തിക നഷ്ടമുണ്ടാക്കില്ല. എന്നാൽ ഫൗണ്ടേഷനുവേണ്ടി കൂടുതൽ പണം മുടക്കേണ്ടിവന്നാൽ ഒറ്റനില വീട് ലാഭകരമായെന്നിരിക്കില്ല. ഒറ്റത്തവണ വാർത്താൽ മതി എന്നത് സാമ്പത്തിക ലാഭവും സമയലാഭവും നൽകും. ഗോവണിക്കു വേണ്ടി വരുന്ന സ്ഥലനഷ്ടം ഒഴിവാക്കാമെന്നതും ഒരുനില വീടുകളുടെ മേന്മയാണ്.

പരമ്പരാഗത കേരളീയ ശൈലിയിലുള്ള വീടുകൾ ഏറ്റവും ഭംഗിയായും ഫലപ്രദമായും നിർമിക്കാവുന്നത് ഒരുനിലയിലാണ്. ഇത്തരം വീടുകളുടെ ഭാഗമാണ് കോർട് യാർഡുകൾ. കോർട് യാർഡിനു ചുറ്റും മുറികൾ വരുമ്പോൾ ചൂടുവായു പുറത്തുപോകാൻ എളുപ്പമാണ്.

വീട്ടുകാർ തമ്മിൽ എപ്പോഴും ഒരുമിച്ച് ഇടപഴകാൻ അവസരം ലഭിക്കുമെന്നതാണ് ഒറ്റനില വീടുകളുടെ മറ്റൊരു പ്രത്യേകത. കിടപ്പുമുറികളിലേക്ക് ഇടനാഴികൾ നൽകി സ്വകാര്യത ഉറപ്പുവരുത്തുന്ന രീതി മിക്ക ഒറ്റനില വീടുകളിലും പിന്തുടരുന്നുണ്ട്. പ്രായമായവർ മാത്രമുള്ള ഇരുനില വീടുകളിൽ മുകളിലെ നില പൊടിപിടിച്ചു കിടക്കുന്നതായാണ് അനുഭവം. സ്ഥിരമായി ഗോവണി കയറുമ്പോഴുണ്ടാകുന്ന മുട്ടുവേദന പലരെയും മുകളിലെ നിലയെ അവഗണിക്കുന്ന സ്ഥിതിയിൽ എത്തിക്കാറുണ്ട്. അതുകൊണ്ട് പ്രായമായവർക്കുവേണ്ടി നിർമിക്കുന്ന വീടുകൾ ഒരുനിലയാകുന്നതാണ് നല്ലത്.

English Summary- Is Single Storeyed or Double Storeyed House Suits You 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com