ഇനി വീട്ടിൽ കറണ്ട് കട്ടിനെ പേടിക്കേണ്ട, കറണ്ട് ബില്ലിനെയും

solar-light-home
© MT.PHOTOSTOCK
SHARE

സോളർ ഹോം ലൈറ്റിങ് സിസ്റ്റം

സൗരോർജത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിൽ വൈദ്യുതവിളക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിക്കാം. വാട്ടേജു കുറവുള്ള ഫാൻ, െടലിവിഷൻ മുതലായ ഉപകരണങ്ങളും ഇതുവഴി പ്രവർത്തിപ്പിക്കാവുന്നതാണ്. സോളർ പാനൽ, സോളർ ഇൻവെർട്ടർ, ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. പകൽ സൂര്യനിൽ നിന്നും ശേഖരിക്കുന്ന ഊർജം വൈകുന്നേരം പീക്ക് ലോഡ് സമയത്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള സൗരോർജ ഇൻവെർട്ടറുകൾ ലഭ്യമാണ്. 

കണക്റ്റ് ചെയ്യേണ്ട ലോഡിനനുസരിച്ചാണ് പാനൽ, ഇൻവെർട്ടർ, ബാറ്ററി മുതലായവയുടെ ശേഷി നിശ്ചയിക്കുന്നത്. ഫ്രിജ്, മോട്ടർ, അയൺബോക്സ്, മിക്സി, എയർകണ്ടീഷണർ മുതലായവ ഉയർന്ന റേറ്റിങ് ഉള്ള ഉപകരണങ്ങൾ കണക്റ്റ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. വളരെ അത്യാവശ്യം വേണ്ട ഉപകരണങ്ങൾ മാത്രം കണക്റ്റ് ചെയ്യുന്നത് വഴി മുടക്കുമുതൽ കുറയ്ക്കാം. സൗരോർജപാനൽ സ്ഥാപിക്കുന്നതിനായി തടസ്സം കൂടാതെ സൂര്യപ്രകാശം ലഭിക്കുന്ന മേൽക്കൂരയും ഇൻവെർട്ടർ സ്ഥാപിക്കുവാനായി പ്രത്യേക വയറിങ്ങും ആവശ്യമാണ്. 

സൗരോർജ പാനൽ വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാൻ സാധിക്കും. അതുവഴി പകൽ അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതി ശ‍ൃംഖലയിലേക്ക് നൽകുകയും രാത്രി സൗരോർജം ലഭ്യമല്ലാത്ത സമയത്ത് തിരിച്ചെടുക്കുകയും ചെയ്യാം. ഇങ്ങനെയുള്ള സിസ്റ്റത്തിൽ ബാറ്ററി ആവശ്യമില്ലാത്തതിനാൽ മുടക്കു മുതൽ കുറവായിരിക്കും. പകരം രണ്ടു ദിശയിലേക്കും ഉള്ള വൈദ്യുതി പ്രവാഹം അളക്കുന്നതിന് പ്രത്യേകം മീറ്റർ ഘടിപ്പിക്കണം.

സോളർ ലാന്റേൺ

solar-lantern
stock ©greenaperture

കുറഞ്ഞ ചെലവിൽ സൗരോർജം ഉപയോഗപ്പെടുത്താനുള്ള ഒരുപാധിയാണ് സോളർ ലാന്റേൺ. ഫോട്ടോ വോൾട്ടായിക് സോളർ പാനൽ, ബാറ്ററി, ബൾബ് എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. പകൽ സൂര്യപ്രകാശം വൈദ്യുതിയാക്കി മാറ്റി ബാറ്ററിയിൽ ശേഖരിക്കുകയും ആവശ്യമുള്ള സമയത്ത് ലൈറ്റ് പ്രകാശിപ്പിക്കുവാൻ ഉപയോഗിക്കുകയും ചെയ്യാം. 

പൂർണമായും ചാർജ് ചെയ്ത സൗരറാന്തൽ 3 മുതൽ 4 മണിക്കൂർ വരെ ഉപയോഗിക്കാൻ കഴിയും. വീടുകളിൽ ടേബിൾലാമ്പിനു പകരമായും രാത്രികാലങ്ങളിൽ എൽ.പി.ജി വിളക്കുകളും പെട്രോൾ മാക്സുകളും ഉപയോഗിക്കുന്ന വഴിയോര കച്ചവടക്കാർക്കും ഇതു വളരെ ഉപയോഗപ്രദമാണ്.

English Summary- Solar Lantern for House- Sustainable Energy Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS