വിദേശ ആഡംബര ഭവനങ്ങള്‍ കൊച്ചിയിലും

tr-builders
SHARE

ജീവിതം ആഘോഷവും വീട് സ്വർഗതുല്യവുമായി മാറിക്കൊണ്ടിരിക്കുന്നതാണ് പുതിയ ലോകകാഴ്ചകൾ. കരുതിവയ്ക്കലില്‍ നിന്നും അനുഭവിക്കലിലേക്ക്‌ മലയാളി അതിവേഗം മാറിയിരിക്കുന്നു. ആഡംബരത്തോടൊഷം പാര്‍പ്പിടങ്ങള്‍ ജോലിസ്ഥലമായും ക്ലബ്ബുകളായും വിശാലമായിക്കൊണ്ടിരിക്കുന്നു. ഇതിനായി ബില്‍ഡപ് എരിയയേക്കാൾ പ്രാധാന്യം ഓപ്പൺ സ്പേസിനും മുറികളെക്കാൾ കുടുതല്‍ സ്ഥലം കോമണ്‍ അമിനിറ്റീസിനും നല്‍കി തുടങ്ങി.

travancore2

വിദേശ പാര്‍പ്പിടമേഖലയിലെ പുതിയ പ്രവണതകള്‍ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. ട്രാവന്‍കൂര്‍ ബിര്‍ഡേഴ്സാണ് വ്യക്തികളുടെ ഏറ്റവും പുതിയ ആവശ്യങ്ങളെ പോലുംതൃപ്തിപ്പെടുത്തുന്ന അത്യാഡംബര പാര്‍പ്പിട സമുച്ചയം കൊച്ചിയില്‍ യാഥാർഥ്യമാക്കിയിരിക്കുന്നത്‌. കൊച്ചിയിലെ ഏറ്റവും പ്രധാനപെട്ട ലൊക്കേഷനായ വൈറ്റിലയ്ക്കും പാലാരിവട്ടത്തിനുമിടയില്‍ ചക്കരപ്പമ്പില്‍ എന്‍എച്ച്‌ ബൈപ്പാസിന്‌ തൊട്ടടുത്ത്‌ നിര്‍മ്മാണം പുര്‍ത്തിയായ 'ഓപ്പസ് ഹൈവേ' എന്ന്‌ നാമകരണം ചെയ്യപെട്ട 23 നിലകളുള്ള പാര്‍പ്പിടസമുച്ചയമാണ് വികസിത വിദേശരാജ്യങ്ങളിലെ പാര്‍പ്പിട മേഖലയിലെ പുത്തന്‍ ആശയങ്ങളെയും നിര്‍മ്മാണ ശൈലിയെയും മലയാളികൾക്ക്‌ പരിചയപ്പെടുത്തുന്നത്‌.

travancore3

ബൈപ്പാസില്‍ നിന്ന്‌ 100 മീറ്റര്‍ അകലെയാണ്‌ ഓപ്പസ്‌ ഹൈവേ സ്ഥിതി ചെയ്യുന്നത്‌. പുറത്ത്‌നിന്ന്‌ നോക്കുമ്പോള്‍ ഒരു കമേഴ്‌സ്യല്‍ ടവര്‍ പോലെ തോന്നിക്കുന്ന ഓപ്പസിന്റെ അകം വിശാലവും കുലീനവുമായ ഒരു സുന്ദരലോകമാണ്‌. ഒന്നേകാല്‍ ഏക്കറിലാണ്‌ ഓപ്പസ്‌ സ്ഥിതി ചെയ്യുന്നത്‌. എന്നാല്‍ ഈ വിസ്തൃതിയുടെ നാലിലൊന്ന്‌ ഭൂമിമാത്രമേ നിര്‍മാണത്തിന്‌ ഉപയോഗിച്ചിട്ടുള്ളൂ. അതായത്‌ ബാക്കി മൂന്നുഭാഗവും മനോഹരമായ പുല്‍ത്തകിടിയായും പൂന്തോട്ടമായും കളിസ്ഥലമായും ഗസീബോ ആയും ജീവിതം വിശാലമാക്കുന്നതിനായി മാറ്റിവച്ചിരിക്കുകയാണ്‌. അതിനാല്‍ അപാര്‍ട്ട്മെന്റില്‍ താമസിക്കുമ്പോഴും വില്ലയുടെ അനുഭൂതിയും റിസോര്‍ട്ടിന്റെ ആംബിയന്‍സും പ്രദാനം ചെയ്യാന്‍ ഓപസ്‌ ഹൈവേക്ക്‌ സാധിക്കുന്നു.

travancore7

കാര്‍ പാര്‍ക്കിങ്ങിനുപോലും ഒരു തുണ്ട്‌ 'ഭൂമി' ചെലവഴിച്ചിട്ടില്ല എന്നത്‌ ഓപസിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്‌. 25 നിലകളില്‍ വളരെ വിലപ്പെട്ട ആദ്യത്തെ നാല്‌ നിലകളിലാണ്‌ മൾട്ടിലെവൽ പാര്‍ക്കിങ് ഒരുക്കിയിരിക്കുന്നത്‌. അതിഥികര്‍ക്കുള്ള പാര്‍ക്കിങ്ങിന് പോലും ഇവിടെ ട്രാക്ക്‌ ലഭ്യമാക്കിയിട്ടുണ്ട്.  പ്രൗഢമായ കവാടത്തില്‍നിന്ന്‌ നേരെ റാംപിലേക്ക് വരുന്ന വാഹനങ്ങള്‍ തങ്ങളുടെ പാര്‍ക്കിങ് ഫ്ളോറിലേക്ക്‌ പോകുന്നു. അതിനാല്‍ മുറ്റത്ത്‌ കുട്ടികള്‍ പൂമ്പാറ്റകളാവുമ്പോള്‍ മാതാപിതാക്കളുടെ മനസ്സില്‍ ആധി ആവശ്യമില്ല.

അപ്പാര്‍ട്ട്മെന്റ്സ്‌ നന്നായി ക്രോസ്‌ വെന്റിലേഷന്‍ ചെയ്തതിനാല്‍ കൂടുതലായി കാറ്റും വെളിച്ചവും ലഭിക്കുന്നതാണ്‌ എല്ലാ മുറികളും. എല്ലാ അപ്പാര്‍ട്ടമെന്റും വിആര്‍എഫ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സെന്‍ട്രലൈസ്ഡ്‌ എയര്‍കണ്ടീഷൻ  ചെയ്തവയാണ്‌. അതിനാല്‍ ആവശ്യമില്ലാത്ത ഇടങ്ങളിലെ എസി ഓഫ്‌ ചെയ്ത്‌ വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കാം.

travancore4

കോവിഡ്‌ 19 ലോകത്തുണ്ടാക്കിയ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ്‌ ഓപ്പസ് ഹൈവേയില്‍ നിര്‍മാതാക്കള്‍ ഒരുക്കിയ പ്രത്യേക ജീവിത സൗകര്യങ്ങള്‍. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങളാണ്‌ 'വര്‍ക്ക്‌ ഫ്രം ഹോം' ജോലി സമ്പ്രദായവും സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ്‌ ചെയ്യാന്‍ തുടങ്ങിയതും. കുട്ടികളുടെ കളിയാരവങ്ങളും കരച്ചിലും അടുക്കളയില്‍ നിന്നുള്ള ശബ്ദങ്ങളും വീട്ടിലെ ഓണ്‍ലൈന്‍ ജോലിക്കും ഗൂഗിൾ, സൂം മീറ്റിങുകൾക്കും അലോസരം സൃഷ്ടിക്കാറുണ്ട്. ഇതൊഴിവാക്കി പേഴ്സണല്‍ സ്പേസ്‌ കണ്ടെത്താവുന്ന ധാരാളം ഇടങ്ങളാണ്‌ ഇവിടെയുള്ളത്‌. അതുപോലെ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസാവുന്ന സിനിമകളും മറ്റും കാണുന്നതിനായി മികച്ച തിരശീലയും ശബ്ദസംവിധാനവും സീറ്റിങ്ങുമുള്ള തിയറ്റർ ആംബിയൻസ്  പ്രദാനം ചെയ്യുന്ന മിനിതിയറ്ററും ഓപ്പസിന്റെ പ്രധാനപ്പെട്ട  സവിശേഷതയാണ്‌.

travancore5

പൊതു ഹെല്‍ത്ത്‌ ക്ലബ്ബ്‌, ജിംനേഷ്യം, ജോലിക്ക്‌ പോകുന്ന മാതാപിതാക്കളുടെ കുട്ടികളെ പകല്‍നേരത്ത്‌ സംരക്ഷിക്കാനായി ക്രഷ്‌ എന്നിവയും ഗ്രൗണ്ട് ഫ്ളോറില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ കാലത്തെ മാറ്റങ്ങള്‍ ഉൾക്കൊണ്ടും ആവശ്യങ്ങള്‍ കണ്ടറിഞ്ഞും ഡിസൈന്‍ ചെയ്തതിനാല്‍ ആഘോഷങ്ങള്‍ക്കും കുടിച്ചേരലുൾക്കും ഓപ്പസിന്റെ ലോകത്ത്‌ വിശാലമായ ബാന്‍ക്വറ്റ്‌ ഹാൾ, പൂൾ സൈഡ്‌ ഡെക്ക്‌, സ്കൈ ക്ലബ്ബ്‌ ഉൾപ്പെടെ അഞ്ചിടങ്ങളില്‍ ഒരേസമയം വ്യത്യസ്ത ആഘോഷ പരിപാടികള്‍ നടത്താന്‍ സാധ്യമാണ്‌. സര്‍വ്വീസ്‌ ലിഫ്റ്റ്‌ ഉൾപ്പെടെ അഞ്ച്‌ ലിഫ്റ്റുകളാണ്‌ ഓപ്പസിൽ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രത്യേക ലിഫ്റ്റ്‌ ലോബിയിലാണ്‌ ഇവ സ്ഥാപിച്ചിട്ടുള്ളത്.

travancore6

അപ്പാര്‍ട്ട്മെന്റുകള്‍ ആരംഭിക്കുന്ന മൂന്നാം നിലയില്‍ പോഡിയത്തിലാണ്‌ ഫാമിലി പൂളും കിഡ്സ്‌ പൂളും സജ്ജീകരിച്ചിരിക്കുന്നത്‌. ഇതിനോട്‌ ചേര്‍ന്ന്‌ വിശാലമായ ഒരു ലാന്റ്സ്കേപ്പ് ഏരിയയുമുണ്ട്‌. ഓരോ നിലയിലും നാല്‌ അപ്പാര്‍ട്ടമെന്റുകളാണുള്ളത്‌. ഓരോ നിലയിലും വിശാലമായ ലോബിയും ഓരോ ഫ്‌ളോറിനും പ്രത്യേക സ്കൈ ഗാര്‍ഡനും നല്‍കിയിട്ടുണ്ട്‌. ലിഫ്റ്റ്‌ ലോബിയില്‍ നിന്ന്‌ പ്രവേശിച്ച് പ്രകൃതി ആസ്വദിക്കാവുന്ന തരത്തിലാണ്‌ സ്കൈ ഗാര്‍ഡന്‍ ഒരുക്കിയിട്ടുള്ളത്‌. 

നന്നായി ലാൻഡ്സ്കേപ് ചെയ്തതാണ്‌ സ്കൈ ഗാര്‍ഡന്‍. 23മത്തെ ഫ്‌ളോറിലാണ്‌ സ്കൈ ക്ലബ്ബ്‌. ഒരുവശത്ത് കോഫി ഷോഷും മറുഭാഗത്ത് മീറ്റിങ് സ്‌പേസും വിന്യസിച്ച് ഡബിൾ ഹൈറ്റിലാണ്‌ ഇത്‌ സജജീകരിച്ചിരിക്കുന്നത്‌. സ്കൈ ക്ലബ്ബിന്‌ പുറത്ത്‌ ഒരു കഫ്‌ ഗാര്‍ഡന്‍ നിര്‍മിച്ചിട്ടുണ്ട്. അവിടെനിന്നു നോക്കിയാല്‍ കടലും കിഴക്കന്‍മലനിരകളും ആസ്വദിക്കാം. കൊച്ചിയിലെ മറ്റൊരിടത്തുനിന്നും ലഭിക്കാത്ത അനിര്‍വചനീയമായ ഒരു അനുഭൂതിയാണ്‌ ഈ കാഴ്ച സമ്മാനിക്കുന്നത്‌. ടൈലും ഗ്ലാസും ക്ലാഡ്‌ ചെയ്ത്‌ നിര്‍മിച്ച ഓപ്പസ്‌ ഹൈവേയുടെ പുറവും അകം പോലെ മനോഹരമാണ്‌.

ഓരോ അപ്പാര്‍ട്ട്മെന്റ്‌ ഉടമയ്ക്കും അഭിമാനവും അന്തസ്സും നല്‍കുന്നതാണ്‌ കൊച്ചി നഗരത്തിലെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍കുന്ന ഈ ടവറിന്റെ കലാചാരുത. ഈ പ്രോജക്റ്റിന്റെ ആര്‍ക്കിടെക്ട്സ് അനസ്‌ & ജെയിംസ്‌ ആണ്‌.

കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടുക- ട്രാവൻകൂർ ബിൽഡേഴ്സ്- +91 9961555000

www.travancorebuilders.com

K-RERA/PRJ/ERN/081/2022 

English Summary- Luxury Apartments ready for sale from Travancore Builders Kochi 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS