തിരുവനന്തപുരം ശ്രീകാര്യത്തിന് അഴകായി സ്പ്രിങ് ഡെയ്ൽ; സ്വപ്നഭവനങ്ങൾ ഒരുക്കി ഫേവറിറ്റ് ഹോംസ്

Mail This Article
തിരുവനന്തപുരം നഗരത്തിന്റെ പ്രൗഢി വർദ്ധിപ്പിക്കാൻ ഏറ്റവും പുതിയ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടുമായി എത്തിയിരിക്കുകയാണ് കേരളത്തിന്റെ ഏറ്റവും പ്രമുഖ ബിൽഡറായ ഫേവറിറ്റ് ഹോംസ്. ശ്രീകാര്യം ജങ്ഷനിലാണ് 66 ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ അടങ്ങിയ 'ദ സ്പ്രിങ് ഡെയ്ൽ' എന്ന ഭവന പദ്ധതി CRISIL DA2 അംഗീകാരമുള്ള ഫേവറിറ്റ് ഹോംസ് യാഥാർത്ഥ്യമാക്കുന്നത്. 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ‘ദ സ്പ്രിങ് ഡെയിലി’ ല്‍ രൂപകൽപന ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതൽ പരിഗണന നൽകുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് പ്രധാന സവിശേഷത. തലസ്ഥാന നഗരിയുടെ ഐടി ഹബ്ബായ കഴക്കൂട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയം, ലുലു മാൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമെ സ്കൂളുകൾ, ആശുപത്രികൾ ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും കണ്ണെത്താവുന്ന ദൂരത്തിലുള്ളിടത്ത് സ്വപ്നഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണാവസരമാണ് സ്പ്രിങ് ഡെയ്ലിൽ ഒരുങ്ങുന്നത്. ദി സ്പ്രിങ് ഡെയ്‌ലിന്റെ മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത ഇരട്ട സമുച്ചയങ്ങളായിട്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയിൽ ഒന്നിൽ ഒരു നിലയിൽ ഒരു അപാർട്മെന്റ് എന്ന നിലയിലാണ് പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്കു തങ്ങളുടെ പരിപൂർണമായ സ്വകാര്യത ഉറപ്പുവരുത്താൻ സാധിക്കുന്നു.
ആധുനിക ജീവിതത്തിനു വേണ്ട എല്ലാ ക്രമീകരണങ്ങളും താമസിക്കാൻ എത്തുന്നവരുടെ വിരൽത്തുമ്പിൽ തന്നെ നൽകാൻ ഫേവറിറ്റ് ഹോംസ് ശ്രദ്ധിച്ചിട്ടുണ്ട്. ജിം, പാർട്ടികൾ നടത്താനുള്ള ഓപ്പൺ ടെറസ്, തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഇവിടെ താമസക്കാരെ കാത്തിരിക്കുന്നു. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിർമാണ സാമഗ്രികളിലും ഉന്നത നിലവാരം ഫേവറിറ്റ് ഹോംസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

പരമാവധി സ്ഥലവിസ്തൃതി ഉറപ്പാക്കികൊണ്ടാണ് ഓരോ അപ്പാർട്ട്മെന്റും ഒരുക്കിയിരിക്കുന്നത്. സ്വാഭാവിക വെളിച്ചവും വായുവും ഓരോ മുറിയിലും കടന്നെത്തും. നഗര മധ്യത്തിലാണെങ്കിൽ കൂടി തിരക്കുകളറിയാതെ സുരക്ഷിതത്വത്തോടെ സ്വച്ഛമായി ജീവിക്കാനാവുന്ന ഇടമാണ് സ്പ്രിങ് ഡെയ്ൽ. ഓരോ ചതുരശ്ര അടിയിലും ലക്ഷ്വറി തൊട്ടറിഞ്ഞ് ജീവിത നിലവാരംതന്നെ മാറ്റാൻ പോന്ന നിർമ്മിതി എന്ന് സ്പ്രിങ് ഡെയിലിനെ വിശേഷിപ്പിക്കാം.

ഭവനനിർമാണ രംഗത്ത് 22 വർഷത്തെ പാരമ്പര്യമുള്ള ഫേവറിറ്റ് ഹോംസ് ലോകോത്തര നിലവാരമുള്ള ഭവനങ്ങൾ കൈമാറ്റം ചെയ്ത് കസ്റ്റമേഴ്സിന്റെ സംതൃപ്തി ഉറപ്പുവരുത്തുന്നതിന് മുൻഗണന നൽകുന്നു. നാളിതുവരെ ഫേവറിറ്റ് ഹോംസ് 3 മില്യൺ സ്‌ക്വയർ ഫീറ്റ് ഏരിയ നിർമാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. ഗുണനിലവാരവും സമയനിഷ്ഠയുമാണ് ഫേവറിറ്റ് ഹോംസിന്റെ എടുത്തു പറയേണ്ട മറ്റു സവിശേഷതകൾ. സുഖസൗകര്യങ്ങളും ഗുണമേന്മയും ഒരുപോലെ ഒത്തുചേരുന്ന സ്പ്രിങ് ഡെയ്ലിൽ അപ്പാർട്ട്മെന്റ് സ്വന്തമാക്കാനുള്ള അവസരം പാഴാക്കാതിരിക്കു.

സ്പ്രിങ് ഡെയ്ലിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ
- ഓരോ ഇടനാഴിയിലും പാർക്കിങ് ഡ്രൈവ് വേയിലും സുഗമസഞ്ചാരം ഉറപ്പുവരുത്താൻ ഓട്ടോമാറ്റിക് സെൻസർ ലൈറ്റുകൾ
- സിസിടിവി സർവെയിലൻസ്
- കാർ വാഷിനായി ഒരുക്കിയിരിക്കുന്ന പ്രത്യേക ഇടം
- എല്ലാ കാർ പാർക്കുകളിലും ഇലക്ട്രിക് കാർ ചാർജിങ് പോയിന്റ്
- ഓട്ടമാറ്റിക് സുരക്ഷാ സംവിധാനങ്ങളോടെയുള്ള എലവേറ്റർ
- ഫൈബർ ടു ദ ഹോം ഇന്റർനെറ്റ് സൗകര്യം
- പൂർണ്ണമായും സജ്ജീകരിച്ചിട്ടുള്ള ഇൻഡോർ റിക്രിയേഷൻ ഏരിയ,
- ബാർബിക്യൂ കൗണ്ടറുള്ള പാർട്ടി ഏരിയ
- എയർ കണ്ടീഷൻഡ് ഹെൽത്ത് ക്ലബ്
- കിഡ്സ് പൂളോടുകൂടിയ സ്വിമ്മിങ് പൂൾ
- കുട്ടികൾക്കുള്ള പ്രത്യേക പ്ലേ ഏരിയ
- വിഡിയോ ഡോർ ഫോൺ
- എയർകണ്ടീഷൻ ചെയ്ത വിശാലമായ ഹാൾ
- ജൈവ മാലിന്യനിർമാർജന സംവിധാനം/ ഇൻസിനറേറ്റർ
- ഗ്യാസ് ലീക്ക് ഡിറ്റക്ടർ.
- അപ്പാർട്ട്മെന്റുകൾ തമ്മിലും സെക്യൂരിറ്റി ക്യാബിനുമായും ഇന്റർ കോം സൗകര്യം
PROJECT DETAILS
Project Name: The Spring Dale by Favourite Homes
Project Type: 2 & 3 BHK Luxury Apartments
Project Location: Sreekaryam Jn., Trivandrum
RERA Reg No: K-RERA/PRJ/TVM/166/2022
Total Units - 66 Luxury Apartments
Contact Nos:- +91-9895994000 (IND), +971-501148100 (UAE)
Project Webpage: https://www.favouritehomes.com/projects/the-spring-dale
English Summary- Spring Dale Luxury Apartments at Kazhakkuttam from Favourite Homes