ADVERTISEMENT

കൊച്ചിയിലെ ഏറ്റവും പുതിയ ആകർഷകമായ സമകാലിക സൗന്ദര്യമാണ് എയർപോർട്ട് ഗ്രാൻഡേ ഹോട്ടൽ ആൻഡ് സ്യൂട്ട്. ഫോർ സ്റ്റാർ ആഡംബര ഹോട്ടലായ എയർപോർട്ട് ഗ്രാൻഡേ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഹോസ്പിറ്റാലിറ്റി, നിര്‍മാണം, വിപണനം, പദ്ധതി നിര്‍വഹണം തുടങ്ങിയ മേഖലകളില്‍ വിപുലമായ അനുഭവ സമ്പത്തും കഴിവുമുള്ള ആഗോള സാമ്പത്തിക നിക്ഷേപകരുടേയും സ്മാര്‍ട്ട് മണി മാനേജര്‍മാരുടേയും സംഘമാണ് എയര്‍പോര്‍ട്ട് ഗ്രാന്‍ഡേ ഹോസ്പിറ്റാലിറ്റി മുന്നോട്ടു വെക്കുന്ന ഈ സവിശേഷമായ പദ്ധതിക്കു രൂപം നല്‍കിയത്.  ഈ പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ കഴിവുള്ളവരുമാണ് ഈ സംഘം.  പരമ്പരാഗത രീതിയിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളേക്കാള്‍ മികച്ച തെരഞ്ഞെടുപ്പായി കമേഴ്‌സ്യല്‍ പ്രോപര്‍ട്ടികള്‍ വാങ്ങുന്നത് മാറിയിരിക്കുന്ന സന്ദര്‍ഭമാണല്ലോ ഇപ്പോള്‍. ഇതിനിടെ എജിഎച്ച്പിഎല്ലിന്റെ പിന്തുണയുള്ള എയര്‍പോര്‍ട്ട് ഗ്രാന്‍ഡെ ഹോട്ടല്‍ പോലുള്ള സമകാലിക സംയോജിത നിക്ഷേപങ്ങളില്‍ പങ്കാളിയാകുന്നത് ഒന്നിലേറെ രീതികളില്‍ ലാഭകരമാകും. 

grande

എന്തു കൊണ്ട് എയര്‍പോര്‍ട്ട് ഗ്രാന്‍ഡെ?

വാണിജ്യ രംഗത്തെ ഉയര്‍ന്ന നിക്ഷേപമെന്ന സങ്കല്‍പം എയര്‍പോര്‍ട്ട് ഗ്രാന്‍ഡെ തകര്‍ക്കുകയാണ്.  വെറും അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചു നേടാവുന്ന വാണിജ്യ റിയല്‍ എസ്റ്റേറ്റ് നേട്ടങ്ങളാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.  പുതിയ നിക്ഷേപകര്‍ക്ക് ഏറ്റവും പുതിയതും മികച്ചതുമായ നിക്ഷേപ അവസരങ്ങളാണിതിലൂടെ ലഭിക്കുന്നത്. 2023ല്‍ പൂര്‍ത്തിയാക്കും എന്നു പ്രതീക്ഷിക്കുന്ന ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ പദ്ധതി നിങ്ങളുടെ മുന്നില്‍ തന്നെ അവസരങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു.

2_Basement-Fire-Pump-Room

നേട്ടങ്ങള്‍

നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ചതു ലഭിക്കുന്നു എന്ന് എയര്‍പോര്‍ട്ട് ഗ്രാന്‍ഡെ ഉറപ്പിക്കുന്നു.  യൂണിറ്റുകളിലെ നിക്ഷേപത്തിലുള്ള വരുമാനത്തിന് ഒപ്പം ഓരോ വര്‍ഷവും ഏതാനും ദിവസങ്ങളില്‍ ആഡംബര ഹോട്ടലില്‍ സൗജന്യ താമസവും നിക്ഷേപകര്‍ക്കു ലഭിക്കും.  ഇതിനു പുറമെ കമ്പനിയുടെ ഓഹരി ഉടമയാകാനും അവര്‍ക്ക് അവസരം ലഭിക്കും. ഇതിലൂടെ ലാഭം നേടുക മാത്രമല്ല, തന്ത്രപരമായ തീരുമാനങ്ങളില്‍ ജനാധിപത്യപരമായി ഭാഗമാകാനും സാധിക്കും.

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു നേരിട്ടുള്ള എളുപ്പമായ എത്തിച്ചേരലാണ് എയര്‍പോര്‍ട്ട് ഗ്രാന്‍ഡെ നല്‍കുന്നത്. സിയാല്‍ ഗോള്‍ഫ് കോഴ്‌സ്, സിയാല്‍ എക്‌സിബിഷന്‍ സെന്റര്‍, ദേശീയ പാതയിലേക്കുള്ള പ്രവേശനം തുടങ്ങിയവ ഈ വന്‍ പദ്ധതിയുടെ മറ്റു ചില സവിശേഷതകളാണ്.  റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആര്‍ഇആര്‍എ) K-RERA/PRJ/150/2021  രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രകാരം ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുള്ളത് ഇതിന് ഉറപ്പും സുതാര്യതയും നല്‍കുന്നു. 

3_Ground-Floor

ബിസിനസ് നേട്ടങ്ങള്‍

യൂണിറ്റിലെ നിക്ഷേപകര്‍ എന്ന നിലയില്‍ നിക്ഷേപകര്‍ക്ക് നേട്ടങ്ങളുണ്ടാകും. ഹോട്ടല്‍ സ്യൂട്ട് ബിസിനസ് വഴിയുള്ള അറ്റ വരുമാനത്തില്‍ നിന്ന് 15 ശതമാനം മാനേജുമെന്റ് ചെലവുകള്‍ കിഴിച്ച ശേഷമുള്ള ഒരു പങ്കാവും അവര്‍ക്കു ലഭിക്കുക.  തങ്ങളുടെ നിക്ഷേപത്തിലുള്ള മൂല്യ വർദ്ധന, കമ്പനി ഓഹരികള്‍ക്കുള്ള അര്‍ഹത, യൂണിറ്റുകളോ കമ്പനി ഓഹരികളോ പിന്നീട് കൂടുതല്‍ ഉയര്‍ന്ന മൂല്യത്തില്‍ വില്‍ക്കാനുള്ള അവസരം തുടങ്ങിയ നേട്ടങ്ങളും നിക്ഷേപകര്‍ക്കുണ്ടാകും. ആഡംബരത്തിന്റെ പ്രൗഢി അനുഭവിക്കുന്നതിനായി ഓരോ യൂണിറ്റ് നിക്ഷേപത്തിനും ഒരു രാത്രി വീതം പരമാവധി ഏഴു ദിവസം പ്രീമിയം സിംഗിള്‍ സ്യൂട്ടില്‍ താമസിക്കാം. ജി.എസ്.ടി  ഒഴിവാക്കിയായിരിക്കും ഇത്. റസ്റ്റോറന്റിലും ലോഞ്ചിലുമുള്ള ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും അധിക ഇളവുകളും ഇവര്‍ക്കു ലഭിക്കും.  ഇതിനു പുറമെ സ്റ്റേക് ഹോള്‍ഡര്‍മാരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗജന്യമായി എത്തിക്കുകയും കൊണ്ടു വരികയും ചെയ്യും. 

ഹോട്ടല്‍ സ്യൂട്ടുകളുടെ മാനേജുമെന്റ് ഫീസില്‍ നിന്നുള്ള ലാഭം കമ്പനിയുടെ ഓഹരികള്‍ പോലെയുള്ള നേട്ടങ്ങളായി നല്‍കും. റൂം ഇതര സൗകര്യങ്ങളായ ബാര്‍, ലോഞ്ച്, റസ്‌റ്റോറന്റ്, കഫേ തുടങ്ങിയവയില്‍ നിന്നുള്ള ലാഭവും പ്രയോജനപ്പെടുത്താം. ഡയറക്ടര്‍ ബോര്‍ഡ് ചെലവുകള്‍ നിര്‍ണയിച്ച ശേഷമുള്ള അറ്റാദായം ഓഹരികളുടെ അടിസ്ഥാനത്തില്‍ ലാഭവിഹിതമായി പങ്കു വെക്കും. 

4_Guest-Room

സൗകര്യങ്ങള്‍

നിക്ഷേപകരും ഭാവിയിലെ അതിഥികളും കൃത്യമായ തീരുമാനമാണു കൈക്കൊള്ളുന്നതെന്ന് ഉറപ്പാക്കുന്ന വിപുലമായ സൗകര്യങ്ങളുമായാണ് എയര്‍പോ്‍ട്ട് ഗ്രാന്‍ഡെ എല്ലാവരേയും സ്വാഗതം ചെയ്യുന്നത്. പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത  പ്രീമിയം വിഭാഗത്തിലുള്ള ആകെ 84 സ്യൂട്ട് റൂമുകളുമായാണ് ഈ ഫോര്‍ സ്റ്റാര്‍ റേറ്റിങുള്ള ഹോട്ടല്‍ എത്തുന്നത്. തിരക്കേറിയ ജീവിതശൈലിയ്ക്കിടെ നല്ലൊരു വാരാന്ത്യം ആഘോഷിക്കാനാവും വിധമുള്ള ആഡംബര റസ്‌റ്റോറന്റ്, ബാര്‍, ലോഞ്ച്, ബാങ്ക്വറ്റ് ഹാള്‍, പാര്‍ട്ടി തുടങ്ങിവയാണ് ഇവിടെ ഉപഭോക്താക്കളുടെ സൗകര്യത്തിനായുള്ളത്. ഇനിയിതാ- കൊച്ചിയിലേക്ക് ബിസിനസ് മീറ്റിങുകള്‍ക്കും വന്‍ ചടങ്ങുകള്‍ക്കും എത്തുന്ന യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സ്ഥലത്തിനായി പുതിയൊരു പേരു ലഭിക്കുകയാണ്- എയര്‍പോര്‍ട്ട് ഗ്രാന്‍ഡെ.  വിമാനത്താവളത്തില്‍ നിന്ന് വെറും നാലു കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ പദ്ധതി സമീപത്തെ അറിയപ്പെടുന്ന സൈറ്റ്‌സീയിങ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാക്കുന്നു.  കേരളത്തിന്റെ ആസ്വാദ്യകരമായ കാഴ്ചകളും സൗകര്യങ്ങളുടെ ലോകവും ഇവിടെ ഒത്തു ചേരുകയാണ്. നിക്ഷേപകര്‍ക്കായി സുതാര്യമായ മാനേജുമെന്റും ഉണ്ടാകും. ഓരോ നിക്ഷേപകന്റേയും കാഴ്ചപ്പാടുകളെ പൂവണിയിക്കുന്ന ഒരു വിശ്വസനീയമായ പദ്ധതിയായി എയര്‍പോര്‍ട്ട് ഗ്രാന്‍ഡെ ഇവിടെയുണ്ട്. നമ്മുടെ ബിസിനസ് നമ്മൾ മാനേജ് ചെയ്യുന്നു. നമ്മുടെ വരുമാനം നമ്മൾ പങ്കുവയ്ക്കുന്നു, തുല്യമായി.

ഏറ്റവും മികച്ച ഗുണനിലവാരവും സുരക്ഷയും നിലനില്‍പും ഉറപ്പാക്കും വിധത്തിലാണ് എല്ലാ സ്ട്രക്ചറല്‍ ജോലികളും നടത്തിയിരിക്കുന്നത്.  ഏറ്റവും പുതിയ ഡിസൈനുകളും സൗന്ദര്യവും കണക്കിലെടുത്താണ് ഇന്റീരിയര്‍ ജോലികള്‍ ചെയ്തിരിക്കുന്നത്. ആധുനീക സ്ലീക് ദൃശ്യചാരുത നല്‍കുന്ന രീതിയില്‍ അതീവ കഴിവുള്ള ജോലിക്കാരുടെ സംഘം ഡീലക്‌സ് റൂം ടൈലിങ് ജോലികളും നിര്‍വഹിച്ചു.  സ്ട്രക്ചറിന് കൂടുതല്‍ നിലനില്‍പും സ്ഥിരതയും ലഭ്യമാക്കും വിധത്തില്‍ വൈദഗ്ദ്ധ്യത്തോടെയാണ് മേല്‍ക്കൂരയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയത്. 

airport2

അഗ്നി സംരക്ഷണ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവില്‍ 80 ശതമാനത്തോളം പ്ലംബിങ് ജോലികളും അവയുടെ പകുതിയോളം എത്തിക്കഴിഞ്ഞു. എച്ച് വി എസ് സി  ജോലികളും ഇലക്ട്രിക്കല്‍ ജോലികളും 50 ശതമാനവും 70 ശതമാനവും പൂര്‍ത്തിയാക്കി.  ഇന്റീരിയര്‍ ജോലികള്‍ 20 ശതമാനത്തിലെത്തി പദ്ധതിയുടെ ഉള്‍ഭാഗത്തിന്റെ രൂപത്തിനും തുടക്കമായി.

airport3

ലിഫ്റ്റ് ജോലികളും മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ 40 ശതമാനം പൂര്‍ത്തിയായി. സീവേജ് ട്രീറ്റ്‌മെന്റ് 80 ശതമാനം പൂര്‍ത്തിയാക്കുകയും ഡ്രൈവ് വേ എക്‌സ്‌ടേണല്‍ ജോലികള്‍ 70 ശതമാനം പൂര്‍ത്തിയാക്കുകയും ചെയ്തുകൊണ്ട് എയര്‍പോര്‍ട്ട് ഗ്രാന്റേ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്.  ആകര്‍ഷകമായ എലവേഷന്‍ ജോലികള്‍ പകുതിയോളം പൂര്‍ത്തിയായി.  പെയിന്റിങ് ജോലികളും പകുതിയിലേറെ എത്തി 60 ശതമാനമായി. 

ടൈലിങ് ജോലികള്‍ 40 ശതമാനത്തിലെത്തിയപ്പോള്‍ ലോ വോള്‍ട്ടേജ് ജോലികളും ഡോര്‍-ഗ്ലാസ് ജോലികളും 30 ശതമാനവും 50 ശതമാനവും വീതം പൂര്‍ത്തിയായി. അത്യുന്നത നിലവാരം ഉറപ്പാക്കാന്‍ പ്രതിബദ്ധതയുള്ള എയര്‍പോര്‍ട്ട് ഗ്രാന്റേയുടെ സംഘം ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കും ഉയര്‍ന്ന നിലയില്‍ പദ്ധതി കൃത്യ സമയത്തു പൂര്‍ത്തിയാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്.  പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കുക. ഫലം നല്‍കുന്ന വിശ്വസനീയമായ ഒരു പദ്ധതി എന്നത് ഓരോ നിക്ഷേപകരുടേയും പ്രതീക്ഷയാണ്. ഇക്കാര്യം യാഥാര്‍ത്ഥ്യമാക്കാന്‍ എയര്‍പോര്‍ട്ട് ഗ്രാന്റെ ഇവിടെയുണ്ട്. 

താല്‍പര്യമുളളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ബന്ധപ്പെടാം

മൊബൈൽ : +91 77360 40666

ഇ – മെയിൽ : sales@airportgrande.in

വെബ് സൈറ്റ് : www.airportgrande.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com