ADVERTISEMENT

എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നിത്തുടങ്ങിയിരിക്കുന്നു... ഇരുപത് വർഷത്തോളം പ്രവാസിയായി ജീവിതത്തിൽ എല്ലാവരെയുംപോലെ ഞാനും എന്റെ അവസ്ഥക്കനുസരിച്ച് ഒരു വീടുവച്ചു. പ്രവാസത്തിന്റെ ആദ്യകാലങ്ങളിലൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഈയടുത്ത കാലത്തായി തരക്കേടില്ലാത്ത വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ ജീവിത്തിൽ ആഗ്രഹിച്ചപോലെ അൽപകാലമെങ്കിലും ജീവിച്ചു.

അതിനിടയ്ക്കാണ് നമ്മളെ എല്ലാവരെയും മഹാമാരി പിടികൂടിയത്. ആ സമയത്ത് എനിക്ക് നാട്ടിൽ കുറച്ചു കൂടുതൽകാലം നിൽക്കേണ്ടി വന്നു. തിരിച്ചു പ്രവാസത്തേക്കുവന്നപ്പോഴേക്കും ഉണ്ടായിരുന്ന വരുമാനമെല്ലാം നിലച്ചുപോയി. പറയത്തക്ക കടങ്ങളൊന്നും ഇല്ല. എന്നിട്ടും എന്തേ ഞാനിങ്ങനെ ടെൻഷൻ അടിക്കുന്നു എന്നോർക്കുമ്പോളാണ് എനിക്ക് എന്നോട് പുച്ഛം തോന്നുന്നത്. കാരണം ഞാനിപ്പോൾ ചിന്തിച്ചുകൂട്ടുന്നത് വരാനിരിക്കുന്ന കാലത്തെകുറിച്ചാണ്.

മക്കളുടെ തുടർപഠനം, അവരുടെ വിവാഹം, പെട്ടെന്ന് എന്തേലും ആശുപത്രി പ്രശ്നങ്ങൾ വന്നാൽ എന്തുചെയ്യും?... ഇങ്ങനെയുള്ള ഭാവിയിലേക്കുള്ള ചിന്തകളാണ് മനസ്സിനെ അസ്വസ്ഥമാക്കുന്നത്. ഇന്നിപ്പോൾ പ്രവാസം മതിയാക്കി നാട്ടിൽപോയാലും അന്നന്ന് അധ്വാനിച്ച്  വീട്ടിലെ ചെലവുകൾ നടത്തി സുഖമായി ജീവിക്കാം. ഒരാളും കടം വാങ്ങിയ പൈസയ്‌ക്കോ ലോൺ തിരിച്ചടയ്ക്കാത്തതിനോ വീട്ടിൽ വരില്ല..

എന്നിട്ടും എന്തേ ഈ പ്രവാസം അവസാനിപ്പിക്കാൻ കഴിയാതെപോവുന്നു എന്ന് ആലോചിക്കുമ്പോളാണ് നാം മലയാളികൾ മാത്രം അനുഭവിക്കുന്ന മാനസികസമ്മർദ്ദം വരാനിരിക്കുന്ന കാലത്തെകുറിച്ചോർത്താണ് എന്ന് മനസ്സിലാവുന്നത്. സ്വന്തമായി നല്ലൊരു വീട് ഉള്ള ഞാൻ ചിന്തിക്കുന്നത് കുഞ്ഞുമക്കളുമായി കയറിക്കിടക്കാൻ ഒരു കൊച്ചുകൂരപോലുമില്ലാത്തവരെ കുറിച്ചല്ല.. മറിച്ച് എന്റെ വരാനിരിക്കുന്ന ദിവസങ്ങൾ എന്താണ് എന്നതിനെക്കുറിച്ചാണ്.. ഇതൊരു കഥയല്ല...എന്റെ അനുഭവമാണ്..

ഇതെന്തിനാണ് ഇവിടെ പറയുന്നയതെന്നല്ലേ....ജീവിതത്തിൽ വീടെന്ന സ്വപ്നം യാഥാർഥ്യമായാൽ ജീവിതം സന്തോഷമായി എന്ന് കരുതുന്ന അനേകായിരങ്ങൾക്കിടയിൽ, അത്യാവശ്യം ജീവിക്കാനുള്ള സെറ്റപ് ഉണ്ടെങ്കിലും ഇന്ന് നന്നായി ജീവിക്കാതെ ഭാവിയെക്കുറിച്ച് ടെൻഷനടിച്ചു ജീവിതം വിരസമാക്കുന്ന ലക്ഷക്കണക്കിന് മലയാളികൾ ഉണ്ടല്ലോ എന്ന തിരിച്ചറിവാണ്.. 

English Summary- Future Anxiety of Malayalis- Veedu Experience

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com