ADVERTISEMENT

റിട്ടയർമെന്റ് ജീവിതത്തിന്റെ മടുപ്പറിയാതെ കൂട്ടായ്മയുടെ മാധുര്യം രുചിച്ച് പ്രകൃതിയുമായി കൂട്ടുകൂടി ആരോഗ്യപ്രദമായ ഒരു ജീവിതം. ഇതിൽ നിന്ന് ലഭിക്കുന്ന മനസ്സന്തോഷവും സമാധാനവുമാണ് അനന്താ ലിവിങ് വാഗ്ദാനം ചെയ്യുന്നത്. മക്കൾക്കൊപ്പം വിദേശരാജ്യങ്ങളിലേക്ക് പോകാൻ മനസ്സ് അനുവദിക്കാതെ നാട്ടിൽ തനിച്ചു കഴിയുന്ന അച്ഛനമ്മമാർക്ക് വാർദ്ധക്യം ഒറ്റപ്പെടലിന്റെ അനുഭവമാകാതിരിക്കാൻ ഓരോ ചുവടിലും ശ്രദ്ധിച്ചാണ് അനന്താ ലിവിങ്ങിന്റെ പ്രവർത്തനം.

പാലക്കാടിന്റെ ഗ്രാമീണ ഭംഗിയിൽ ഒരുക്കിയിരിക്കുന്ന ഈ സീനിയർ ലിവിങ് സൗകര്യം ഒരു വൃദ്ധസദനമല്ല മറിച്ച് മുതിർന്ന പൗരന്മാർക്ക് വേണ്ടി അതീവ ശ്രദ്ധയോടെ രൂപകൽപന ചെയ്തിട്ടുള്ള ലക്ഷ്വറി വീടുകളും അപ്പാർട്ട്മെന്റുകളും അടങ്ങുന്ന ഹരിതസ്വർഗ്ഗമാണ്. പന്ത്രണ്ടര ഏക്കർ വിസ്തൃതമായ പ്രദേശത്ത് 400 അപ്പാർട്ട്മെന്റുകൾ അടങ്ങുന്ന പദ്ധതിയാണിത്.

ananta-living2

വാർദ്ധക്യത്തിന്റെ പരിമിതികൾ മറന്ന് ആക്റ്റീവ് ലിവിങ് എന്ന ആശയം മുൻനിർത്തിയാണ് അനന്തയുടെ പ്രവർത്തനം. ആർക്കിടെക്റ്റ് ടോണി ജോസഫ് കൈനടിയുടെ നേതൃത്വത്തിൽ സ്ഥപതി ഗ്രൂപ്പാണ് അനന്ദ ലിവിങ്ങിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. ഫിറ്റ്നസ് സെന്റർ, വ്യത്യസ്ത ആക്ടിവിറ്റികൾക്കായി അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലബ് ഹൗസ് എന്നിവയെല്ലാം ഓരോ ദിവസവും ഉത്സാഹത്തോടെ ജീവിക്കാനുള്ള അവസരം ഒരുക്കുന്നു.

പലനിലകളിലായാണ് അപ്പാർട്ട്മെന്റുകൾ ഒരുക്കിയിരിക്കുന്നതെങ്കിലും പ്രായമായവരുടെ ശാരീരിക അസ്വസ്ഥതകൾ മനസ്സിലാക്കിയാണ് രൂപകല്പന. അന്താരാഷ്ട്ര ജെറിയാട്രിക് സ്റ്റാൻഡേർഡ് പിന്തുടർന്നാണ് രൂപകല്പന. ബാത്റൂമുകളും കോറിഡോറുകളും അപ്പാർട്ട്മെന്റുകളുടെ വാതിലുകളും എല്ലാം പ്രായമായവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ananta-living3

പ്രകൃതിയുമായി ചേർന്നുള്ള ജീവിതം തന്നെയാണ് അനന്താ ലിവിങ്ങിനെ വ്യത്യസ്തമാക്കുന്നത്. സ്വാഭാവിക വെളിച്ചം, വായുസഞ്ചാരം എന്നിവ ഉറപ്പാക്കുന്ന ബയോഫിലിക് വാസ്തുവിദ്യാ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. പദ്ധതിയുടെ ഭൂരിഭാഗവും ഓപ്പൺ സ്പേസുകളാണ്. ബിൽറ്റ് ഇൻ സ്‌പേസുകൾ കുറച്ചാണ് ക്രമീകരണം.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള കമ്മ്യൂണിറ്റി ഡൈനിങ് സ്പേസ്, ഇൻഡോർ ഗെയിമുകൾക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക സൗകര്യം, ലൈബ്രറി, കമ്മ്യൂണിറ്റി ഹാൾ, മിനി തിയേറ്റർ, സിമ്മിംഗ് പൂൾ തുടങ്ങി ബ്യൂട്ടിപാർലർ വരെ ഇവിടെ താമസക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പരിചണത്തിനായി നേഴ്സിങ് സേവനമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഏത് സമയത്തും അലോപ്പതി, ആയുർവേദ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

ananta-living4

റിട്ടയർമെന്റ് ജീവിതം സജീവമാക്കാൻ ഇവിടെ ജൈവ കൃഷിത്തോട്ടവും ഡയറി ഫാമും ഒക്കെയുണ്ട്. ജൈവകൃഷിയും പൂന്തോട്ടങ്ങളുമെല്ലാം പരിപാലിച്ചും പുൽത്തകിടിയിലും നടപ്പാതകളിലുമായി വൈകുന്നേരങ്ങൾ ആസ്വദിച്ചും വിരസതയില്ലാതെ ഓരോ ദിവസവും ഫ്രഷായി ഇവിടെ നിലനിർത്താം. ഇതിനെല്ലാം പുറമേ എന്നോ മറന്നുപോയ ഹോബികൾ പൊടിതട്ടിയെടുത്ത് ജീവിതത്തിന്റെ ഭാഗമാക്കി ആനന്ദം കണ്ടെത്തുന്നവരും ഇവിടെയുണ്ട്. ചിലരാവട്ടെ ജീവനക്കാരുടെ കുട്ടികൾക്കും പരിസര പ്രദേശത്തെ കുട്ടികൾക്കുമായി ആർട്ട് ക്ലാസുകൾ വരെ ഇവിടെവച്ച് നടത്തുന്നു.

ananta-living5

മക്കൾ അടക്കമുള്ള അടുത്ത ബന്ധുക്കൾക്ക് ഇവിടം സന്ദർശിക്കാനും അച്ഛനമ്മമാർക്കൊപ്പം കുറച്ചുനാളുകൾ താമസിക്കാനുമുള്ള സൗകര്യമാണ് മറ്റൊരു ഹൈലൈറ്റ്. ഇതിനായി എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഗസ്റ്റ് റൂമുകളും ലഭ്യമാണ്. പദ്ധതിയിൽ ഉൾപ്പെട്ട അപ്പാർട്ട്മെന്റുകൾ വാങ്ങാനുള്ള സൗകര്യമാണ് മറ്റൊരു പ്രധാന ആകർഷണം. ഭാവിയിൽ അപ്പാർട്ട്മെന്റുകൾ വാടകയ്ക്ക് കൈമാറുന്നതിനും തടസ്സമില്ല. അതായത് ജീവിതത്തിലെ ഒഴിവുകാലം സ്വകാര്യതയും സൗകര്യങ്ങളും സമാധാനവും അനുഭവിച്ച് സമപ്രായക്കാർക്കൊപ്പം ഒരു കുടക്കീഴിൽ ആസ്വദിക്കാനുള്ള സൗകര്യമാണ് അനന്താ ലിവിങ്ങിലൂടെ ഒരുങ്ങുന്നത്.

കേരളത്തിൽ സമാനതകൾ ഇല്ലാത്ത ഈ കമ്യൂണിറ്റി ലിവിങ് ജീവിതം നേരിൽക്കണ്ട് മനസിലാക്കാൻ ഞങ്ങൾ നിങ്ങളെ അനന്ത ലിവിങ്ങിലേക്ക് സ്വാഗതം ചെയ്യുകയാണ്.

ബുക്കിങ്ങിനായി വിളിക്കൂ- Mob: 7907698478 or 9539112358.

English Summary- Ananta Living Celebrates Independent Seniour Living

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com