ADVERTISEMENT

ഒരു വീട് നോക്കീട്ടുണ്ട്..

കയ്യീ കാശുണ്ടോ.?

കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം..

എത്രാ വീടിന്റെ വില?

ഒരു 50 ലക്ഷം വരും..

കയ്യിലെത്രയുണ്ട്..?

ഒരു 10 ലക്ഷം കാണും....ഒരു 40 ലക്ഷം ലോണെടുക്കണം.. അതിപ്പോ വീട് പണയം വച്ചാ ബാങ്ക് 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും

എത്രാ പലിശ??

8.50 ശതമാനം....

40 ലക്ഷത്തിന് 8.5% പലിശ കണക്കാക്കിയാൽ 3,40000 രൂപാ. അപ്പൊ 15 വർഷത്തിന് ഡിമിനിഷിങ് മാർജിൻ വച്ചുനോക്കിയാൽ ഏകദേശം 31 ലക്ഷം രൂപ പലിശ !!

എന്ത്??

അതെ.. 50 ലക്ഷം രൂപയുടെ വീടിന് 15 വർഷത്തേക്ക് ഏകദേശം 31 ലക്ഷം രൂപ പലിശ. മൊത്തം 15 വർഷത്തിൽ ഏകദേശം 71 ലക്ഷം രൂപ അടയ്ക്കണം.

ഏയ്‌.. അത്രേയൊന്നും വരില്ല..

അത്രേം തന്നെ വരും... 50 ലക്ഷം രൂപേടെ വീടിന് 71 ലക്ഷം രൂപ അടയ്ക്കണം 15 വർഷത്തിനുള്ളിൽ. ഇതിനിടയ്ക്ക് നിരക്കുവർധന ഉണ്ടാവുകയാണെങ്കിൽ വീണ്ടും കൂടും...

മാസം വീട്ടുവാടക 10-15000 രൂപാ വരും..

ഈ വീട് വാങ്ങിയാൽ മാസം 40000 രൂപാ അടവ് വരും.. അത്രേം അടയ്ക്കാനുള്ള വരുമാനമുണ്ടോ?

കച്ചോടമല്ലേ... നടക്കും..

സ്വന്തം വീട് എന്നത് ഒരു സ്വപ്നമാണ്. പക്ഷേ 8.5 % പലിശയ്ക്ക് കടമെടുത്ത് വീട് വാങ്ങിയാൽ വീടിന്റെ ഏകദേശം ഇരട്ടി വില 15 വർഷത്തിനകം നൽകണം. അതിനിടയ്ക്ക് എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ തിരിച്ചടവ് മുടങ്ങും. ഭാര്യേടെ കെട്ടുതാലി വരെ വിറ്റാലും കടം വീടില്ല. അവസാനം ബാങ്ക് ജപ്തി ചെയ്യാൻ വരും. വിൽക്കാൻ പോയാൽ വാങ്ങാനും ആളുണ്ടാകില്ല. ആളുണ്ടായാൽ തന്നെ പാതി വിലയ്ക്ക് ചോദിക്കും... 

ബാങ്ക് ജപ്‌തി ചെയ്തു വില്പനയ്ക്ക് വച്ച ഫോട്ടോകണ്ടപ്പോൾ മനസ്സ് അറിയാതെ ഒന്ന് വിതുമ്പി ....

എത്രമാത്രം കഷ്ടപെട്ട് പണിതതാകും ആ വീട്... ജോലി നഷ്ടപ്പെട്ടോ സുഖമില്ലാതായോ മറ്റോ ലോണടവ് മുടങ്ങി....എത്രമാത്രം മനസ്സ് വേദനിച്ചായിരിക്കും ആ കുടുംബം വീട് വിട്ട് പോയിട്ടുണ്ടാകുക..

ബാങ്ക് ലോൺ എടുക്കാനേ പാടില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ 'കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ' എന്ന പാഠം ഇവിടെ പ്രധാനമാണ്. തങ്ങളുടെ സാമ്പത്തികശേഷിക്ക് താങ്ങാൻ കഴിയുന്ന ബാധ്യതകളേ എടുത്തുതലയിൽ വയ്ക്കാൻ പാടുള്ളൂ...കാരണം അനിശ്ചിതത്വങ്ങളുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കഴിഞ്ഞ അഞ്ചാറു വർഷങ്ങളിൽ നമുക്കുചുറ്റും സംഭവിച്ച കാര്യങ്ങൾ തന്നെ ഓർത്തുനോക്കുക.

കഴിവതും കയ്യിലുള്ളത് സ്വരുക്കൂട്ടി വീടുപണിയാൻ ശ്രമിക്കുക. ഇനി കഴിഞ്ഞില്ലെങ്കിൽ കാത്തിരിക്കുക. വാടയ്ക്ക് താമസിക്കുന്നതിൽ അപമാനം തോന്നേണ്ട കാര്യമൊന്നുമില്ല. നാട്ടിലുള്ളവരോട്,,, നാട്ടിൽ ഇല്ലാത്തവരോട്,,, സ്നേഹത്തോടെ പറയട്ടെ.. ലോൺ തരാൻ എല്ലാ ബാങ്കുകൾക്കും സന്തോഷമാണ്... അടവ് തെറ്റിയാൽ വീട് മാത്രമല്ല അവർ കൊണ്ടുപോവുക.. നമ്മുടെ മാനവും ജീവനും കൂടിയാണ്...സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം...

(കടപ്പാട്- സമൂഹമാധ്യമം )

English Summary- Traps behind Large Home loan; Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com