ADVERTISEMENT

വീടിന്റെ പുറംചുവരിൽ കുറേ ബോക്സുകൾ ഉണ്ടാക്കുക. ചുവരിൽ കുറേയേറെ നിറങ്ങൾ പൂശുക. പലയിടത്തും ടൈൽസ് പതിച്ച് അലങ്കരിക്കുക...ഇതൊക്കെ ഇപ്പോൾ ട്രെൻഡാണല്ലോ...തങ്ങളുടെ വീടിലേക്ക് പൊതുസമൂഹത്തിന്റെയും തങ്ങളുടെ തന്നെയും ശ്രദ്ധയെ ആകർഷിക്കാൻ ഇത്തരം ജോലികൾ സഹായിക്കും.

പക്ഷേ എത്ര ദിവസം? കാലാകാലം ആളുകൾ നമ്മുടെ വീടിനെ ശ്രദ്ധിക്കില്ല. അവർ മറ്റൊരു കാഴ്ചയെ തിരഞ്ഞുപോവും. ഏറ്റവും പ്രധാനം ആ വീട് അതിൽ താമസിക്കുന്നവർക്ക് സൗകര്യപ്പെടുന്നുണ്ടോ തലവേദനയുണ്ടാക്കുന്നുണ്ടോ എന്നതാണ്.

'കന്റെംപ്രറി' മാറിക്കൊണ്ടിരിക്കുന്നതാണ്. നമ്മൾ പുതിയത് സൃഷ്ടിച്ചാൽ അതാണ് അപ്പോഴത്തെ 'കന്റെംപ്രറി'. ഇന്നത്തെ കന്റെംപ്രറി നാളത്തെ ഔട്ട് ഡേറ്റഡാവും. അതിനാൽ അതിനു പുറകെപോവാതെ, വെയിലും മഴയും ഫ്ലഡും നമ്മുടെ വീടിനെ എത്തരത്തിൽ ബാധിക്കുമെന്ന് ഗൗരവത്തിൽ ഒന്നാലോചിക്കുക. രണ്ട് ദിവസം കറന്റില്ലെങ്കിൽ പോലും നമ്മുടെ വീടിനകത്ത് ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നതും നല്ലതാണ്.

കിഴക്കുനിന്നും പടിഞ്ഞാറു നിന്നുമുള്ള രണ്ട് മഴക്കാലമുണ്ട് കേരളത്തിന് എന്ന അറിവെങ്കിലുമുണ്ടാവണം. 40 ഡിഗ്രി ചൂടുണ്ടാവാറുണ്ട് കേരളത്തിൽ എന്നും നാം അറിയണം. നാല് ദിക്കുകളിൽ നിന്ന് കേരളത്തിലേക്ക് കാറ്റ് വീശാറില്ല എന്നറിയുന്നതും നല്ലതാണ്. വെള്ളമൊലിക്കുന്ന ചുവരുകളിൽ പായൽ നിറയുന്നു. സ്ലാബുകൾ ചോരുന്നു. ചൂട് കാരണം അകത്തിരിക്കാനാകുനില്ല.

ഒരു സ്റ്റാറ്റിക്ക് കണ്ടീഷനിലിരുന്ന് നാമൊരു വീടും ഡിസൈൻ ചെയ്യാതിരിക്കുക. അതിശക്തമായ മഴയും വെയിലുമെങ്കിലും ഏതൊരു ഡിസൈനറും മനസ്സിൽ കരുതണം. ഫ്ലഡും ഉരുൾപൊട്ടലും മനസിലുണ്ടാവണം. ഇപ്പോൾ AC അത്യാവശ്യമാണ്, വ്യാപകവുമാണ്, പക്ഷേ AC ഇല്ലാതെ ഒരു കുഞ്ഞിന് ഏതെങ്കിലുമൊരു കോൺക്രീറ്റ് വീട്ടിൽ വേനൽക്കാലത്ത് ഇരിക്കാനോ ഉറങ്ങാനോ സാധ്യമല്ലെന്ന അറിവ് നമുക്കുണ്ടായേ തീരൂ.

വാസ്തു, കന്റെംപ്രറി, ആഡംബരം എന്നിവയിൽ മാത്രം കുരുങ്ങിയാൽ വീടിനകത്ത് താമസിക്കുന്നവർക്ക് പ്രസക്തിയില്ലാതാവും. ഓർക്കുക നമ്മുടെ ജീവിതം വീടിനുവേണ്ടിയല്ല, വീടിനകത്തുമല്ല.

വീട് ഉറങ്ങുന്ന ഒരിടം മാത്രമാണ്. ദിവസത്തിൽ ഏറ്റവും കൂടുതൽ സമയവും വീടിന് പുറത്ത് ജീവിക്കുന്ന നാം സദാ വീടിനെപ്പറ്റിയാലോചിച്ച് വ്യാകുലപ്പെട്ട് നടക്കുന്നവരാകരുതല്ലോ. വീടിന്റെ വലുപ്പമനുസരിച്ച് നമ്മുടെ വ്യക്തിത്വം വികസിക്കില്ല. പോക്കറ്റ് പക്ഷേ കാലിയാകുമെന്നുറപ്പ്. 'ജീവിതം = വീട്' എന്നാകരുത് നമ്മുടെ തത്വചിന്ത എന്നാണ് എന്റെ വിനീതമായ പക്ഷം.

ലേഖകൻ ഡിസൈനറാണ്. 

English Summary- Need for Climate Oriented Houses- Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com