ADVERTISEMENT

സാംസ്കാരിക നഗരമായ തൃശ്ശൂരിൽ, കഴിഞ്ഞ 12 വർഷമായി മികച്ച സ്വപ്നഭവനങ്ങളുമായി കൈരളി ഹോംസ് നിറസാന്നിധ്യമാണ്. കേരളത്തിന്റെ തനിമയും പച്ചപ്പും ഉൾക്കൊണ്ട്, എന്നാൽ ആധുനികസൗകര്യങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ തൃശ്ശൂരിൽ അമല ആശുപത്രിക്ക് സമീപം കൈരളി ഹോംസിന്റെ നിർമാണം പുരോഗമിക്കുന്ന വില്ലാ പ്രൊജക്റ്റാണ്, കൈരളി അനോഘ ഗാർഡൻസ്.

100 സെന്റ് സ്ഥലത്ത് 3-4 BHKയുടെ 15 വില്ലകൾ അടങ്ങുന്ന പദ്ധതിയാണിത്. പേരുപോലെതന്നെ അതുല്യമായ താമസസൗകര്യമാണ് അനോഘ ഗാർഡൻസിൽ ഒരുക്കുന്നത്.

01

ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിമുകൾക്കുള്ള പ്രത്യേക ഇടങ്ങൾ, യോഗ ഹാൾ, അസോസിയേഷൻ റൂം, റീഡിങ് റൂം, കിഡ്സ് പ്ലേ ഏരിയ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഹൗസിങ് പ്രൊജക്റ്റ്, ഇത്തരത്തിൽ തൃശ്ശൂരിലുള്ള അപൂർവം പ്രൊജക്റ്റുകളിൽ ഒന്നാണ്.

അഞ്ചു മീറ്റർ വീതിയുള്ള ഇന്റേണൽ റോഡും പ്രൈവറ്റ് കോർട്ട്യാർഡുമാണ് വില്ലാ പ്രോജക്റ്റിന്റെ മറ്റൊരു പ്രത്യേകത. ഗ്രാമീണജീവിതത്തിന്റെ പ്രതാപവും നഗരത്തിന്റെ ജീവിത നിലവാരവും ഒത്തിണങ്ങിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അനോഘ ഗാർഡൻസ് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയും ജീവിക്കാനുള്ള അവസരം ഒരുക്കുന്നു.

ആധുനിക ജീവിത പശ്ചാത്തലങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ കന്റെംപ്രറി ശൈലിയിലാണ് വില്ലകളുടെ നിർമാണം. പരമാവധി സ്ഥലവിസ്തൃതി ഓരോ വില്ലയിലും ഉറപ്പാക്കിയിരിക്കുന്നു. ജീവിക്കാനും ജോലി ചെയ്യാനും കുട്ടികൾക്ക് കളിച്ചു നടക്കാനും എല്ലാമുള്ള ഇടം വില്ലകളിൽ ഒരുക്കിയിട്ടുണ്ട്. പൂർണ്ണതയുടെയും ഗുണനിലവാരത്തിന്റെയും മികച്ച മാതൃക എന്ന് തന്നെ അനോഘ ഗാർഡൻസിനെ വിശേഷിപ്പിക്കാം.

സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും അകത്തളത്തിൽ ഉറപ്പാക്കുന്ന തരത്തിലാണ് രൂപകല്പന. ആരോഗ്യ പരിചരണത്തിനും വിനോദപരിപാടികൾക്കും ഒത്തുചേരലുകൾക്കുമായി താമസക്കാർക്ക് പൊതുവായി ഉപയോഗിക്കാവുന്ന വിധത്തിൽ വിപുലമായ സൗകര്യങ്ങളുടെ ഒരു ശ്രേണിതന്നെ അനോഘ ഗാർഡൻസിൽ ഒരുക്കിയിരിക്കുന്നു. ഒരേസമയം സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് സ്വാതന്ത്ര്യത്തോടെ ജീവിക്കാനും സാമൂഹികമായി ഇടപഴകാനുമുള്ള അവസരങ്ങൾ താമസക്കാർക്ക് ആസ്വദിക്കാം.


അനോഘ ഗാർഡൻസിലെ മറ്റു സൗകര്യങ്ങൾ

• 24 x 7 സെക്യൂരിറ്റി

• സിസിടിവി നിരീക്ഷണം

• ചുറ്റുമതിലും ഗാർഡ് റൂമും

• കുട്ടികൾക്കുള്ള പ്ലേ ഏരിയ

• ക്ലബ് ഹൗസ്

1. മൾട്ടി പർപ്പസ് ഹാൾ (യോഗ, പാർട്ടി ഹാൾ, ഇൻഡോർ ഗെയിംസ്)

2. ഹെൽത്ത് ക്ലബ്ബ്

3. അസോസിയേഷൻ / റീഡിങ് റൂം

• പൂന്തോട്ടം

• ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷനുള്ള സൗകര്യം

• ഡിജിറ്റൽ /കേബിൾ ടിവി കണക്‌ഷനുള്ള സൗകര്യം

• ഇന്റർകോം സംവിധാനം

• അണ്ടർ ഗ്രൗണ്ട് കേബിളിലൂടെ പ്രത്യേകമായ വൈദ്യുതി കണക്‌ഷൻ

• പ്രത്യേകമായും പൊതുവായുമുള്ള മീറ്റർ ബോർഡുകൾക്കായി ഇലക്ട്രിക്കൽ റൂം

• ഓരോ വില്ലയ്ക്കും ചുരുങ്ങിയത് രണ്ടു കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

• ഓരോ വില്ലയ്ക്കും പ്രത്യേക കോർട്ട്‌യാർഡ്‌

• വില്ലകൾക്ക് പ്രത്യേകം വാട്ടർ ടാങ്കുകൾ

• വാട്ടർ അതോറിറ്റിയിൽ നിന്നും വെള്ളം എത്തിക്കാനുള്ള സൗകര്യം

• പൊതു മഴവെള്ള സംഭരണി

• ഓരോ വില്ലയ്ക്കും മാലിന്യം നിർമാർജനം ചെയ്യാനുള്ള സൗകര്യം

• പൊതു കിണറും ബോർവെല്ലും

• സുരക്ഷാ ഉദ്യോഗസ്ഥർക്കും ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കുമായി പൊതുടോയ്‌ലറ്റ്

• ടൈൽ വിരിച്ച ഇന്റേണൽ റോഡ്

• സ്ട്രീറ്റ് ലൈറ്റുകൾ

• മെയിന്റനൻസ് ഓൺ കോൾ

 

ഡിസൈനിങ്ങും എൻജിനീയറിങ് വൈദഗ്ധ്യവും ഒത്തുചേർന്നുള്ള നിർമ്മാണം കൈരളി ഹോംസിനെ മറ്റു നിർമ്മാതാക്കളിൽ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. നിർമ്മാണ രംഗത്ത് 25 വർഷത്തിലധികം പരിചയസമ്പത്തുള്ള ഡയറക്ടേഴ്സും ടീം അംഗങ്ങളും ഓരോ പ്രൊജക്റ്റിന്റെയും ഗുണമേന്മയും തുടർന്നുള്ള സേവനവും ഉറപ്പു നൽകുന്നു. പറഞ്ഞ സമയത്തിനുള്ളിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് പാർപ്പിടങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ കൈരളി ഹോംസ് പ്രതിജ്ഞാബദ്ധമാണ്. ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നവർക്കു വേണ്ടി കാലത്തിനൊപ്പം സഞ്ചരിച്ച് അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അവരുടെ സംതൃപ്തിക്ക് അനുസരിച്ചുള്ള ഭവനങ്ങൾ നിർമ്മിച്ചു നൽകുകയാണ് കൈരളി ഹോംസ്.

English Summary- Kairali Homes Anokha Gardens Villa Project in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com