ഭാവി കേരളത്തിന്റെ കെട്ടിടനിർമാണരീതി എന്നു വിശേഷിപ്പിക്കുന്ന LGSFS (Ligth Gauge Steel Frame Structure) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വീടുകൾക്ക് കേരളത്തിൽ പ്രചാരമേറുന്നു. ഇതിനെക്കുറിച്ച് കൂടുതലറിയാം.
നിർമാണ രീതി
- അടിത്തറ കെട്ടിയ ശേഷം Ligth Gauge Steel Frame കൊണ്ട് പ്ലാൻ പ്രകാരം ചട്ടക്കൂട് പണിയുന്നു.
- ഇതിൽ ഫൈബർ സിമന്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു.
- മേൽക്കൂരയും ഇതേപോലെ ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് ഘടിപ്പിക്കുന്നു. മുകളിൽ ഭംഗിക്ക് ഓടോ ഷിംഗിൾസോ വിരിക്കുന്നു.
- അകത്തളങ്ങൾ ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ട് വേർതിരിക്കുന്നു.
- ഭിത്തി വെട്ടിപ്പൊളിക്കേണ്ടാത്തതിനാൽ വയറിങ്, പ്ലമിങ് കൺസീൽഡ് ശൈലിയിൽ എളുപ്പമായി ചെയ്യാം.

LGSFS- സവിശേഷതകൾ
- ഭാരം കുറഞ്ഞ നിർമിതിയാണിത്. അതിനാൽ ബേസിക് ഫൗണ്ടേഷൻ മാത്രം മതിയാകും.
- മൂന്നു മാസം കൊണ്ട് കുറച്ചു പണിക്കാരെ ഉപയോഗിച്ച് വീട് പൂർത്തിയാക്കാം.
- കോൺക്രീറ്റ് വീടിനെപ്പോലെ ക്യുറിങ് ആവശ്യമില്ലാത്തതിനാൽ, വാർക്കലിന് ശേഷം വെള്ളമൊഴിക്കൽ തുടങ്ങിയ പരിപാടികൾ ഒഴിവാകുന്നു.
- പരിസ്ഥിതി സൗഹൃദം, ആവശ്യമെങ്കിൽ അഴിച്ചെടുക്കാം, അകത്തളങ്ങൾ പരിഷ്‌കരിക്കാം , മറ്റൊരിടത്ത് പുനർപ്രതിഷ്ഠിക്കാം.
- നിർമാണ സാമഗ്രികളുടെ വേസ്റ്റേജ് ഇല്ല, സ്റ്റീലിന്റെ വില ഉയരുന്നതിനാൽ റീസെയിൽ വാല്യൂ ഉറപ്പ്.
- ഭൂകമ്പം, തീപിടിത്തം എന്നിവയെ പ്രതിരോധിക്കുന്നു.
- ചുവരുകളുടെ കനം കുറയുന്നതുവഴി 1000 sqft എടുത്താൽ 100 sqft കാർപ്പറ്റ് ഏരിയ അധികമായി ലഭിക്കുന്നു.
- മികച്ച ഊർജക്ഷമത; തെർമൽ ഇൻസുലേഷൻ ഉള്ളതിനാൽ അകത്ത് ചൂട് കുറവ്.
English Summary- LGSFS House Technology in Kerala