പുരയിടം മണ്ണിട്ട് ഉയർത്തുന്നതിന് / മണ്ണ് എടുത്ത് മാറ്റുന്നതിന് അനുമതി ആവശ്യമാണോ?
Mail This Article
പുരയിടത്തിൽ മണ്ണിട്ട് ഉയർത്തുന്നതിന് / മണ്ണ് എടുത്ത് മാറ്റുന്നതിന് കെട്ടിട നിർമാണ ചട്ട പ്രകാരം അനുമതി ആവശ്യമാണോ?
മണ്ണ് എടുത്തു മാറ്റുക/ മണ്ണിട്ട് ഉയർത്തുക എന്നത് മാത്രമാണ് പ്രവർത്തിയെങ്കിൽ കെട്ടിട നിർമാണ ചട്ട പ്രകാരം അനുമതി ആവശ്യമില്ല. എന്നാൽ ഇവിടെ മറ്റ് വകുപ്പുകളുടെ അനുമതി ആവശ്യമാണെങ്കിൽ ആയത് ലഭ്യമാക്കേണ്ടതാണ്. ചട്ടം 4 പ്രകാരം ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന തരത്തിലുള്ള വികസനത്തിനോ പുനർവികസനത്തിനോ ആണെങ്കിൽ സെക്രട്ടറിയിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് ലഭ്യമാക്കേണ്ടതാണ് (ചട്ടം 5 (1), 31).
പ്ലോട്ട് സബ് ഡിവിഷനും, അങ്ങനെ വിഭജിച്ച പ്ലോട്ടിലെ നിർമാണങ്ങൾക്കും അനുമതികൾ ഒരുമിച്ചു ലഭിക്കുമോ?
അനുമതി ഒരുമിച്ച് ലഭിക്കുന്നതാണ്. എന്നാൽ Development permit, Building Permit എന്നിവ പ്രത്യേകമായി നേടേണ്ടതാണ്.
കേസ് -1
ഒരു പ്ലോട്ട് പല പ്ലോട്ടുകളായി വിഭജിക്കുകയും വിഭജിക്കുന്ന എല്ലാ പ്ലോട്ടുകളിലും നിർമാണം നടത്താൻ ഉദ്ദേശിക്കുകയും ചെയ്യുന്നുവെങ്കിൽ കെട്ടിട നിർമാണ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സൈറ്റ് പ്ലാനിൽ പ്ലോട്ട് സബ് ഡിവിഷനും, വിഭജിച്ച പ്ലോട്ടുകളിലെ വിഭാവിത നിർമാണവും ചട്ടത്തിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്നതു പോലെ രേഖപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം വിഭാവിത നിർമാണത്തിന്റെ detailed drawings കൂടി സമർപ്പിക്കേണ്ടതാണ്. പ്രസ്‌തുത അപേക്ഷ അംഗീകരിക്കുന്ന പക്ഷം പ്ലോട്ട് വിഭജനത്തിന് ഡവലപ്മെന്റ് പെർമിറ്റും, കെട്ടിട നിർമാണത്തിന് ബിൽഡിങ് പെർമിറ്റും സെക്രട്ടറി നൽകുന്നതാണ്.
കേസ്– 2
ഉദാഹരണത്തിന് ഒരു പ്ലോട്ടിനെ 11 പ്ലോട്ടുകളായി വിഭജിക്കുകയും, അതിൽ 1, 2, 8 എന്നീ പ്ലോട്ടുകളിൽ മാത്രം കെട്ടിടം നിർമിക്കുവാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ, കെട്ടിട നിർമാണ അപേക്ഷയോടൊപ്പം ടി പ്ലോട്ട് വിഭജനവും 1, 2, 8 എന്നീ പ്ലോട്ടുകളിലെ വിഭാവിത നിർമാണം കാണിച്ചുകൊണ്ടുള്ള സൈറ്റ് പ്ലാനും വിഭാവിത നിർമാണത്തിന്റെ detailed drawings ഉം സമർപ്പിക്കേണ്ടതാണ്. ടി അപേക്ഷ അംഗീകരിക്കുന്ന പക്ഷം പ്ലോട്ട് വിഭജനത്തിന് ഡെവലപ്മെന്റ് പെർമിറ്റും 1, 2, 8 എന്നീ പ്ലോട്ടുകളിലെ വിഭാവിത നിർമാണത്തിന് ബിൽഡിങ് പെർമിറ്റും സെക്രട്ടറി നൽകുന്നതാണ്. മറ്റു പ്ലോട്ടുകളിൽ നിർമാണം ഉദ്ദേശിക്കുമ്പോൾ അതാത് പ്ലോട്ടുകളിലെ നിർമാണം കാണിച്ചുകൊണ്ട് ബിൽഡിങ് പെർമിറ്റിനായി ചട്ടപ്രകാരം പ്രത്യേകമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപ്രകാരം അപേക്ഷ നൽകുമ്പോൾ അംഗീകൃത ലേ ഔട്ട് പ്ലാനിന്റെ പകർപ്പ് കൂടി സമർപ്പിക്കേണ്ടതാണ്.
***വിവരങ്ങൾക്ക് കടപ്പാട്- കെട്ടിടനിർമാണ ചട്ടങ്ങൾ (KMBR-2019, KPBR-2019)
English Summary- Plot Subdivision, land filling- Permission as per kerala building rules