ജനലുകൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

windows-house
Representative Image: Photo credit:Falombini/istock.com
SHARE

കാറ്റും വെളിച്ചവും വീടിനകത്തു ശരിയായി കടക്കണമെങ്കിൽ ജനലുകളുടെ സ്ഥാനം ശരിയായിരിക്കണം. ജനലുകളുടെ നേരേ എതിർവശത്ത് വാതിൽ വന്നാൽ കാറ്റ് മുറിയിൽ വേണ്ടവിധം സഞ്ചരിക്കില്ല. മുറിയുടെ എല്ലാ ഭാഗത്തും വായു സഞ്ചാരം ലഭിക്കുന്ന രീതിയിലാകണം ജനലുകൾ ക്രമീകരിക്കുന്നത്. 

ജനലുകൾ – ചെലവു കുറച്ച്

ജനലിന്റെ സുരക്ഷയ്ക്കായുള്ള ഗ്രിൽ, കമ്പിയും പട്ടയും ചേർന്ന അഴികൾ എന്നിവയൊക്കെ നേരിട്ട് ഭിത്തിയിൽ പിടിപ്പിക്കുന്ന രീതി അൽപംകൂടി ലാഭകരമാണ്. ഈ രീതി അവലംബിക്കുമ്പോൾ ചിതൽ കുത്തൽ പോലുള്ള പ്രശ്നങ്ങൾ വരുന്നില്ല. ജനലുകളുടെ ഗ്രില്ലുകൾക്ക് സ്ക്വയർ റാഡുകളോ കമ്പിയും പട്ടയുമോ ഉപയോഗിക്കാം. സുരക്ഷ അൽപം കാര്യമായിട്ടു തന്നെ ആയിക്കോട്ടെ എന്നു കരുതി ജനലഴികളിൽ 10 എംഎം കമ്പികൾ നൽകുന്നവരുണ്ട്. ഇത് വില കൂട്ടുമെന്നല്ലാതെ പ്രത്യേകിച്ചൊരു ഗുണവും നൽകുന്നില്ല.

സാധാരണ നിലയിൽ ജനലഴികൾക്ക് 8 എംഎം കമ്പികൾ തന്നെ ധാരാളം. അതുപോലെ അര ഇഞ്ച് മതി പട്ട. ജനകുൾ തറയിൽ നിന്ന് 60 സെന്റിമീറ്റർ ഉയരത്തിലാണ് നൽകേണ്ടത്. ഫ്രഞ്ച് വിൻഡോകൾക്ക് 30 സെ.മീ ഉയരമാണ് കണക്ക്. ബെഡ്റൂമിലെ ജനലിന്റെ സ്ഥാനം  ഹെഡ് റെസ്റ്റ് ഭാഗത്തിന് അടുത്താകാതിരിക്കാൻ ശ്രദ്ധിക്കണം. ജനലും ഹെഡ് റെസ്റ്റ് ഭാഗവും അടുത്തു വരുന്നത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കും. പ്ലാനിങ്ങിൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. അതുപോലെ കട്ടിലിനു മുകളിൽ ബെഡ് ഇട്ടു കഴിയുമ്പോൾ കട്ടിലിന്റെ ഉയരം വരുന്നത് സാധാരണ 45 സെ.മീ ആണ്. അത് കാണാത്ത ഉയരത്തിൽ വേണം ജനലുകൾക്ക് പൊക്കം നൽകാൻ.

ജനലിനും വാതിലിനും കരുത്തായി ലിന്റൽ

വാതിലിന്റെയും ജനലിന്റെയും മുകളിൽ വരുന്ന ഭിത്തിയുടെ ഭാരം താങ്ങുന്നതിനാണ് ലിന്റൽ നിർമിക്കുന്നത്. കമ്പിയും മെറ്റലും സിമന്റുമിട്ട് വാർക്കുന്ന ലിന്റലിന്റെ കനം താഴെയിരിക്കുന്ന ഓപ്പണിങ്ങിന്റെ 10:1 അനുപാതത്തിലായിരിക്കണം. അതായത്, ഒരു മീറ്റർ വാതിലിന് 10 സെമീ, ഒന്നര മീറ്റർ ജനലിന് 15 സെമീ എന്നിങ്ങനെയാണ് ലിന്റലിന്റെ കനം വരേണ്ടത്. വീതി ഭിത്തിയുടേതു തന്നെ. വാതിലും ജനലും വരുന്ന ഭാഗത്ത് മാത്രമേ ലിന്റൽ ആവശ്യമുള്ളൂ. ഭിത്തിക്കു മുകളിൽ മുഴുവനായി ലിന്റൽ പണിയേണ്ടത് അത്യാവശ്യമൊന്നുമല്ല. ലിന്റൽ വാർത്ത ശേഷമാണ് വാതിലും ജനലും ഘടിപ്പിക്കുന്നത്. അല്ലെങ്കിൽ വെള്ളം തട്ടി മരം നശിക്കാൻ സാധ്യതയുണ്ട്. ലിന്റലിനോട് ചേർന്നാണ് സൺ ഷേഡ് വാർക്കുന്നത്. സണ്‍ഷേഡും ജനലിന് മുകളിൽ മാത്രമേ ആവശ്യമുള്ളൂ. ഇഷ്ടിക ആർച്ച് രൂപത്തിൽ വച്ച് ലിന്റൽ നിർമിക്കുന്ന രീതിയും വ്യാപകമാണ്.

English Summary- Things to know while selecting Windows

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA