കേരളത്തിൽ 2,000 വീടുകൾ സൗരോർജ്ജവൽക്കരിക്കാൻ പദ്ധതിയുമായി ഫ്രെയർ എനർജി

Mail This Article
പ്രമുഖ സോളർ എനർജി സൊല്യൂഷൻസ് കമ്പനികളിലൊന്നായ ഫ്രെയർ എനർജി, 2024-ൽ കേരളത്തിലെ 2,000 വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ റൂഫ്ടോപ്പ് സോളർ സൊല്യൂഷനുകൾ ലഭ്യമാക്കിയിട്ടുള്ള കമ്പനിയാണ് ഫ്രെയർ എനർജി.
കാര്യക്ഷമവും താങ്ങാനാവുന്ന വിലയുള്ളതുമായ സോളർ സിസ്റ്റങ്ങൾക്കൊപ്പം ഫ്രെയർ എനർജി സാങ്കേതികവിദ്യയും ഉപഭോക്തൃ ധനസഹായവും (5 വർഷം വരെ കാലാവധി) സംയോജിപ്പിക്കുന്നു. വീടുകളുടെയോ ഹൗസിംഗ് സൊസൈറ്റികളുടെയോ ആവശ്യകതകളെ അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റലേഷനുകൾ കസ്റ്റമൈസ് ചെയ്യുന്നത്. സോളർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ബില്ലുകൾ 90% വരെ കുറയ്ക്കാൻ കഴിയുമെന്നതിനു പുറമെ സൗരോർജ്ജം പരിസ്ഥിതി സുസ്ഥിരതയ്ക്കും സംഭാവന നൽകുന്നു.
ഫ്രെയർ എനർജിയെക്കുറിച്ച്
വീടുകളെയും ബിസിനസ്സുകളെയും സൗരോർജ്ജത്തിലേക്ക് മാറാൻ സഹായിക്കുന്ന ഇന്ത്യയിലെ മുൻനിര സോളർ കമ്പനിയാണ് ഫ്രെയർ എനർജി. അന്വേഷണം മുതൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ ഉപഭോക്തൃ യാത്രയും ഞങ്ങൾ SunPro+ ആപ്പിലൂടെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. പരമാവധി സിസ്റ്റം പെർഫോമൻസിനായി ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പ്രകാരം റൂഫ് സോളാർ സിസ്റ്റം രൂപകൽപ്പന ചെയ്യുന്നതിനും വാങ്ങുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും കൈകാര്യം ചെയ്യു ന്നതിലൂടെ ഞങ്ങൾ ഉപഭോക്താവിന് തടസ്സരഹിതമായ അനുഭവം സമ്മാനിക്കുന്നു.