അക്ഷരനഗരിയിൽ മൾബറി ഹോംസിന്റെ കാസബെല്ല
Mail This Article
മെച്ചപ്പെട്ട ജീവിതനിലവാരവും ജോലിസ്ഥലത്തേക്കുള്ള യാത്രാസൗകര്യവും പരിഗണിച്ച്, നഗരപ്രദേശങ്ങളിലേക്ക് കുടുംബവുമൊത്ത് താമസം മാറ്റുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന വീടുകളുടെ കാര്യത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. സൗകര്യങ്ങൾ പരിമിതമാണെങ്കിലും താമസിക്കാൻ ഒരിടം എന്നത് അത്യാവശ്യമായതിനാൽ ഏതു തിരക്കുകളിലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാം എന്ന കാഴ്ചപ്പാട് ഇന്ന് ഭൂരിഭാഗം ആളുകൾക്കുമില്ല.
നഗരത്തിലെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കാവുന്ന വിധത്തിൽ എന്നാൽ സമാധാനവും ശാന്തതയും നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു വീട് എന്നതാണ് പലരുടെയും സ്വപ്നം. അതിൽതന്നെ വില്ലകളോട് താൽപര്യം കൂടുതൽ കാണിക്കുന്നവരാണ് ഏറെയും. കോട്ടയം നഗരത്തിൽ അത്തരത്തിൽ സുഖസ്വച്ഛമായ ഒരു ജീവിതം ഉറപ്പുനൽകുകയാണ് മൾബറി ഹോംസിന്റെ വില്ലാ പ്രോജക്ടായ കാസബെല്ല.
കോട്ടയം നഗരത്തിന്റെ 1.75 കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഏക വില്ല പ്രോജക്ട് എന്നതാണ് പദ്ധതിയുടെ എടുത്തു പറയേണ്ട പ്രത്യേകത. മൂന്ന്, നാല് ബിഎച്ച്കെ ഉള്ള 15വില്ലകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1769 ചതുരശ്ര അടി മുതൽ 3258 ചതുരശ്ര അടി വരെയാണ് വില്ലകളുടെ സ്ഥലവിസ്തീർണ്ണം. ലോകോത്തര സൗകര്യങ്ങളോടെ ഒരുക്കുന്ന വില്ലകളിലൂടെ വേറിട്ട ജീവിതശൈലി താമസക്കാർക്ക് അനുഭവിച്ചറിയാം.
സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്നതാണ് ഗേറ്റഡ് കമ്മ്യൂണിറ്റികളുടെ പ്രധാന സവിശേഷത. മനോഹരമായ ലാൻഡ്സ്കേപ്പിങ്ങും താമസക്കാർക്ക് ഒത്തുചേരാനും ഒരുമിച്ച് സമയം പങ്കിടാനുമുള്ള പൊതു ഇടങ്ങളും കൂടിച്ചേരുമ്പോൾ കാഴ്ചയിലെ ഭംഗിക്ക് പുറമേ സാമൂഹികമായ ഇടപെടലുകൾക്കുള്ള അവസരവും ഇവിടെ ഒരുങ്ങുന്നുണ്ട്.
കോട്ടയം നഗരത്തിലെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ചുകൊണ്ട് ജീവിതനിലവാരം ഉയർത്താനുള്ള സാഹചര്യമാണ് താമസക്കാർക്കായി കാസബെല്ല ഒരുക്കുന്നത്. കേരളത്തിന്റെ തനതുവാസ്തുവിദ്യാശൈലിയുടെ പ്രൗഢി നിലനിർത്തിക്കൊണ്ട് എന്നാൽ അത്യാധുനിക സൗകര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് വില്ലകൾ രൂപകല്പന ചെയ്തിരിക്കുന്നത്. നഗരത്തോട് വളരെയടുത്ത് സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യതയും ശാന്തതയും നഷ്ടപ്പെടാതെ ഇവിടെ ജീവിതം ആസ്വദിക്കാം.
നടപ്പാതകൾ, കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക പ്ലേ ഏരിയ, ചിൽഡ്രൻസ് പാർക്ക് എന്നിവ ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും വേറിട്ട അനുഭവം പ്രദാനം ചെയ്യും. പ്രവാസികളായ കോട്ടയംകാർക്ക് നാടിന്റെ തനിമ തൊട്ടറിഞ്ഞ് അവധി ദിവസങ്ങൾ ആഘോഷമാക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷൻ കൂടിയാണ് കാസബെല്ല. മറുനാട്ടിൽ വളരുന്ന പുതുതലമുറയ്ക്ക് ജീവിതസൗകര്യങ്ങളിൽ മാറ്റമില്ലാതെ ജന്മനാടിന്റെ സംസ്കാരവും പാരമ്പര്യവും ഇവിടെ അനുഭവവേദ്യമാകും.
കാസബെല്ലയിലെ സൗകര്യങ്ങൾ:
• അഞ്ചു മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ
• സുരക്ഷ ഉറപ്പാക്കാനായി 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനം
• കുട്ടികൾക്കായി ഔട്ട്ഡോർ ചിൽഡ്രൻസ് പാർക്കും പ്ലേ ഏരിയയും
• ഔട്ട്ഡോർ ബാഡ്മിന്റൺ /പിക്കിൾ ബോൾ കോർട്ട്
• എൽഇഡി സ്ട്രീറ്റ് ലൈറ്റിങ്
• തുറസായ ഇടത്ത് നിർമിച്ച ആമ്പൽകുളത്തിന് അഭിമുഖമായി വരുന്ന തരത്തിലുള്ള വില്ലകൾ
നാൾക്കുനാൾ അഭിവൃദ്ധി പ്രാപിക്കുന്ന കോട്ടയത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു മികച്ച നിക്ഷേപത്തിനുള്ള അവസരം കൂടിയാണ് കാസബെല്ല ഒരുക്കുന്നത്. വില്ലകൾ സ്വന്തമാക്കുന്ന ആദ്യത്തെ ഏതാനും ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും മൾബറി ഹോംസ് നൽകുന്നുണ്ട്.
RERAയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പദ്ധതിയും മിക്ക ബാങ്കുകളും അപ്പ്രൂവ് ചെയ്തിട്ടുള്ളതുമായതിനാൽ വില്ലകൾ സ്വന്തമാക്കുന്നതിനായി 80 ശതമാനം വരെ വായ്പ എളുപ്പത്തിൽ ലഭിക്കും. നിർമാണമേഖലയിൽ മികച്ച ട്രാക്ക് റെക്കോർഡും കേരളത്തിലെ പല ഹൈ പ്രൊഫൈൽ പദ്ധതികളുടെയും സ്ട്രക്ചറൽ എൻജിനീയർമാരായി പ്രവർത്തിച്ച പരിചയസമ്പത്തുമുള്ള ചാർട്ടേഡ് എൻജിനീയർമാരാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഉന്നത ഗുണനിലവാരത്തിലുള്ള നിർമാണവും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിലെ കാര്യക്ഷമതയും നിർമാതാക്കളുടെ എടുത്തു പറയേണ്ട സവിശേഷതകളാണ്.
കാസബെല്ലയെ കുറിച്ച് കൂടുതൽ അറിയാനായി +91 9847924390 എന്ന നമ്പറിൽ ബന്ധപ്പെടാം.
website- www.mulberryhomesindia.in
email- mulberryhomesktym@gmail.com