ADVERTISEMENT

ഇന്ന് ലോകത്തിന്റെ മിക്കയിടങ്ങളിലും ഭവനവിലയും വസ്തുവിലയുമൊക്കെ കുതിച്ചുയർന്നുകൊണ്ടിരിക്കുന്നതിനാൽ ഭൂരിഭാഗം സാധാരണക്കാർക്കും  'ഇഷ്ടത്തിനൊത്ത വീട്' എന്നത് കയ്യെത്തിപ്പിടിക്കാനാവാത്ത സ്വപ്നമാണ്.

എന്നാൽ ഇതോർത്ത് ദുഃഖിച്ചിരിക്കാതെ 'ഇഷ്ടത്തിനൊത്ത വീട്' ഒരുക്കാൻ യുഎസിലെ നെവാദ സ്വദേശികളായ ദമ്പതികൾ കണ്ടുപിടിച്ച മാർഗമാണ് സമൂഹമാധ്യമങ്ങളിൽ  ശ്രദ്ധ നേടുന്നത്. വലിയ വീട് വാങ്ങുന്നതിനുപകരം അത്യാവശ്യം വലിയൊരു പള്ളി  സ്വന്തമാക്കി ഇവർ ഇഷ്ടത്തിനൊത്ത വീടൊരുക്കി.

അലക്സ് എന്ന യുവതിയും ഭർത്താവുമാണ് പള്ളിയും വീടും കൂടിച്ചേർന്ന 'ചൗസ്' എന്നു വിളിക്കാവുന്ന ഈ വസതിയുടെ ഉടമകൾ. റെനോ എന്ന പ്രദേശത്ത് മൂന്നേക്കർ എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന പള്ളി കണ്ടമാത്രയിൽ തന്നെ ഇരുവർക്കും  ഇഷ്ടമായി. 1973 നിർമിച്ച പള്ളി കുറച്ചുവർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്നു.

ഇതിനുള്ളിൽ തങ്ങളുടെ സ്വപ്നഭവനം സൃഷ്ടിക്കാനാകുമെന്ന് തോന്നിയതോടെ 4000 ചതുരശ്ര അടിയുള്ള പള്ളി ഇവർ വിലയ്ക്കുവാങ്ങി. നവീകരണത്തിനായി കരാറുകാരെ ഏൽപിക്കാതെ സ്വന്തം നിലയിൽ ജോലികൾ ആരംഭിച്ചു.

ഒരുകാലത്ത് ധാരാളമാളുകളുടെ പ്രിയപ്പെട്ട ആരാധനാലയമായിരുന്നതിനാൽ ആ വൈകാരിക മൂല്യം കാത്തുസൂക്ഷിക്കാനായി പള്ളിയുടെ ബാഹ്യരൂപത്തിലോ മറ്റുഭാഗങ്ങൾക്കോ മാറ്റങ്ങൾ വരുത്താതെയാണ് നവീകരണം നടത്തിയത്. 

ഭിത്തികളെല്ലാം പെയിന്റ് ചെയ്ത് മനോഹരമാക്കി. തറയിൽ ടൈലുകൾ വിരിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് ഫർണിച്ചറുകളും ഇന്റീരിയറും ഒരുക്കുന്നത്. അഞ്ച് കിടപ്പുമുറികളും മൂന്ന് ബാത്റൂമുകളും അടങ്ങുന്നതാണ് ഈ വീട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതേയുള്ളൂ.

നവീകരണ പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിന്റെയും വിഡിയോകൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.  നവീകരണം പൂർത്തിയായ ശേഷം വീട് കാണാനുള്ള ആഗ്രഹമാണ് കൂടുതലാളുകളും പ്രകടിപ്പിക്കുന്നത്.

English Summary:

Couple Bought and Converted Old Church to House- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com