ADVERTISEMENT

ഒരു കുഞ്ഞിന് ജന്മം നൽകുക, ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. ആ സമയത്ത് കടന്നുപോകുന്ന ശാരീരിക യാതനകൾക്ക് ഭർത്താവിൽനിന്ന് എന്തെങ്കിലും സ്നേഹസമ്മാനം ലഭിച്ചാൽ അത് ഏതൊരു സ്ത്രീയുടെയും മനസ്സുനിറയ്ക്കും. ചിലർക്കാകട്ടെ പ്രസവശേഷം വേണ്ടത്ര പരിഗണനയോ സ്നേഹമോ ലഭിക്കുന്നില്ലെന്ന തോന്നൽ ഡിപ്രഷനിലേക്ക് നയിക്കും.

കോടീശ്വരനായ ഭർത്താവ്, സമ്മാനമായി, 'താൻ ആഗ്രഹിച്ച ബംഗ്ലാവ് വാങ്ങി നൽകിയില്ല', എന്ന പരാതി ഉന്നയിക്കുകയാണ് ലിൻഡ എന്ന യുവതി. പ്രസവശേഷം സമ്മാനമായി ബംഗ്ലാവ് വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടിട്ടും, സാധാരണ ഒരു അപ്പാർട്ട്മെന്റ്മാത്രം നൽകിയതാണ് യുവതിയെ വേദനിപ്പിച്ചത്. ഭർത്താവിന്റെ ഈ അവഗണന തന്നെ പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്കെത്തിച്ചു എന്നവർ സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തി.

എന്നാൽ ലിൻഡയ്ക്ക് ലഭിച്ച പ്രസവസമ്മാനം ഈ അപ്പാർട്ട്മെന്റ് മാത്രമായിരുന്നില്ല. കാർ, ലക്ഷ്വറി ജ്വല്ലറി, ആഡംബര ബാഗ് തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിച്ചു. ഗർഭകാലം ഏറെ ആസ്വദിച്ചുവെന്നും ജന്മം നൽകിയ മകളെ താൻ അങ്ങേയറ്റം സ്നേഹിക്കുന്നുണ്ടെന്നും യുവതി പറയുന്നു.  ഒടുവിൽ ലഭിച്ച സമ്മാനത്തിന്റെ നല്ല വശങ്ങൾ കണ്ടെത്താനും അവർ ശ്രമിക്കുന്നുണ്ട്. ചെറുതെങ്കിലും കണ്ണായ സ്ഥലത്താണ് പുതിയ അപാർട്മെന്റ്. അത് മറിച്ചുവിറ്റാൽ വലിയൊരു തുക കിട്ടും.

ഒരുവിഭാഗം സമൂഹമാധ്യമത്തിൽ  ലിൻഡയെ പിന്തുണയ്ക്കുമ്പോൾ, ഇതുകണ്ട് സാധാരണക്കാരുടെ ഭാര്യമാരും ഇതുപോലെ സമ്മാനം നിർബന്ധമായി ചോദിച്ചാലുള്ള അവസ്ഥ എന്താകുമെന്ന് മറുവിഭാഗവും പ്രതികരിക്കുന്നു.

English Summary:

Husband Gifted Small House instead of Mansion- Wife Slams Husband- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com