ADVERTISEMENT

വീടിന്റെ പ്ലാസ്റ്ററിങ് പഴകിയതിനെ തുടർന്ന് അതൊന്നു മോടി പിടിപ്പിക്കാം എന്ന് തീരുമാനിച്ചതായിരുന്നു പെൻസിൽവാനിയ സ്വദേശിനി ജെ.

ബിൽഡർമാരെത്തി പണി ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ പരിഭ്രാന്തിയുളവാക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് വീട്ടിൽ അരങ്ങേറിയത്. പ്ലാസ്റ്ററിങ് ചെയ്ത ഭിത്തിക്കുള്ളിൽ ഇവരുടെ വളർത്തു പൂച്ച കുടുങ്ങി പോവുകയായിരുന്നു.

മനോഹരമായാണ് ബിൽഡർമാർ ഭിത്തിയുടെ പ്ലാസ്റ്ററിങ് പൂർത്തിയാക്കിയിരുന്നത്.  ജോലി തീർത്ത് ബിൽഡർമാർ മടങ്ങിയശേഷം ഡ്രോയിങ് റൂമിലെ പ്ലാസ്റ്ററിങ് കണ്ടാസ്വദിച്ച് നടക്കുന്നതിനിടെയാണ് തൻ്റെ വളർത്തുപൂച്ചകളിൽ ഒന്നിനെ കാണാനില്ലെന്ന വിവരം ഇവർ തിരിച്ചറിഞ്ഞത്.

വീടിനുള്ളിൽ പണി നടന്ന കോലാഹലങ്ങൾ മൂലം പൂച്ച പുറത്തേക്ക്  ഇറങ്ങിപ്പോയതാവാമെന്ന് കരുതി ആദ്യം കാര്യമാക്കിയില്ല. എന്നാൽ കുറച്ചു സമയത്തിന് ശേഷമാണ് പ്ലാസ്റ്ററിങ് നടത്തിയ ഭിത്തിക്കുള്ളിൽ നിന്നും വിചിത്രമായ ശബ്ദങ്ങൾ കേട്ടു തുടങ്ങിയത്.

എന്താണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും പെട്ടെന്ന് തന്റെ കാണാതായ പൂച്ച അതിനുള്ളിൽ പെട്ടോ എന്ന് സംശയം തോന്നി. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ഭിത്തിയുടെ ഉൾഭാഗത്ത് പൂച്ച മാന്തുന്നതിന്റെ ശബ്ദവും നേർത്ത കരച്ചിലുകളും തിരിച്ചറിഞ്ഞു. ശ്വാസം കിട്ടാതെ തന്റെ പ്രിയപ്പെട്ട വളർത്തു പൂച്ച ചത്തു പോകുമോ എന്ന പരിഭ്രാന്തിയായി.

ഒട്ടും സമയം പാഴാക്കാതെ പുതിയതായി പ്ലാസ്റ്ററിങ് ചെയ്ത ഭിത്തിയിൽ ശബ്ദം കേട്ട ഭാഗത്ത് കൈയിൽ കിട്ടിയ കത്തിയെടുത്ത് കുത്തി ചെറിയ ദ്വാരം ഉണ്ടാക്കിയപ്പോൾ തന്നെ പൂച്ച രണ്ടു കാലുകളും അതിലൂടെ പുറത്തേക്കിട്ട്  രക്ഷപ്പെടാൻ ശ്രമിച്ചു. പൂച്ചയ്ക്ക് ഇറങ്ങാൻ പാകത്തിന് വലുപ്പം എത്തിയതോടെ സമയം പാഴാക്കാതെ അതിനെ പുറത്തേക്ക് വലിച്ചെടുത്തു.

സംഭവം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ പൂച്ച ഉള്ളിൽ പെട്ടിട്ടും അത് ശ്രദ്ധിക്കാത്ത ജോലിക്കാർക്കെതിരെ രൂക്ഷ വിമർശനമാണ് ആളുകൾ ഉയർത്തുന്നത്.

English Summary:

Cat Trapped inside plastering wall in renovated apartment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com