sections
MORE

ലോകകപ്പ് ആവേശത്തിനിടയിലും ഇന്ത്യൻ താരങ്ങളെ കാത്ത് ഈ വീടുകൾ

cricket-flats
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മിന്നും താരങ്ങളാണ് വിരാട് കോലിയും ശിഖര്‍ ധവാനും കെഎല്‍ രാഹുലും രോഹിത്ത് ശര്‍മ്മയും. ഐസിസി വേള്‍ഡ് കപ്പ്‌ വേദിയില്‍ ലോകം ഉറ്റുനോക്കുന്ന താരങ്ങളാണ് ഇവരെല്ലാം. എന്നാല്‍ കളിക്കളത്തിലെ പ്രകടനത്തിലൂടെ മാത്രമേ നമുക്കിവരെ കൂടുതലായി അറിയൂ.പക്ഷേ ഗ്രൗണ്ടിനു പുറത്തുള്ള ഇവരുടെ ജീവിതം എങ്ങനെയാകും ?  ഇവരെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഇവരുടെ ഭവനങ്ങളെ കുറിച്ചുകൂടി അറിയണം. എല്ലാവരെയും പോലെ ഇവര്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഇവരുടെ വീടുകള്‍. ആ വീടുകളെ നമുക്കും എന്നാല്‍ ഒന്നടുത്തറിയാം.

വിരാട് കോലിയുടെ സീവ്യൂ അപ്പാര്‍ട്ട്മെന്റ് 

kohli-mumbai-flat

മുംബൈയിലെ വോര്‍ലിയിലാണ് വിരാടും ഭാര്യ അനുഷ്ക ശര്‍മ്മയും തങ്ങളുടെ സ്വപ്നഭവനം കണ്ടെത്തിയത്. മുംബൈയിലെ പൊന്നും വിലയുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. മുംബൈ നഗരവും അറബിക്കടലിന്റെ സൗന്ദര്യവും ഏറ്റവും മനോഹരമായ രീതിയില്‍ വിരാടിന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാല്‍ കാണാം. അതുതന്നെയാണ് വീടിന്റെ ഏറ്റവും വലിയ ആകർഷണവും.

അഞ്ചുകിടപ്പുമുറികളാണ് ഫ്ലാറ്റിൽ ഉള്ളത്. 34 കോടി രൂപയാണ് വില. എങ്കിലും കണ്ണിൽ കുത്തിക്കയറുന്ന ആഡംബരങ്ങളെക്കാൾ സൗകര്യങ്ങൾക്കാണ് ഫ്ലാറ്റിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. കോലി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ വാങ്ങിച്ചുകൂട്ടിയ ക്യൂരിയോകൾ ആണ് വീടിനകം അലങ്കരിക്കുന്നത്.

virat-pets-flat

ഗുര്‍ഗോണിലും ഇവര്‍ക്ക് വീടുണ്ട്. എങ്കിലും കോലിയുടെ ക്രിക്കറ്റ്‌ തിരക്കുകളും അനുഷ്കയുടെ ഷൂട്ടിങ് തിരക്കുകളും കഴിഞ്ഞെത്തിയാല്‍ ഇരുവര്‍ക്കും പ്രിയപ്പെട്ടയിടം ഇവിടമാണ്.

രോഹിത്ത് ശര്‍മ്മ 

rohit-sharma-flat

കോലിയെപ്പോലെ തന്നെ വോര്‍ലിയിലെ താമസക്കാരനാണ് രോഹിത്തും. 6,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ആഡംബര ഫ്ലാറ്റ് തന്നെയാണ് രോഹിത്തും സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത്തിയൊന്‍പതാമത്തെ നിലയിലാണ് ഭാര്യയ്ക്കും മകള്‍ക്കും പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കും ഒപ്പം രോഹിത്ത് കഴിയുന്നത്‌.

view-from-bedroom

നാലു കിടപ്പുമുറികൾ, മിനി തിയറ്റർ, ജിം, സ്വകാര്യ സ്വിമ്മിങ് പൂൾ, സ്‌കൈ കഫെ തുടങ്ങിയവയെല്ലാം ഫ്ലാറ്റിൽ ഒരുക്കിയിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൽമർ ടാർണർ ആർക്കിടെക്ട് കമ്പനിയാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിനെ കുറിച്ചോ അകത്തളങ്ങളെ കുറിച്ചോ അധികം സംസാരിക്കാനോ ചിത്രങ്ങള്‍ പങ്കുവയ്ക്കാനോ ഇഷ്ടമല്ലാത്ത ആളാണ്‌ രോഹിത്ത്.

ശിഖര്‍ ധവാന്‍

dhawan-house

സ്വന്തമായി ഹോം ഡെക്കര്‍ ലേബല്‍ തന്നെയുള്ള ആളുകളാണ് ശിഖര്‍ ധവാനും ഭാര്യയും. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ വീടിന്റെ ഡിസൈനിങ് രീതികള്‍ ഗംഭീരമാകാതിരിക്കില്ലല്ലോ. മിക്കപ്പോഴും സമൂഹമാധ്യമത്തിലൂടെ  തന്റെ വീടിന്റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്‌. അത്യാഡംബരങ്ങള്‍ നിറഞ്ഞതാണ്‌ അദ്ദേഹത്തിന്റെ വീടെന്നു അതില്‍ നിന്ന് തന്നെ മനസിലാക്കാം. 

കെഎല്‍ രാഹുല്‍

rahul-kl-home

ബെംഗളൂരുവിൽ നിന്നുള്ള ബാറ്റ്സ്മാന്‍ ആണ് രാഹുല്‍. പൊതുവേ ശാന്തമായ അന്തരീക്ഷം ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ രാഹുല്‍. ബെയ്ജ് , വൈറ്റ്, ബ്രൌണ്‍ നിറങ്ങള്‍ ഏറെ ഇഷ്ടമുള്ള രാഹുലിന്റെ വീടും ഈ നിറങ്ങളിലാണ്. തന്റെ പ്രിയപ്പെട്ട നായ്ക്കൊപ്പമാണ് രാഹുല്‍ ഈ വീട്ടില്‍ സമയം ചെലവിടുന്നത്. 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA