ADVERTISEMENT

ഓര്‍ക്കുന്നില്ലേ രവീണ ടണ്ഠനെ? തൊണ്ണൂറുകളില്‍ ബോളിവുഡ് നിറഞ്ഞു നിന്നിരുന്ന രവീണ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. എങ്കിലും മിക്ക ബോളിവുഡ് പാര്‍ട്ടികളിലും താരം സ്ഥിരസാന്നിധ്യമാണ്. 

മുംബൈയിലെ സെലിബ്രിറ്റി കോളനിയായ ബാന്ദ്രയിലാണ് രവീണയുടെ വീട്. എന്നാൽ നഗരത്തിന്റെ ബഹളങ്ങളൊന്നും ഇവിടേക്ക് എത്തില്ല. 'നീലായ' എന്നാണു രവീണയും ഭര്‍ത്താവ് അനില്‍ തടാനിയും തങ്ങളുടെ വീടിനു നല്‍കിയിരിക്കുന്ന പേര്. സംസ്കൃതത്തില്‍ അഭയം എന്നാണ് ഇതിനര്‍ഥം. പേരിനെ അന്വർത്ഥമാക്കുംവിധം, നഗരത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ പച്ചപ്പും ശാന്തതയും ഒരുക്കിയിരിക്കുന്നു.

raveena-home

മനോഹരമായ ഒരു ചെറിയ പൂന്തോട്ടവും മരങ്ങളും ഇവിടെയുണ്ട്. രവീണയുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും അനുസരിച്ചാണ് വീടിന്റെ നിര്‍മ്മാണം. കേരള വാസ്തുശൈലിയിലുള്ള ഇടങ്ങളും ഇവിടെ കാണാം. ചുറ്റുമതിലിനോട് ചേർന്ന് മരങ്ങളുടെ തണലിൽ ഒരു ഗസീബോയും ഒരുക്കിയിട്ടുണ്ട്. രവീണയുടെയും കുടുംബത്തിന്റെയും കോഫീ കോർണർ ആണിവിടം.

raveena-house

കല്ലില്‍ തീര്‍ത്ത ഒരു ഗണപതി വിഗ്രഹമാണ്‌ വീടിന്റെ പുറത്തെത്തിയാല്‍ ആദ്യം നമ്മളെ വരവേല്‍ക്കുന്നത്. കേരള , മൊറോക്കന്‍ ഡിസൈനുകളോട് പ്രത്യേക ഇഷ്ടമുള്ള ആളാണ്‌ രവീണ. എന്നാല്‍ തനിക്കും അനിലിനും വീടിനു ഏതെങ്കിലും ഒരു ഡിസൈന്‍ തന്നെ മുഴുവനായും വേണം എന്നും ആഗ്രഹമില്ലായിരുന്നു എന്ന് രവീണ പറയുന്നു.

raveena-house-mumbai

വീടിനു പുറത്തായി കുടുംബാംഗങ്ങള്‍ക്ക് ഇരിക്കാനായി ഒരല്‍പം സ്ഥലം ഒരുക്കിയിട്ടുണ്ട്. തടിയില്‍ തീര്‍ത്ത ഇരിപ്പിടവും. ഇവിടെയാണ്‌ മിക്ക വൈകുന്നേരങ്ങളിലും ഒത്തുചേരലുകൾ ഒരുക്കുന്നത്. ആര്‍ക്കിടെക്റ്റുകളായ സാകേത് സേത്തി , ശബ്നം ഗുപ്ത എന്നിവരാണ് രവീണയ്ക്ക് വേണ്ടി വീട് ഡിസൈന്‍ ചെയ്തത്. മുംബൈ നഗരമധ്യത്തിൽ ഇത്രയും പച്ചപ്പുള്ള വീടുകൾ അധികം കാണില്ല എന്ന് വീട്ടിലെത്തുന്ന ആരും അദ്ഭുതത്തോടെ സമ്മതിച്ചു പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com