ADVERTISEMENT

ഹോളിവുഡ് സിനിമയിലെ കിരീടം വയ്ക്കാത്ത റാണിയാണ് ആഞ്ജലീന ജോളി. മുൻഭർത്താവും ഹോളിവുഡ് സൂപ്പർതാരവുമായ ബ്രാഡ്പിറ്റുമായി പിരിഞ്ഞ ശേഷം മക്കളുമായി കഴിയുകയാണ് താരം ഇപ്പോള്‍.

കോടികള്‍ പ്രതിഫലം വാങ്ങുന്ന ആഞ്ജലീന അടുത്തിടെ സ്വന്തമാക്കിയ ആഡംബര ഭവനമാണ് ഇപ്പോള്‍ ഹോളിവുഡില്‍ വാര്‍ത്ത.  25 മില്യൻ ഡോളര്‍ ചിലവാക്കിയാണ് ആഡംബരബംഗ്ലാവ് താരം വാങ്ങിയത്. അതായത് ഏകദേശം 179 കോടി ഇന്ത്യൻ രൂപ! ലക്ഷ്വറിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന താരം തന്റെ വീടിന്റെ കാര്യത്തില്‍ അതൊട്ടും കുറയ്ക്കില്ല എന്ന് എല്ലാവർക്കും അറിയാമല്ലോ. 

angelina-jolie-house-aerial

ലൊസാഞ്ചലസിലെ ചരിത്രപ്രസിദ്ധമായ ലോഗ്ലിന്‍ പാര്‍ക്കിനു സമീപമുള്ള രണ്ടരയേക്കറിലാണ്  ആഞ്ജലീനയുടെ പുതിയ വീട്. ഫിലിം നിര്‍മ്മാതാവ് സെസില്‍ ബി ഡിമില്ലിയുടെ കയ്യില്‍ നിന്നാണ് ആഞ്ജലീന ഈ വീട് വാങ്ങിയത്.  

angelina-jolie-house-living

1913 ലാണ് ഈ സൗധം പണികഴിപ്പിച്ചത്. 6 കിടപ്പറകള്‍ 10 ബാത്ത്റൂം എന്നിവ ഇതിലുണ്ട്. 

angelina-jolie-house-bed

ആഡംബരങ്ങള്‍ നിറഞ്ഞ ലിവിംഗ് റൂം , മഹാഗണിയില്‍ തീര്‍ത്ത കൂറ്റന്‍ ഡൈനിങ്ങ്‌ ടേബിള്‍ നിറഞ്ഞ ഡൈനിങ്ങ്‌ റൂം, ആധുനിക അടുക്കള എല്ലാം കാണികളെ മയക്കുന്നതാണ്. വായനയില്‍ തത്പരയായ താരത്തിനായി ഒരു വലിയ ലൈബ്രറിയും ബംഗ്ലാവിൽ ഒരുക്കിയിട്ടുണ്ട്.

angelina-jolie-house-library

7500 ചതുരശ്രയടിയുള്ള വീട് ദീര്‍ഘകാലം നീണ്ട അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരുന്നു. ഏറ്റവും പുതിയ ആഡംബര സൗകര്യങ്ങളിലേക്ക് വീടിനെ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ഈ അടച്ചിടൽ.

angelina-jolie-house-pool

വീടിനു പുറത്തായി മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ഹോളിവുഡ് ശൈലിയിലെ പൂള്‍, ഫൗണ്ടന്‍, റോസ് ഗാര്‍ഡന്‍ എല്ലാം ഇവിടെ മോടി കൂട്ടുന്നു.

നതാലിയ പോര്‍ട്ട്‌മാന്‍ , ക്രിസ്ടീന്‍ സ്ടുവാര്‍ഡ്‌ തുടങ്ങിയവരാണ് ആഞ്ജലീനയുടെ അയല്‍ക്കാര്‍. ബ്രാഡ്പിറ്റിന്റെ നിലവിലെ വീട്ടില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ അകലെയാണ് ആഞ്ജലീനയുടെ പുത്തന്‍ ഭവനം എന്ന പ്രത്യേകതയുമുണ്ട്.

English Summary- Angelina Jolies' Luxury House in Losangeles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com