ADVERTISEMENT

യുട്യൂബിലെ പൊന്നുംവിലയുള്ള താരമാണ് ലില്ലി സിങ്. നടി, എഴുത്തുകാരി, യുട്യൂബര്‍ എന്നിങ്ങനെ ബഹുമുഖപ്രതിഭയായ ലില്ലിയെ ആരാധകര്‍ സ്നേഹത്തോടെ സൂപ്പര്‍വുമന്‍ എന്നാണ് വിളിക്കുന്നത്. 2010 ഒക്ടോബറിൽ തുടങ്ങിയ സൂപ്പർ വുമൺ' എന്ന യൂട്യൂബ് പരിപാടിയിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ആളാണ് ലില്ലി. 

പൊതുവെ ഷൂട്ടിങ് തിരക്കുകൾ മൂലം വീട്ടിലിരിക്കാൻ കഴിയാത്തവരാണ് സെലിബ്രിറ്റികൾ. എന്നാൽ ഈ കൊറോണ കാലം ലില്ലിക്ക് അൽപം സ്പെഷലാണ്. കാരണം അടുത്തിടെയാണ്  4.1 മില്യൺ ഡോളർ (31 കോടി രൂപ) മുടക്കി ലൊസാഞ്ചലസിൽ പുതിയ ആഡംബര ബംഗ്ലാവ് ലില്ലി സ്വന്തമാക്കിയത്. വീടിന്റെ ചിത്രങ്ങള്‍ കൂടി അടുത്തിടെ ലില്ലി ആരാധകര്‍ക്ക് പങ്കുവച്ചിരുന്നു. തിരക്കുകളെല്ലാം മാറ്റിവച്ച് പുതിയ വീട് ഒരുക്കുന്നതിന്റെ തിരക്കിലാണ് ലില്ലി.

lilly-singh-house-hall

അഞ്ചു ബെഡ്‌റൂമുകളും ആറു ബാത്‌റൂമുകളുമുള്ള ആഡംബരവസതിയാണ്‌ ഇത്. ഒപ്പം മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പിങ്ങിനോട് ചേര്‍ന്ന് കിടിലന്‍ പൂളും ഔട്ട്‌ഡോര്‍ കിച്ചണും ഇവിടുണ്ട്. മൂന്നുനിലകളിലായി പണിത വീട്ടില്‍ വിശാലമായ ഗസ്റ്റ് റൂം, ഗെയിം റൂം, ബാര്‍ ഏരിയ, സിനിമറൂം എല്ലാമുണ്ട്. 

lilly-singh-house-night

വീടിന്റെ പുറത്തായി മനോഹരമായ പൂന്തോട്ടത്തിനൊപ്പം വലിയൊരു ബാസ്കറ്റ് ബാള്‍ കോര്‍ട്ടും ഉണ്ട്. ഇന്ത്യൻ വംശജയായ ലില്ലി സിങ്  കനേഡിയൻ പൗരയാണ്. പഞ്ചാബിൽ നിന്നുള്ള മൽവീന്ദർ - സുഖ്വീന്ദർ ദമ്പതികളുടെ പുത്രിയാണ്. യൂട്യൂബിൽ 'സൂപ്പർവുമൺ' എന്ന ചാനലാണ് ലില്ലി സിംഗിനെ ലോകപ്രശസ്തയാക്കിയത്. 2018 ആഗസ്റ്റിലെ കണക്കനുസരിച്ച് 14 മില്യൻ വരിക്കാരാണ് സൂപ്പർവുമൺ ചാനലിനുള്ളത്. 2016-ൽ ഇറങ്ങിയ 'എ ട്രിപ് റ്റു യൂണിക്കോൺ ഐലൻറ്' എന്ന ചിത്രത്തിൽ ലില്ലി സിങ് അഭിനയിച്ചിട്ടുണ്ട്.

English Summary- YouTube Star Lilly Singh House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com