sections
MORE

തട്ടീം മുട്ടീമിലെ ആദിശങ്കരന്റെ വീട്ടുവിശേഷങ്ങൾ

sagar-suryan-house
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ സീരിയലാണ് തട്ടീം മുട്ടീം. അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അക്കൂട്ടത്തിൽ അവസാനമെത്തി പ്രേക്ഷശ്രദ്ധ നേടിയയാളാണ് സാഗർ സൂര്യൻ. അതായത് മീനാക്ഷിയുടെ ഭർത്താവായി എത്തുന്ന മടിയനായ ആദിശങ്കരൻ. സാഗർ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഞാനും വീടും..

തൃശൂർ അമല ഭാഗത്താണ് വീട് . അച്ഛൻ സുരേന്ദ്രൻ ബിസിനസ്സ് നടത്തുന്നു. അമ്മ മിനി  വീട്ടമ്മയാണ്. അനിയൻ സച്ചിൻ . ഇതാണ് എന്റെ കുടുംബം. എന്റെ പ്രായമാണ് എന്റെ വീടിനും. അച്ഛൻ നേരത്തെ കോൺട്രാക്ടർ ആയിരുന്നു. 26 വർഷം മുൻപ് അച്ഛന്റെ മേൽനോട്ടത്തിലാണ് വീട് പണിതത്. വീടിനെ തനിമയോടെ കാത്തു സൂക്ഷിക്കുന്നതും പരിപാലിക്കുന്നതും അമ്മയാണ് . വീട് പണിത സമയത്തെ ഫർണിച്ചറുകളും അലങ്കാരങ്ങളും പോലും അമ്മ ഇപ്പോഴും തൂത്തുതുടച്ചു ഭംഗിയാക്കി നിലനിർത്തിയിട്ടുണ്ട്. ആ കാര്യത്തിലൊക്കെ ഞാനും തട്ടീം മുട്ടീമിലെ ആദിയെപ്പോലെ മടിയനാണ്.

sagar-suryan-family

ഞാനും അനിയനും വലുതായപ്പോൾ പ്രത്യേകം മുറികൾ എന്ന ആവശ്യം ഉന്നയിച്ചു. എന്തായാലും ഞാൻ ജോലി കിട്ടി ഉടനെയൊന്നും വീട് പുതുക്കിപ്പണിയൽ നടക്കില്ല എന്ന് അച്ഛന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞ വർഷം  വീട് മുകളിലേക്ക് പുതുക്കിപ്പണിതു. മുകളിൽ മുറികൾ കൂട്ടിച്ചേർത്തു. അങ്ങനെ എനിക്കും അനിയനും പ്രത്യേകം മുറികളായി.

വഴിത്തിരിവായി തട്ടീം മുട്ടീം...

പിജി പഠനം കഴിഞ്ഞ ശേഷം അഭിനയത്തിൽ ഒരു റിഫ്രഷർ കോഴ്സ് ചെയ്തിരുന്നു. ആ സമയത്താണ് തട്ടീം മുട്ടീമിലേക്ക് പുതിയ കഥാപാത്രത്തിനെ ആവശ്യമുണ്ട് എന്ന പരസ്യം കാണുന്നത്. അങ്ങനെ ഓഡിഷൻ വഴിയാണ് ആദിശങ്കരൻ എന്ന കഥാപാത്രം എന്റെ അടുത്തേക്കെത്തുന്നത്. ഇപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ കുടുംബപ്രേക്ഷകർ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആത്മവിശ്വാസം നൽകുന്നുണ്ട്. അഭിനയമേഖലയിൽ ഇനിയും സജീവമാകണമെന്നാണ് ആഗ്രഹം.

തട്ടീം മുട്ടീം വീട്...

എന്റെ കഥാപാത്രം  ഭാര്യവീട്ടിൽ പരമസുഖം എന്ന പോളിസിയുമായി ജീവിക്കുന്നയാളാണ്. അരൂരിലാണ് സീരിയലിലെ രണ്ടു വീടുകളും. സീരിയലിൽ മീനാക്ഷിയെ പെണ്ണുകാണാൻ വരുമ്പോൾ എനിക്ക് രണ്ടുനില വീടൊക്കെ ഉണ്ടായിരുന്നു. പിന്നീടാണ് അതെല്ലാം ഉഡായിപ്പാണെന്നു കാണുന്നവർക്ക് മനസിലായത്. ചെറിയ വാടകവീട്ടിലാണ് എന്റെ കഥാപാത്രവും കുടുംബവും താമസിക്കുന്നത്. 

sagar-suryan-thatteem-mutteem2

തട്ടീം മുട്ടീം വീടുകൾ ശരിക്കും മറ്റൊരു കുടുംബം പോലെയാണ്. കൊറോണ ലോക് ഡൗൺ കാരണം ഷൂട്ടിങ് കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു. അതുകൊണ്ട് അവരെ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്. സൈജു കുറുപ്പ് നായകനാകുന്ന ഒരു സിനിമയിലും ഇപ്പോൾ അഭിനയിച്ചു. അത് റിലീസ് ചെയ്യാനുണ്ട്. കൂടുതൽ അവസരങ്ങൾക്കായും കാത്തിരിക്കുന്നു. വീട്ടിൽ സിനിമ കണ്ടും ഗെയിം കളിച്ചുമൊക്കെയാണ് ഇപ്പോൾ സമയം ചെലവഴിക്കുന്നത്. 

English Summary- Sagar Suryan Thattem Mutteem Fame Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA