sections
MORE

എന്റെ ലോക്ഡൗൺ കാലം ഇങ്ങനെ; ടിവി താരം മീനാക്ഷിയുടെ വിശേഷങ്ങൾ

meenaksi-marimayam-house
SHARE

മഴവിൽ മനോരമയിലെ നായികാനായകൻ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മീനാക്ഷി. ഇപ്പോൾ ജനപ്രിയ പരിപാടിയായ മറിമായത്തിലും കിങ്ങിണി എന്ന കഥാപാത്രമായി ഇടയ്ക്കിടയ്ക്ക് മീനാക്ഷി എത്താറുണ്ട്. മീനാക്ഷി തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കുടുംബവീട് ...

ആലപ്പുഴ മാരാരിക്കുളമാണ് സ്വദേശം. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ബ്യൂട്ടീഷനാണ്.  എനിക്കൊരു ചേട്ടൻ. ഇതാണ് എന്റെ കുടുംബം. അച്ഛന്റെ പഴയ തറവാടായിരുന്നു. നാലുകെട്ടും അറയും പുരയും പറമ്പും സർപ്പക്കാവും  കുളവുമൊക്കെയുള്ള വീടായിരുന്നു. പിന്നീട് ഓരോരുത്തരായി ഭാഗം പറ്റി പിരിയുന്ന മുറയ്ക്ക് വീടിന്റെ വലുപ്പവും കുറഞ്ഞുവന്നു. അവസാനം നാലുകെട്ട് എല്ലാം പൊളിച്ചു കളഞ്ഞു രണ്ടു മുറികളുള്ള കൊച്ചുവീടായി മാറി. ഞാൻ നാലാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് അത് പൊളിച്ചു പുതിയ വീട് പണിതു. അന്ന് മുതൽ ഇന്നുവരെ ആ വീട്ടിലാണ് താമസിക്കുന്നത്.

meenakshi-family

പഴയ വീട്ടിൽ ഒരു അറയുണ്ടായിരുന്നു. വീടുണ്ടായിരുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ അത് തുറന്നു കണ്ടിട്ടില്ല. അതിനുള്ളിൽ എന്താകും എന്ന് എപ്പോഴും ഒരു കൗതുകം ഉണ്ടായിരുന്നു. വല്ല നിധി വല്ലതും ഉണ്ടെങ്കിലോ!..അവസാനം അറ പൊളിച്ചു. നിധിയൊന്നും കിട്ടിയില്ലെങ്കിലും പഴയ  ഒരു ചെമ്പു തകിട് കിട്ടി. അത് അച്ഛൻ ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

മിനിസ്ക്രീനിലേക്ക്..

meenakshi

ഞാൻ ഏവിയേഷനാണ് പഠിച്ചത്. അതിനുശേഷം ക്യാബിൻ ക്രൂ ആയി കുറച്ചുകാലം ജോലി ചെയ്തു. അങ്ങനെ ഞാൻ നെടുമ്പാശേരിയിലേക്ക് വാടകഫ്‌ളാറ്റെടുത്ത് താമസം മാറി. ഇപ്പോഴും ഇവിടെയാണ് താമസിക്കുന്നത്.

മഴവിൽ മനോരമയിലെ നായികാനായകൻ എന്ന പ്രോഗ്രാമാണ് വഴിത്തിരിവായത്. അതിനുശേഷം ജോലി രാജിവച്ചു മിനിസ്‌ക്രീനിൽ സജീവമായി. ഇപ്പോൾ മറിമായത്തിലും കിങ്ങിണി എന്ന അതിഥി കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. തട്ടീം മുട്ടീമിലും ഗസ്റ്റ് റോൾ ചെയ്തു. എയർ ഹോസ്റ്റസ് ജോലിക്കായി അപേക്ഷിച്ചു കാത്തിരിക്കുകയാണ്. അതിനിടയിൽ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം.

കൊറോണക്കാലം ബോറടി...

ലോക്ഡൗണ് മുൻപ് ഞാൻ മാരാരിക്കുളത്തെ വീട്ടിലെത്തി. ഇപ്പോൾ ഇവിടെ ബോറടിച്ചു ഇരിക്കുകയാണ്. ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ് ഒക്കെയാണ് ആശ്വാസം. അടുക്കള എന്റെ ഡിപ്പാർട്മെന്റല്ല. അമ്മ നന്നായി പാചകം ചെയ്യും. എത്രയും വേഗം ലോക്ഡൗൺ തീരുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ. അത് കഴിഞ്ഞു ആദ്യം ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് വരെ തയാറാക്കിയിട്ടുണ്ട്.

English Summary- Meenakshi Home Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA