ADVERTISEMENT

എംഎസ് ധോണിയുടെ കഥ പറഞ്ഞ ധോണി- ദി അൺടോൾഡ് സ്റ്റോറിയിലെ നായികയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ദിശ പദാനി. തുടർന്ന് ടൈഗർ ഷ്രോഫിനൊപ്പം അഭിനയിച്ച ബാഗി സീരിസ് ചിത്രങ്ങളും ശ്രദ്ധനേടി.

ദിശ ലോക്ഡൗൺ കാലം മുംബൈയിലെ വീട്ടില്‍ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമാണ് ചിലവിടുന്നത്‌. പുറത്തു കടലിന്റെ സൗന്ദര്യവും അകത്തു പച്ചപ്പിന്റെ കുളിരും നിറഞ്ഞതാണ്‌ ദിശയുടെ മുംബൈ ഫ്ലാറ്റ്. ബാന്ദ്രയിലെ സെലിബ്രിറ്റി കോളനിയിലാണ് ഫ്ലാറ്റ്. 

disha-patani-house

കടലിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളോടു കൂടിയ ബാൽക്കണിയാണ് താരത്തിന്റെ പ്രിയ ഇടം. കടലിന്റെ മനോഹരകാഴ്ചകൾ ലഭിക്കുന്ന വീടിന്റെ ചിത്രങ്ങൾ ദിശ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാറുണ്ട്.

disha-patani-home-pet

വെള്ള നിറത്തിനാണ് താരം ഫ്ലാറ്റിൽ പ്രധാന്യം നൽകിയത്. വെള്ളമാര്‍ബിള്‍ ഫ്ലോറിങ് , വെള്ള സോഫകള്‍ , കര്‍ട്ടനുകള്‍ , ഡോറുകള്‍ എല്ലാം വെള്ളമയം. ഭിത്തിയില്‍ മനോഹരമായ വാള്‍ പേപ്പറുകള്‍ പലയിടത്തും കാണാം. എന്തായാലും ലോക്ഡൗൺ കാലം തന്റെ പ്രിയപ്പെട്ട രണ്ടു നായ്ക്കള്‍ക്കും പൂച്ചയ്ക്കും ഒപ്പമാണ് ഈ ബാഗി ഗേള്‍ .

disha-house-bed

English Summary- Disha Patani House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com