ADVERTISEMENT

ദക്ഷിണേന്ത്യൻ സിനിമാലോകത്തെ പ്രശസ്തരായ താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. തമിഴ് - തെലുങ്ക് സിനിമകളിലെ മിന്നും താരമാണ് സാമന്തയെങ്കില്‍ തെലുങ്ക് സിനിമാലോകത്തെ വിലപിടിപ്പുള്ള നടന്മാരില്‍ ഒരാളാണ് നാഗചൈതന്യ. കൂടാതെ സൂപ്പർതാരം നാഗാര്‍ജ്ജുനയുടെ മകന്‍ കൂടിയാണ് നാഗചൈതന്യ. 2017 ലാണ് സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. 

സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങള്‍ കൂടിയാണ് ഇവര്‍. ഇവരുടെ പല ചിത്രങ്ങളിലും ശ്രദ്ധ നേടുന്ന ഒന്നാണ് ഇവരുടെ വീട്. ഹൈദരാബാദിലാണ് സമാന്തയും നാഗചൈതന്യയും വിവാഹശേഷം താമസിക്കുന്നത്. കൂട്ടിനു ഇവരുടെ പ്രിയപ്പെട്ട നായ്ക്കളായ ഹാഷ് , ട്രാഗോ എന്നിവരുമുണ്ട്. 

samanatha-home-inside

മോഡേണ്‍ എന്നാല്‍ പ്രകൃതിയോട് ഇണങ്ങിയത് എന്ന തരത്തിലാണ് ഇവരുടെ വീട്. വെള്ളനിറത്തിലാണ് വീടിന്റെ മൊത്തത്തിലുള്ള കളര്‍ കോംബിനേഷൻ. വലിയ പൂന്തോട്ടവും , സ്വിമ്മിങ് പൂളും, യോഗ സ്‌പേസും  എല്ലാം ചേര്‍ന്നതാണ് ഇവരുടെ ആഡംബര വീട്. വിശാലമായ ഹോം തിയറ്റർ ,ബാര്‍ ഏരിയ അങ്ങനെ എല്ലാ ആധുനിക സൗകര്യങ്ങളും വീട്ടിലുണ്ട്.

samanatha-home

ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇരുവരും. അങ്ങനെ വീടിന്റെ ഒരു ഭാഗത്ത്  യോഗയ്ക്കും ഫിറ്റ്നസിനുമായി ഒരിടം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. വീടിന്റെ പിന്നാമ്പുറത്ത്, സമാന്തയ്ക്കൊരു ചെറിയ അടുക്കളതോട്ടമുണ്ട്. ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഗൗതമബുദ്ധന്റെ ഒരു പ്രതിമയും ഇവിടെയുണ്ട്. ചുരുക്കത്തിൽ താരദമ്പതികളെപ്പോലെ തന്നെ ക്യൂട്ട് ആണ് വീടും അതിലെ കാഴ്ചകളും.


English Summary- Samantha and Nagachaithanya House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com