ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച നായകൻ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സഹിതമുള്ള ലഘു കുറിപ്പിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ‘ഇതുവരെ  നിങ്ങൾ തന്ന എല്ലാ പന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’ – ഇങ്ങനെയായിരുന്നു കുറിപ്പ്.

രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലാതായ ശേഷം  ജാർഖണ്ഡിലെ റാഞ്ചിയിലെ വീടും കുടുംബവുമായിരുന്നു ധോണിയുടെ സ്വർഗ്ഗരാജ്യം.കുടുംബവീട്ടിൽ തങ്ങുന്നതിനേക്കാൾ സമയം ധോണി ചെലവഴിക്കുന്നത് കൈലാസ്പതി എന്ന വാരാന്ത്യവസതിയിലാണ്. റാഞ്ചിയിൽ സ്വന്തം വീടിനു സമീപമാണ് ഏഴ് ഏക്കറിൽ സ്ഥിതി ചെയുന്ന വാരാന്ത്യവസതി. ഭാര്യ സാക്ഷിക്കും മകൾ സിവയ്ക്കുമൊപ്പം മൂന്നു അരുമ നായ്ക്കൾ കൂടിയുണ്ട് ഇവരുടെ ആഘോഷത്തിൽ പങ്കുചേരാൻ.

dhoni-house-ranchi

മൂന്ന് വർഷമെടുത്താണ് ധോണി തന്റെ സ്വപ്നഭവനം പൂർത്തിയാക്കിയത്. വെസ്റ്റേൺ ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. വീടിനു പുറത്തെന്ന പോലെ അകത്തും നിറയെ പച്ചപ്പ് കാണാം. ഈ ഫാംഹൗസ് ഒരു മിനി അമ്യൂസ്‌മെന്റ് പാർക്ക് തന്നെയാണ്. ജിം, സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് പിച്ച്, മറ്റ് കായിക വിനോദങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. പാർട്ടികൾ സംഘടിപ്പിക്കാൻ പാകത്തിൽ വിശാലമായ ലാൻഡ്സ്കേപ്പും ഉദ്യാനവും നൽകിയിരിക്കുന്നു. 

View this post on Instagram

Fun time with the family

A post shared by M S Dhoni (@mahi7781) on

തന്റെ ഒഴിവുവേളകളിലെ കുടുംബചിത്രങ്ങൾ ധോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. കുറച്ചുനാൾക്കുമുമ്പ് വാരാന്ത്യവസതിയിലെ  ഉദ്യാനത്തിൽ മകൾ സിവയ്ക്കും അരുമനായ്ക്കൾക്കുമൊപ്പം  കളിക്കുന്നതിന്റെയും ഭാര്യ സാക്ഷിക്കൊപ്പം അടുക്കളയിൽ പാചകപരീക്ഷണം നടത്തുന്നതിന്റെയും  ചിത്രങ്ങൾ ധോണി പോസ്റ്റ് ചെയ്തത് ആരാധകർ ഏറ്റെടുത്തിരുന്നു.

Dhoni-dog-friendly-home

English Summary- MS Dhoni Retirement Life will be in this Houses

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com