ADVERTISEMENT

വർഷങ്ങളായി മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് വി. കെ ബൈജു. സീരിയലിൽ സ്വഭാവനടനായി തിളങ്ങിയ ബൈജു പിന്നീട്  സിനിമകളിലും സാന്നിധ്യമറിയിച്ചു. അദ്ദേഹം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

ഓർമവീട്...

തിരുവനന്തപുരം ജില്ലയിലെ കല്ലറയാണ് സ്വദേശം. ഒരു തനി ഗ്രാമപ്രദേശമാണ്. പല മേഖലയിലായി ഒരുപാട് കലാകാരന്മാരെ സംഭാവന ചെയ്ത നാടാണ്. അച്ഛൻ,അമ്മ, രണ്ടു സഹോദരിമാർ, ഞാൻ. ഇതായിരുന്നു കുടുംബം. പഴയ ശൈലിയിൽ ഓടിട്ട ഒരു വീടായിരുന്നു ഞങ്ങളുടേത്. അച്ഛന് ഒരു കശുവണ്ടി ഫാക്ടറി ഉണ്ടായിരുന്നു. ഇപ്പോൾ അച്ഛനുമമ്മയും മരിച്ചു. ഫാക്ടറിയും പിന്നീട് നിർത്തി. എങ്കിലും ഒരുപാട് ഓർമകൾ വീടിനെ ചുറ്റിപ്പറ്റി ഇപ്പോഴും മനസ്സിലുണ്ട്. 

14 വർഷം മുൻപ് കല്ലറയിൽ തറവാടിനോട് ചേർന്നു വീടുവച്ചു. പക്ഷേ നാലു വർഷത്തോളമേ സ്വന്തം വീട്ടിൽ താമസിക്കാൻ കഴിഞ്ഞുള്ളൂ. തൊഴിലുമായി ബന്ധപ്പെട്ടുള്ള യാത്രാസൗകര്യത്തിനായി പിന്നീട് നഗരത്തിലേക്ക് താമസം മാറുകയായിരുന്നു. ഇപ്പോൾ നഗരത്തിൽ വാടകയ്ക്ക് താമസിക്കുകയാണ്. മൂത്ത സഹോദരി നാട്ടിൽ താമസമുണ്ട്. എന്തെങ്കിലും വിശേഷമുള്ളപ്പോൾ നാട്ടിലേക്ക് പോകാറുണ്ട്. 2005 ൽ കുടപ്പനക്കുന്നിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി. നഗരജീവിതത്തിൽ നിന്നൊരു ബ്രേക്ക് വേണ്ടപ്പോൾ അവിടെ പോയി നിൽക്കാറുണ്ട്.

 

അഭിനയം..

vk-baiju-family

അമച്വർ നാടകങ്ങളിൽ ഭാഗമായിരുന്നു. സംവിധായകൻ കെ.കെ രാജീവുമായുള്ള സൗഹൃദമാണ് അഭിനയത്തിലേക്കുള്ള വഴിതുറന്നത്. പിന്നീട് സൗഹൃദങ്ങൾ വലുതായി. സഹോദരിയുടെ ഭർത്താവിന് പ്രൊഡക്ഷൻ ഹൗസുണ്ടായിരുന്നു. അങ്ങനെയാണ് മിനിസ്ക്രീനിലേക്കെത്തുന്നത്. മിനിസ്‌ക്രീനിൽ ഏറ്റവുമധികം ക്യാരക്ടർ റോൾ ചെയ്ത നടന്മാരിലൊരാളാണ് ഞാൻ. ഓർമ എന്ന സീരിയലിലെ കൊതുമ്പൻ എന്ന വേഷമാണ് കരിയറിൽ വഴിത്തിരിവായത്. സത്യൻ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ് ആ മേഖലയിൽ സജീവമാകുന്നത്.

 

കുടുംബം, കൊറോണക്കാലം...

ഭാര്യ ലത വീട്ടമ്മയാണ്. മകൾ കാവ്യ എയർലൈൻ മേഖലയിൽ ജോലിചെയ്യുന്നു.  കൊറോണക്കാലം മാസങ്ങളായി ഫ്ലാറ്റിൽ തന്നെയാണ് ചെലവഴിച്ചത്. ഇപ്പോൾ ഷൂട്ടിങ് വീണ്ടും തുടങ്ങി. മഴവിൽ മനോരമയിൽ ചാക്കോയും മേരിയും എന്ന സീരിയലിൽ പ്രധാനപ്പെട്ട ഒരു റോൾ ചെയ്യുന്നുണ്ട്.

English Summary- VK Baiju Home Actor Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com