ബാഹുബലിയിലെ മാസ് വില്ലൻ; റാണ ദഗ്ഗുബാട്ടിയുടെ സൂപ്പർ വീട് കണ്ടോ! വിഡിയോ

HIGHLIGHTS
  • ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ മാസ് വില്ലൻ വേഷമാണ് റാണയുടെ കരിയറിന് വഴിത്തിരിവായത്.
rana-daggubati-wife
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഇപ്പോൾ തെന്നിന്ത്യയിലെ താരമൂല്യമുള്ള നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്  റാണാ ദഗുബാട്ടി. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ മാസ് വില്ലൻ വേഷമാണ് റാണയുടെ കരിയറിന് വഴിത്തിരിവായത്. 35-കാരനായ റാണാ സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നതും. തെലുങ്ക്സിനിമയിലെ പഴയകാലനിര്‍മ്മാതാവായ  രമനായ്ഡുവിന്റെ ചെറുമകന്‍ കൂടിയാണ്  റാണാ. 

അടുത്തിടെയാണ് റാണായും മിഹിക ബജാജും വിവാഹിതരായത്. വിവാഹശേഷം മിഹികയുമായി ഹൈദരാബാദ് ഫിലിം നഗറിലെ ആഡംബരഭവനത്തിലേക്ക് താമസം മാറിയിരിക്കുകയാണ് റാണാ. തെലുങ്ക് സുപ്പര്‍ താരങ്ങളുടെ താവളമാണ് ഫിലിം നഗര്‍. മഹേഷ്‌ ബാബു, ചിരഞ്ജീവി , നാഗാര്‍ജ്ജുന എന്നിവരാണ് റാണായുടെ അയല്‍ക്കാര്‍. 

rana-dagubati

ഒരു വെള്ള കൊട്ടാരം എന്ന് റാണായുടെ വീടിനെ  വിളിക്കാം. വെള്ളനിറത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഈ വീടിന്റെ നിര്‍മ്മാണം. മനോഹരമായ പൂന്തോട്ടവും അലങ്കാരചെടികളും ഈ വീടിന്റെ ഭംഗി കൂട്ടുന്നുണ്ട്.

Rana-Daggubati-living

തന്റെ വീട്ടില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം എന്ന് റാണാ വിശേഷിപ്പിക്കുന്നത് ' ഡെന്‍'  എന്ന് വിളിക്കുന്ന മുറിയാണ്. തന്റെ സ്വകാര്യസ്ഥലവും എന്നാല്‍ വിനോദങ്ങള്‍ക്കും സാധിക്കുന്ന ഇടമാണ് ഇത്. ഒരു വലിയ ടൂ ലെവല്‍ സ്‌പേസ് ആണിത്. പ്രൊജക്ടർ, കംഫി സോഫ എല്ലാം ഇതിലുണ്ട്. ഇതിനോട് ചേര്‍ന്ന് ഒരു ബാറും സജ്ജീകരിച്ചിട്ടുണ്ട്. 

rana-daggubati-home

റാണായുടെ ഓഫീസും ഈ വീട്ടില്‍ തന്നെയാണ്. ഇവിടെ വിഖ്യാത സിനിമകളുടെ പോസ്റ്റര്‍ മുതല്‍ മനോഹരമായ വോൾപേപ്പറുകള്‍ വരെയുണ്ട്.  വലിയൊരു ലൈബ്രറിയുമുണ്ട് റാണായ്ക്ക്. മഹാഭാരതം മുതല്‍ ഗോഥം കോമിക്സ് വരെയുണ്ട് ഇവിടെ.

rana-daggubati-home-inside

താന്‍ ഇഷ്ടപ്പെടുന്ന സൂപ്പര്‍ ഹീറോകളുടെ സിഗ്നേച്ചര്‍ പോസുകളും റാണാ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. സൂപ്പര്‍മാന്‍ മുതല്‍ ഇവിടെയുണ്ട്.എല്ലാ ബെഡ്റൂമുകളും രണ്ടാം നിലയിലാണ് ഇവിടെ. എല്ലാ റൂമുകള്‍ക്കും പ്രത്യകം ബാല്‍ക്കണിയും ഇവിടെയുണ്ട്. ചുരുക്കത്തിൽ റാണയ്ക്കുള്ളത് പോലെ ആരാധകർ ഇപ്പോൾ ഈ വീടിനുമുണ്ട്.

English Summary- Baahubali Villain Rana Daggubati Introduce his New House

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.