ദുബായിൽ പുതിയ വീട് വാങ്ങി മോഹൻലാൽ! ഒപ്പം ആദ്യ അതിഥിയുമെത്തി

HIGHLIGHTS
  • ദുബായിലെ ഏറ്റവും ആകർഷകമായ ലൊക്കേഷനിലാണ് ആർപി ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്.
mohanlal-dubai-flat
ചിത്രങ്ങൾക്ക് കടപ്പാട് - സമൂഹമാധ്യമം
SHARE

ദൃശ്യം 2  ചിത്രീകരണം അവസാനിച്ചശേഷം മോഹൻലാൽ നേരെ പറന്നത് ദുബായിലേക്കാണ്. ഐപിഎൽ ഫൈനൽ വേദിയിൽ താരത്തെ കണ്ടപ്പോഴാണ് യാത്രയുടെ സസ്പെൻസ് പുറത്തായത്. പക്ഷേ അത് ഇന്റർവെൽ സീൻ മാത്രമായിരുന്നു എന്ന് ഇപ്പോഴാണ് പുറത്തറിയുന്നത്. അതിലും വലിയ ക്ലൈമാക്സ് സസ്പെൻസാണ്  താരം കാത്തുവച്ചിരുന്നത്. ദുബായിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. അതിന്റെ ഗൃഹപ്രവേശനത്തിന് കൂടിയാണ് താരവും ഭാര്യ സുചിത്രയും ദുബായിലേക്ക് പറന്നത്. ആർപി ഹൈറ്റ്‌സിലാണ് ലാലേട്ടന്റെ പുതിയ അപാർട്മെന്റ്.

ദുബായിലെ ഏറ്റവും ആകർഷകമായ ലൊക്കേഷനിലാണ് ആർപി ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ തൊട്ടടുത്താണ് ഈ അപാർട്മെന്റ് കോംപ്ലക്സ്. 1.3 മില്യൻ ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. എന്നുവച്ചാൽ കുറഞ്ഞത് 2.6 കോടി രൂപ!  പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർപി ഹൈറ്റ്സ്.

പുതിയ വീട്ടിലെ ആദ്യ അതിഥി മോഹൻലാലിൻറെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാറും കുടുംബവുമായിരുന്നു. അശോകിന്റെ ഭാര്യ ബീന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചിത്രങ്ങളിൽ മനോഹരമായ വോൾപേപ്പറുകളും വുഡൻ ഫ്ളോറിങ്ങും വിശാലമായ ബാൽക്കണിയുമെല്ലാം കാണാം. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ തൊട്ടടുത്തായി ബുർജ് ഖലീഫ കാണാം. സമീപം താമസിക്കുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെയും കുടുംബത്തെയും മോഹൻലാൽ  കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. 2011 ൽ താരം ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ചെന്നൈയിൽ കടൽത്തീരത്തോട് ചേർന്ന വീട്ടിലാണ് മോഹൻലാൽ ലോക്ഡൗൺ കാലം ചെലവഴിച്ചത്. എറണാകുളത്തും താരത്തിന് വീടുണ്ട്. എളമക്കരയിലെ വീട്ടിൽ കൃഷി ചെയ്യാനും താരം സമയം വിനിയോഗിച്ചു. ഇതിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. എന്തായാലും താരത്തിന്റെ പുതിയ നേട്ടത്തിന്റെ സന്തോഷത്തിലാണ് ആരാധകരും.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA