അന്ന് തെരുവിൽ വിശന്നുകരഞ്ഞു; ഇന്ന് ഖാന്മാരുടെ അനുജത്തി; താമസിക്കുന്നത് 55 കോടിയുടെ വീട്ടിൽ!

arpitha-khan
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ പ്രിയ 'സഹോദരി'യാണ് അര്‍പ്പിത ഖാന്‍. പക്ഷേ അര്‍പ്പിതയുടെ ജീവിതം ആരംഭിച്ചത് ഖാന്‍ കുടുംബത്തില്‍ നിന്നല്ല!. മുംബൈ നഗരത്തിലെ ഏതോ തെരുവില്‍ ജനിച്ചു വീണ ആളാണ്‌ അര്‍പ്പിത. സല്‍മാന്റെ അമ്മയാണ് എടുത്ത് വളര്‍ത്തിയതെന്നും അല്ല വളര്‍ത്തമ്മയായ ഹെലന്‍ ആണ് വളര്‍ത്തിയതെന്നും പറയപ്പെടുന്നു. തെരുവില്‍ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയ്യില്‍ അര്‍പ്പിതയെ കണ്ടെത്തുകയായിരുന്നു. വിശന്ന് വലഞ്ഞ ഈ കുട്ടിയുടെ കരച്ചിലാണ് സൽമാന്റെ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ആ കുട്ടിയെ ഖാന്‍ കുടുംബത്തിലേയ്ക്ക് കൂട്ടുകയായിരുന്നു. 

ബിസിനസുകാരനാണ് അര്‍പ്പിതയുടെ ഭര്‍ത്താവ് ആയുഷ് ശര്‍മ്മ. ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മ്മയുടെ മകനാണ് ആയുഷ് ശര്‍മ. 2014ല്‍ ഇവരുടെ ആഡംബരവിവാഹം ബോളിവുഡ് ഏറെ ആഘോഷിച്ച ഒന്നായിരുന്നു. വിവാഹസമ്മാനമായി 55 കോടിയുടെ വീടാണ് സല്‍മാന്‍ നല്‍കിയിരുന്നത്. ബാന്ദ്രയിലെ ഈ ആഡംബര ഫ്ലാറ്റിലാണ് അര്‍പ്പിതയും ആയുഷും ആറുവര്‍ഷമായി കഴിയുന്നത്‌.

arpitha-home

നേവി ബ്ലൂ, ബ്ലാക്ക്, മെറൂണ്‍ നിറങ്ങളിലുള്ള വിശാലമായ കൗച്ചുകളാണ് വിശാലമായ ലിവിംഗ് റൂം ഉള്ള ഈ ഫ്ലാറ്റിന്റെ മുഖ്യ ആകര്‍ഷണം. അര്‍പ്പിതയുടെ പല പാര്‍ട്ടി ചിത്രങ്ങളിലും ഇത് കാണാം. വീട്ടിലെ ഏറ്റവും സ്‌പെഷല്‍ സ്ഥലമായി അര്‍പിത കാണുന്നത് വിശാലമായ ടെറസ് ആണ്. പാവലി, ഗണേശ ചതുര്‍ഥി പോലുള്ള വിശേഷ ദിവസങ്ങളില്‍ ലൈറ്റുകളും പൂക്കളും കൊണ്ട് ടെറസിന് ഒരു മേക്കോവര്‍ തന്നെ നല്‍കാറുണ്ട് അര്‍പിത. 

മകന്‍ അഹില്‍ ശര്‍മയ്ക്കു മാത്രമായി ഒരു നഴ്‌സറി ഏരിയയും അര്‍പ്പിത അടുത്തിടെ വീട്ടില്‍ ഒരുക്കിയിരുന്നു. നേവി ബ്ലൂ നിറത്തിലുള്ള സ്ലൈഡിങ് ഡോറുകളും നീല നിറത്തില്‍ തന്നെയുള്ള കാര്‍പെറ്റുമൊക്കെയാണ് നഴ്‌സറി റൂമിലുള്ളത്.അടുത്തിടെയാണ് അര്‍പ്പിതയ്ക്കും ആയുഷിനും ഒരു പെണ്‍കുഞ്ഞു കൂടി പിറന്നത്‌. സഹോദരന്‍ സല്‍മാന്‍ ഖാന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയായിരുന്നു കുഞ്ഞിന്റെ ജനനവും. 

English Summary- Arpitha Khan Salman Khans Sister Life

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA