ADVERTISEMENT

പോപ്‌ ചക്രവര്‍ത്തി മൈക്കല്‍ ജാക്സന്റെ കലിഫോര്‍ണിയയിലെ നെവര്‍ലാന്‍ഡ് എസ്‌റ്റേറ്റ് ഒടുവില്‍ ചുളുവിലയ്ക്ക് വിറ്റുപോയി. 2700 ഏക്കര്‍ വരുന്ന എസ്‌റ്റേറ്റ് 21 മില്യന്‍ ഡോളറിനാണ് (161 കോടി രൂപ) വിറ്റത് എന്നാണു റിപ്പോര്‍ട്ട്‌. ഒരിക്കല്‍ നൂറു മില്യന്‍ ഡോളര്‍ വരെ വിപണിമൂല്യമുണ്ടായിരുന്ന വീടായിരുന്നു ഇത്. ജാക്‌സന്റെ മുന്‍കാല സുഹൃത്തും അമേരിക്കന്‍ കോടീശ്വരനുമായ റോണ്‍ ബര്‍ക്കിള്‍ ആണ് എസ്‌റ്റേറ്റ് വിലയ്ക്ക്  വാങ്ങിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്‌ ചെയ്തു. 

michael-jackson-house-sold

15 വര്‍ഷത്തോളം ജാക്‌സണും കുടുംബവും ഇവിടെയാണ് താമസിച്ചത്. മൈക്കല്‍ ജാക്സന്റെ പ്രേതസാന്നിധ്യം അനുഭവപ്പെടുന്നു എന്ന തരത്തില്‍ വാര്‍ത്തകളില്‍ ഇടംനേടിയ വീട് കൂടിയാണ് നെവര്‍ലാന്ഡ് എസ്റ്റേറ്റ്‌. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ 1987-ലാണ്  മൈക്കല്‍ ജാക്‌സണ്‍ ഈ എസ്‌റ്റേറ്റ് വാങ്ങുന്നത്.143 കോടി രൂപ മുടക്കി വാങ്ങിയ വീടിന്റെ വിസ്തീര്‍ണ്ണം 12,500 ചതുരശ്ര അടിയാണ്. ഇവിടെ  3700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നീന്തല്‍ കുളവും ഉണ്ട്. കൂടാതെ കുട്ടികള്‍ക്കായി അമ്യൂസ്മെന്റ് പാര്‍ക്ക്‌ , മൃഗശാല, വലിയ പാര്‍ക്ക് എന്നിവയും സജ്ജം. 

Michael-jackson-neverland-inside

കൊളോണിയല്‍ ശൈലിയുടെ പ്രൗഢി നിറയുന്ന ആഡംബര ഭവനമാണ് നെവര്‍ലാൻഡ് എസ്റ്റേറ്റ്‌. ഇതിന്റെ  ഉടമസ്ഥതയില്‍ 40 ശതമാനം ഓഹരിയുള്ള ജാക്‌സന്റെ മാതാവ് കാതറീന്റെ നേൃത്വത്തിലാണ് എസ്റ്റേറ്റ്‌ വില്‍പ്പനയ്ക്ക് വച്ചത്. 2009 ലാണ് മൈക്കല്‍ ജാക്സണ്‍ മരിക്കുന്നത്.  ജീവിതം പോലെ തന്നെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു ജാക്സന്റെ മരണവും.

michael-jackson-theatre

2015-ല്‍ 100 മില്യന്‍ ഡോളര്‍ (736 കോടി രൂപ) വിലയിട്ട വീട് കുറഞ്ഞ തുകയ്ക്ക് വിറ്റുപോയതിനെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. ജാക്‌സന്റെ പ്രേതം ബംഗ്ലാവില്‍ അലഞ്ഞു നടക്കുന്നതായി പ്രചാരണം ഉണ്ടായത് റിയല്‍ എസ്റ്റേറ്റ്‌ വിപണിയില്‍ വലിയ ഇടവുണ്ടാക്കി. കോടീശ്വരന്‍മാര്‍ക്കായുള്ള ക്ലബ് ഉടമസ്ഥനായ റോണ്‍ ബര്‍ക്കിള്‍ ജാക്സന്റെ നെവർലാൻഡ് എസ്റ്റേറ്റ്‌ ഒരു റിസോര്‍ട്ടാക്കി മാറ്റും എന്നാണ് അറിയുന്നത്. 

English Summary- Michael Jackson House Sold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com