ഷാരൂഖ് മുതൽ തപ്സി വരെ; താരവീടുകളിലെ ചില 'സ്വകാര്യ' സർപ്രൈസുകൾ

celebrity-homes-bollywood
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കോടികൾ വിലമതിക്കുന്ന വമ്പൻ ബംഗ്ലാവായാലും ഒറ്റമുറിയിൽ തീർത്ത കൊച്ചുവീടായാലും അതിനുള്ളിൽ താമസിക്കുന്നവർക്ക് പ്രിയപ്പെട്ട ഒരിടം അതിലുണ്ടാവും. സെലിബ്രിറ്റി വീടുകളിലെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. പ്രിയപ്പെട്ടവരെയും ഓർമകളെയും പ്രിയപ്പെട്ട ഹോബിയും എല്ലാം ചേർത്തു വയ്ക്കാവുന്ന സ്‌പെഷൽ ഇടങ്ങൾ താരങ്ങളുടെ വീട്ടിലെ പതിവുകാഴ്ചയാണ്. ചിലയിടത്ത് ഒരു കുഞ്ഞു ഷോക്കേസിലാണ് ഇവ ഒരുക്കുന്നതെങ്കിൽ മറ്റുചിലർ ഒരു മുറിതന്നെ ഓർമ്മകൾക്കായി നീക്കിവച്ചിട്ടുണ്ട്.

ഷാരൂഖിന്റെ വീട്ടിലെ ' വോൾ ഓഫ് മെമ്മറീസ്' 

sharukh-delhi-home

ബോളിവുഡ് കിങ് ഷാരൂഖ് ഖാന്റെ ഡൽഹിയിലുള്ള വീട്ടിലാണ് അദ്ദേഹത്തിനും കുടുംബത്തിനും ഏറെ പ്രിയപ്പെട്ട ഇടം ഉള്ളത്. വീട്ടിലെ ഒന്നാം നിലയിലുള്ള കിടപ്പുമുറിയിലെ ഒരു ഭിത്തി ഓർമ്മകൾക്കായി നീക്കിവച്ചിരിക്കുകയാണ്.  സുഹാനയുടെ ആദ്യത്തെ മേക്കപ്പ് കിറ്റ്, ആര്യന് 10 വയസ്സുള്ളപ്പോൾ ഉപയോഗിച്ച ബാഡ്മിന്റൺ റാക്കറ്റ്, അബ്രാമിന് കുടുംബാംഗങ്ങൾ നൽകിയ ആദ്യ സമ്മാനങ്ങൾ, ഷാരൂഖിന് പാചകത്തിലുള്ള താല്പര്യത്തിന്റെ പ്രതീകമായി ഹോട്ട് പിസ എന്നെഴുതിയ വിന്റേജ് ടിൻ എന്നിവയാണ് ഇവിടെ ഇടം നേടിയിരിക്കുന്നത്. 

ഹൃത്വിക്കിന്റെ ഫോട്ടോ ഗ്രിഡ് 

hrithik-home-living

ഹൃതിക് റോഷന്റെ ജുഹുവിലെ കടലിനഭിമുഖമായുള്ള വീട്ടിൽ ടെലിഫോൺ ബൂത്തും ചോക്ലേറ്റ് ഡിസ്പെൻസറുമടക്കം പല സർപ്രൈസുകളുമുണ്ട്. എന്നാൽ പ്രധാന വിശ്രമമുറിയിൽ ഒരുക്കിയിരിക്കുന്ന ഫോട്ടോ ഗ്രിഡുകളാണ് ഏറ്റവും ശ്രദ്ധേയമായത്. ചലിപ്പിക്കാവുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്ന കറുത്ത നിറത്തിലുള്ള ഗ്രിഡിൽ കുടുംബ ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് തന്റെ മനസ്സിലുള്ള പ്രാധാന്യം  എടുത്തുകാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരുക്കിയിരിക്കുന്നത് എന്ന് താരം പറയുന്നു. 

അനിൽ കപൂറിന്റെ മീഡിയ റൂം 

anil-kapoor-dvd-gallery

തന്റെ ഇഷ്ടത്തിനൊത്ത് ഒരുക്കിയ മീഡിയ റൂമാണ് അനിൽ കപൂറിന്റെ  മുംബൈയിലെ ബംഗ്ലാവിലെ പ്രധാന ആകർഷണം. രണ്ട് വലിയ സ്പീക്കറുകളും മകനായ ഹർഷ് വർദ്ധൻ കപൂറിന്റെ ചലച്ചിത്ര പോസ്റ്ററും എല്ലാം ഇവിടെ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും പ്രധാനം ഡിവിഡികളുടെ കളക്ഷനാണ്. തടികൊണ്ട് തീർത്ത വലിയ അലമാരയിൽ ഒരു ഡിവിഡി ലൈബ്രറി തന്നെ ഒരുക്കിയിരിക്കുകയാണ് അനിൽ കപൂർ . 

തപ്സിയുടെ യാത്രകൾ ഓർമ്മിപ്പിക്കുന്ന ഇടം 

tapsee-home

സഹോദരിയായ ഷഗുണിനൊപ്പമാണ് താപ്സി പന്നു അന്ധേരിയിലെ അപ്പാർട്ട്മെന്റിൽ കഴിയുന്നത്. സഹോദരിമാർ ഇരുവരും ചേർന്ന്  തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് വീടിന്റെ  മുക്കും മൂലയും ഒരുക്കിയിരിക്കുന്നത്. ലിവിങ് റൂമിലെ ഭിത്തിയിൽ ഒരുക്കിയ 'യാത്ര' തീം ആക്കിയുള്ള അലങ്കാരമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പോസ്റ്ററുകളും അലങ്കാരവസ്തുക്കളുമടക്കം ഇരുവരും നടത്തിയ യാത്രകളുടെ  സ്മരണകളെല്ലാം മനോഹരമായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

സുസേൻ ഓർമ്മകൾ സൂക്ഷിക്കുന്ന പെട്ടി 

sussanne-khans-home

ഹൃതിക് റോഷന്റെ മുൻ ഭാര്യയും സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനറുമായ സൂസേൻ ഖാന്റെ മുംബൈയിലെ വീട്ടിൽ ആകർഷകമായ പല അലങ്കാരങ്ങളുമുണ്ട്. എന്നാൽ ഡൈനിങ് ഏരിയയിൽ സ്ഥാനംപിടിച്ച  ലൂയിസ് വിറ്റൺ ബ്രാൻഡിന്റെ വലിയ പെട്ടിയാണ് അതിൽ പ്രധാനം. ചെറുപ്പകാലത്ത് സുസേൻ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ പെട്ടിയാണിത്. സുസേൻ ഇന്നോളം  ഉപയോഗിച്ച ഡയറികളാണ് ഇതിൽ സൂക്ഷിച്ചിരിക്കുന്നത്. 

English summary- Bollyood celebrities favourite space at their Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA