ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിലൊന്ന്! നെഞ്ചിടിപ്പ് കൂട്ടുന്ന വാസ്തുവിദ്യ

mehrangarh-fort
Image Courtesy-Shutterstock By pzAxe
SHARE

സൂര്യനെ ഉള്ളിലൊതുക്കിയ ചുവപ്പുമലയിൽ നിർമ്മിച്ച പടുകൂറ്റൻ കോട്ട. നൂറ്റാണ്ടുകൾ പഴക്കം ചെന്ന രാജവാഴ്ചയുടെയും ആചാരങ്ങളുടേയും വിശ്വാസങ്ങളുടെയുമൊക്കെ കഥകളുറങ്ങുന്ന മെഹ്‌റാൻഗഡ് രാജസ്ഥാനിലെ ജോധ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിൽ മുൻനിരയിലാണ് ഈ മെഹ്‌റാൻഗഡിന്റെ സ്ഥാനം. രജപുത്ര രാജവംശപരമ്പരയിലെ ഭരണാധികാരിയായിരുന്ന റാവു ജോധ 1459 പണികഴിപ്പിച്ച കോട്ടയാണിത്. 'സൂര്യൻ' എന്നർത്ഥം വരുന്ന മിഹിർ എന്ന സംസ്കൃത വാക്കിൽ നിന്നുമാണ് കോട്ടയ്ക്ക് 'മെഹ്‌റാൻഗഡ്' എന്ന പേര് ലഭിച്ചത്.

mehrangarh-fort-view

36 മീറ്റർ ഉയരവും 21 മീറ്റർ വീതിയുമുള്ള ഭിത്തികളിൽ തീർത്ത കോട്ടമതിലിനുള്ളിൽ രാജസ്ഥാനിലെ തന്നെ ഏറ്റവും മനോഹരമായ കൊട്ടാരങ്ങളാണുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികളോടുകൂടിയ മോട്ടി മഹൽ, ഫൂൽ മഹൽ, ശീഷാ മഹൽ എന്നിവയാണ് കോട്ടയ്ക്കുള്ളിലെ പ്രധാന കൊട്ടാരക്കെട്ടുകൾ. യന്ത്രസഹായമില്ലാതെ ചെങ്കല്ലിൽ നിർമ്മിച്ച സങ്കീർണമായ കൊത്തുപണികളോടുകൂടിയ ജാലികൾ ആണ് കൊട്ടാരങ്ങൾക്ക് ഉള്ളത്.

mehrangarh-fort-inside

കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ ഏഴ് കവാടങ്ങളാണുള്ളത്. ജയ് പോൾ, ഫത്തേ പോൾ, ലോഹ പോൾ , അമ്രുതി പോൾ, ധോദ് കണ്ഗ്ര പോൾ, ഗോപാൽ പോൾ, ഭേരു പോൾ എന്നിവ വിവിധ രാജ്യങ്ങളുമായുള്ള യുദ്ധം ജയിച്ചതിന്റെ സ്മരണാർത്ഥം പല കാലഘട്ടങ്ങളിലായി നിർമിക്കപ്പെട്ടവയാണ്. ചിത്രപ്പണികളും കൊത്തുപണികളുംകൊണ്ട് കവാടങ്ങൾ അലങ്കരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളുമായി നടന്ന  യുദ്ധങ്ങളിൽ കോട്ടയിൽ പതിച്ച പീരങ്കിയുടെ പാടുകൾ ഇപ്പോഴും ദൃശ്യമാണ്. ആനകളുടെ മസ്തകംകൊണ്ട് ഇടിപ്പിച്ചാണ് ശത്രു സൈന്യം കോട്ട വാതിലുകൾ തകർക്കാൻ ശ്രമിച്ചിരുന്നത്. ഇതിൽ നിന്നും രക്ഷനേടാനായി കൂർത്ത കുന്തമുനകൾ പതിപ്പിച്ചാണ് ലോഹ പോളിന്റെ നിർമ്മാണം.

mehrangarh-fort-mottimahal

ആയിരക്കണക്കിന് കണ്ണാടികൾ പതിപ്പിച്ച വിശാലമായ മുറി ആണ് ശീഷാ മഹൽ. മുറിക്കുള്ളിലേയ്ക്ക് കടക്കുന്ന ഒരു തുണ്ട് വെളിച്ചം പോലും നൂറു മടങ്ങ് പ്രതിഫലിപ്പിച്ച് മനോഹരമായ കാഴ്ചയാണ്  സമ്മാനിക്കുന്നത്. കണ്ണാടികൾ സ്ഥാപിച്ച മുറിയാകെ ചുവർചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മുഗൾ വാസ്തുവിദ്യയും രാജസ്ഥാനി വാസ്തുവിദ്യയും ഇടകടലർത്തി നിർമ്മിച്ച ഫൂൽ മഹലാണ് മറ്റൊരു വിസ്മയ കാഴ്ച. അതിസങ്കീർണമായ ചിത്രപ്പണികളും സ്വർണത്തകിടിൽ നിർമ്മിച്ച മേൽക്കൂരയുമാണ് ഇവിടുത്തെ പ്രത്യേകത. 

English Summary- Mehrangarh fort jodhpur; Largest Forts in India Architecture

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA