ADVERTISEMENT

എത്ര അകലെയാണെങ്കിലും സ്വന്തം നാടിന്റെ ഓർമ്മകൾ ഏവർക്കും പ്രിയപ്പെട്ടതാണ്. ബോളിവുഡ് താരം സോനം കപൂറിന്റെ കാര്യവും വ്യത്യസ്തമല്ല. ലണ്ടനിലെ നോട്ടിങ്ഹില്ലിലുള്ള സോനം കപൂറിന്റെ വീട് തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. എപ്പോഴും ഇന്ത്യയെക്കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞുനിൽക്കണം എന്ന ചിന്തയിലാണ് സോനം കപൂർ വീടിന്റെ ഓരോ ഭാഗവും ഒരുക്കിയിരിക്കുന്നത്. ഒരു ആർക്കിടെക്ചറൽ മാഗസിന് വേണ്ടിയാണ് സോനം കപൂർ വീടിന്റെ കാഴ്ചകൾ പങ്കുവച്ചിരിക്കുന്നത്. 

ഇന്റീരിയറിലെ അലങ്കാരങ്ങൾകൊണ്ടാണ് സോനം കപൂറിന്റെ വീട് വ്യത്യസ്തമാകുന്നത്. ഹാങ്ങിങ്ങ് ലൈറ്റുകൾ മുതൽ വാൾപേപ്പറുകൾ വരെ  തന്റേതായ ശൈലിയിൽ ഏറെ ആകർഷണീയമായാണ് സോനം കപൂർ ഒരുക്കിയിരിക്കുന്നത്. അടുക്കളയും ഡൈനിംഗ് ഏരിയയും അടങ്ങുന്ന ഭാഗത്തെയാണ് തന്റെ വീടിന്റെ ഹൃദയഭാഗം എന്ന്  താരം വിശേഷിപ്പിക്കുന്നത്. 

sonam-flat-london

ചുവരുകളിൽ അധികവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ ചിത്രീകരിച്ച വോൾപേപ്പറുകൾ പതിപ്പിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ഇതിനുപുറമേ ഇന്ത്യയിലെ ജീവിതരീതികളും വസ്ത്രധാരണവും എല്ലാം  പ്രതിഫലിപ്പിക്കുന്നതരം വാൾപേപ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള സോഫകളും വോൾപേപ്പറുകളും അലങ്കാരവസ്തുക്കളും  ചേർത്തുവച്ചാണ് ലിവിങ് റൂം ഒരുക്കിയിരിക്കുന്നത്. രണ്ട് ആനകളുടെ ചെറു ശില്പങ്ങൾ  ഉൾപ്പെടുത്തിയ കോഫി ടേബിളാണ് ലിവിങ് ഏരിയയിലെ മറ്റൊരു പ്രധാന ആകർഷണം. 

sonam-anand-home

വീട്ടിൽ നിന്നും നടന്നെത്താവുന്നത്രമാത്രം അകലത്തിലുള്ള ഓഫീസിലെ കാഴ്ചകളും സോനം കപൂർ പങ്കുവെച്ചിട്ടുണ്ട്. കന്റെംപ്രറി  മാതൃകയിലാണ് ഈ ഇടം ഒരുക്കിയിരിക്കുന്നത്. ഏറെ പുരാതനമായ കസേരകൾ മോടിപിടിപ്പിച്ച്  ഉപയോഗിച്ചിരിക്കുന്നു. നാഗ ടേബിൾ അടക്കം ഓഫീസ് അലങ്കരിക്കാനായി ഉപയോഗിച്ചിരിക്കുന്ന പല വസ്തുക്കളും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തവയാണ്. അതുകൊണ്ടുതന്നെ ഓഫീസിൽ എത്തിയാലും എപ്പോഴും നാടും വീടും മാത്രമാവും മനസ്സിൽ ഉണ്ടാവുക എന്ന് സോനം കപൂർ പറയുന്നു. 

ഈ ഓഫീസ് റൂമിനു മുകൾനിലയിൽ തന്നെയാണ് ഭർത്താവ് ആനന്ദ് അഹുജയുടെ ഓഫീസും പ്രവർത്തിക്കുന്നത്. ഇരു നിലകളിലെയും ചുവരുകളിൽ കന്റെംപ്രറി മാതൃകയിലുള്ള ചിത്രങ്ങൾ  ധാരാളമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം പഴമയും പുതുമയും  ഒരുപോലെ ചേർത്തുവച്ചുകൊണ്ടാണ്  ഓഫീസ് കെട്ടിടം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇവയുടെ പകിട്ട് കൂട്ടാൻ  ചെറിയ ചെടികൾ വെച്ചുപിടിപ്പിച്ച ബാൽക്കണികളും ഒരുക്കിയിട്ടുണ്ട്.

ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്- ആർക്കിടെക്ചറൽ ഡൈജസ്റ്റ് 

English Summary- Sonam Kapoor London House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com