ADVERTISEMENT

ആരാധകരെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് താരദമ്പതികളായ പ്രിയങ്കാ ചോപ്രയും നിക് ജോനാസും മാതാപിതാക്കളായ വിവരം കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. എന്നാൽ കുഞ്ഞുമകൾക്കായുള്ള കാത്തിരിപ്പിനിടയിൽ ഇരുവരും ചേർന്ന് ലൊസാഞ്ചലസിലെ എൻസിനോയിലുള്ള വീട്  കുഞ്ഞിനൊപ്പം താമസിക്കാനാവുന്ന സൗകര്യങ്ങളോടെ നവീകരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം. മാസങ്ങൾ നീണ്ട നവീകരണ പ്രവർത്തനങ്ങളാണ് ഇരുവരും വീട്ടിൽ നടത്തിയത്. 

priyanka-home

ഒരു കുടുംബം എന്ന നിലയിൽ  താമസിക്കാൻ വേണ്ട ക്രമീകരണങ്ങളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ധാരാളം ഔട്ട്ഡോർ ഏരിയയും പച്ചപ്പും നിറഞ്ഞ സ്ഥലമാണ്  ഇരുവരും ആഗ്രഹിച്ചിരുന്നത്. വീടിന് പുറത്ത് വിശാലമായ പൂൾ ഒരുക്കിയിട്ടുണ്ട്. പല തട്ടുകളായി നിർമ്മിച്ചിരിക്കുന്ന പൂന്തോട്ടവും കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാണ്. 

Priyanka-Chopra-Los-Angeles-Home

20,000 ചതുരശ്രഅടിയിലാണ്  വമ്പൻ വീട് സ്ഥിതി ചെയ്യുന്നത്. മുകൾനിലയിൽ മാത്രം ഏഴ് കിടപ്പുമുറികളുണ്ട് . വീടിന്റെ പലഭാഗങ്ങളിലായി 11 ബാത്ത്റൂമുകളും നിർമ്മിച്ചിരിക്കുന്നു. തടികൊണ്ട് പാനലിങ് നൽകിയിരിക്കുന്ന സീലിങ്ങോടു കൂടിയ പ്രധാന സ്വീകരണമുറിയും അതിലെ പ്രകാശ സംവിധാനങ്ങളും ഹൃദ്യമാണ്. മാർബിളിൽ നിർമിച്ച വിശാലമായ ഫയർ പ്ലേസാണ് ലിവിങ് റൂമിലെ പ്രധാന ശ്രദ്ധാകേന്ദ്രം. 

priyankachopra-mansion

ഇതിനുപുറമെ ജിംനേഷ്യം, വെറ്റ് ബാർ, ഇൻഡോർ ബാസ്ക്കറ്റ് ബോൾ കോർട്ട്  എന്നിവയും കുഞ്ഞുമൊത്തുള്ള വിശ്രമവേളകൾ ആസ്വാദ്യകരമാക്കാനാവുന്ന തരത്തിൽ വിശാലമായ സ്ക്രീനിങ്ങ് റൂമും ഒരുക്കിയിരിക്കുന്നു.   

ഒരു കുഞ്ഞ് ജീവിതത്തിൽ ഉണ്ടാവണമെന്ന ആഗ്രഹം പ്രിയങ്കയും നിക്കും പലപ്പോഴായി പ്രകടിപ്പിച്ചിരുന്നെങ്കിലും വാടകഗർഭധാരണത്തിലൂടെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം വെളിപ്പെടുത്തിയിരുന്നില്ല.  ഒരു കുഞ്ഞ് ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞാൽ ജോലി സംബന്ധമായ തിരക്കുകൾ അല്പം  കുറച്ചു വയ്ക്കാനാണ് തീരുമാനമെന്ന് പ്രിയങ്ക മുൻപുതന്നെ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ജനനത്തോടെ മുഴുവൻ സമയവും മകൾക്കായി നീക്കിവയ്ക്കാൻ ആഗ്രഹിക്കുന്ന പ്രിയങ്ക ചില സിനിമകളിൽ നിന്നും പിൻമാറിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

English Summary- Priyanka-Nick Welcome new guest to Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com